ഐസിസിലേയ്ക്ക് ആരും പോകും...ഈ മലയാളം ബ്‌ളോഗുകള്‍ വായിച്ചാല്‍!
കോട്ടയം: മലയാളത്തില്‍ വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂല ബ്‌ളോഗ്. ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണച്ചും ഐസിസിനെതിരായ കേരളത്തിലെ വാദങ്ങളെ എതിര്‍ത്തുമാണ് ബ്‌ളോഗിലെ പോസ്റ്റുകള്‍. മുജാഹിര്‍ 2015 എന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂല ബ്‌ളോഗിന്റെ പേര്. ഖുറന്‍ വാക്യങ്ങളും പ്രവാചക സൂക്തങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് ഐസിസിനെ ന്യായീകരിയ്ക്കുന്ന ലേഖനങ്ങളാണ് ബ്‌ളോഗിലുള്ളത്.
ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഐസിസിനെ പിന്തുണയ്ക്കണമെന്നും ബ്‌ളോഗ് ആവശ്യപ്പെടുന്നു. ജിഹാദിന്റെ യശസിനെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ എതിര്‍ത്തത് കൊണ്ടാണ് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നിന്ദ്യത അനുഭവിയ്‌ക്കേണ്ടി വന്നതെന്ന് ബ്‌ളോഗിലെ ഒരു ലേഖനത്തില്‍ പറയുന്നു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്ത്യന്‍ മുസല്‍മാന് ഫാസിസ്റ്റുകളില്‍ നിന്നുള്ള സംരക്ഷണമോ തുല്യ അവസരമോ ലഭിച്ചിട്ടില്ലെന്നും ലേഖനം പറയുന്നു. ജിഹാദിനെ സഹായിക്കാനുള്ള 44 വഴികളും ബ്‌ളോഗില്‍ വിശദീകരിയ്ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിനെ വിമര്‍ശിയ്ക്കുന്നവരെ പാഠം പഠിപ്പിയ്ക്കണമെന്ന സന്ദേശത്തോടെ ഇസ്ലാം വിമര്‍ശകരുടെ ചിത്രം സഹിതം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ബ്‌ളോഗില്‍ കൊടുത്തിട്ടുണ്ട്.












Click it and Unblock the Notifications