കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയില്‍ യുഡിഎഫ് അനുകൂല വൈബ്: ഇടതിന് തുടക്കം മുതല്‍ തന്ത്രം പിഴച്ചു; ബല്‍റാം സംസാരിക്കുന്നു

Google Oneindia Malayalam News

മുഖ്യമന്ത്രിയേയും മന്ത്രിമാരെയുമെല്ലം അണിനിരത്തി എല്‍ഡിഎഫ് പ്രചരണം കൊഴുപ്പിക്കാന്‍ ശ്രമിക്കുമ്പോഴും തൃക്കാക്കരയില്‍ ഉമതോമസ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. പിടി തോമസിന്റെ ജനപക്ഷ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ പ്രിയപത്നിയിലൂടെ തൃക്കാക്കരയില്‍ തുടർച്ചയുണ്ടാവുമെന്ന ഉറച്ച് പ്രതീക്ഷയാണ് നേതാക്കള്‍ക്കുള്ളത്.

എല്ലാ ഉപതിരഞ്ഞെടുപ്പിലേതെന്നുപോലെ തൃക്കാക്കരയിലും സർവ്വ സന്നാഹങ്ങളുമായി സിപിഎം രംഗത്തുണ്ടെങ്കിലും അതൊന്നും ഉമയുടെ വിജയത്തെ ബാധിക്കില്ലെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ തിരക്കേറിയ പ്രചരണത്തിനിടയില്‍ തൃക്കാക്കരയിലെ ആത്മവിശ്വാസം, പിടിയെന്ന ഫാക്ടർ, കെ റെയില്‍, ഇടതിന്റെ തന്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വണ്‍ഇന്ത്യ മലയാളത്തോട് മനസ്സ് തുറക്കുകയാണ് അദ്ദേഹം..

തൃക്കാക്കരയില്‍ എത്തിയിട്ട് കുറച്ച് ദിവസങ്ങളായല്ലോ? എന്താണ് ജനങ്ങളുടെ നിലവിലെ വികാരം

തൃക്കാക്കരയിലൂടനീളം യുഡിഎഫിന് അനുകൂലമായ ഒരു വൈബാണ് കാണാന്‍ സാധിക്കുന്നത്. സ്ഥാനാർത്ഥി എന്ന നിലയില്‍ ഉമ തോമസിനെ ഇതിനോടകം തന്നെ നാട്ടുകാർ പൂർണ്ണ അർത്ഥത്തില്‍ സ്വീകരിച്ച് കഴിഞ്ഞു. അതോടൊപ്പം തന്നെ സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ ജനങ്ങള്‍ എത്രത്തോളം അസംതൃപ്തരാണെന്നുള്ളത് അവരുമായി ബന്ധപ്പെടുന്നതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഭരണ വിരുദ്ധ തരംഗം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. യുഡിഎഫിന് തിരഞ്ഞെടുപ്പില്‍ ഇത് ഏറെഗുണം ചെയ്യും.

vta

കെ റെയില്‍ വികസന മുദ്രാവാക്യം ഇടതിന് ഗുണം ചെയ്യുമോ?

നഗരമേഖലയിലെ ഒരു മണ്ഡലം എന്ന നിലയില്‍ കെ റെയില്‍ പോലെ സർക്കാർ മുന്നോട്ട് വെച്ച പദ്ധതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചോയെന്ന സംശയം തുടക്കത്തില്‍ ഞങ്ങള്‍കുണ്ടായിരുന്നു. എന്നാല്‍ യുവജനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും പറയുന്നത് ഇത് കേരളത്തിന് ആവശ്യമില്ലാത്ത ഒരു പദ്ധതിയെന്നാണ്. കേരളത്തിന്റെ വികസനം എന്ന് പറയുന്നത് എല്ലാവരും വലിയ പ്രധാന്യത്തോടെ കാണുന്ന കാര്യമാണ്. എന്നാല്‍ അതിന് വേണ്ടത് കെ-റെയില്‍ പോലുള്ള പൊങ്ങച്ച പദ്ധതികളല്ലെന്ന് ജനം കൃത്യമായി തിരിച്ചറിയുന്നുണ്ട്. കെ റെയില്‍ കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കുന്നതിനെ ഉപകരിക്കുക്കയുള്ളുവെന്നും. വികസനത്തിന് വേണ്ടി നമ്മള്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ വേറെ പലതുമാണെന്ന് അഭിപ്രായമാണ് ജനങ്ങള്‍ക്കിടിയില്‍ നിന്നും ഉയർന്ന് വരുന്നത്

ശക്തമായ ജനവികാരം നിലനില്‍ക്കുമ്പോഴും അതിനെയെല്ലാം അവഗണിച്ച് എന്ത് വിലകൊടുത്തും ഈ പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനം പിണറായി വിജയനും കൂട്ടരും എടുക്കുമ്പോള്‍ അതൊരു ജനാധിപത്യ വിരുദ്ധമായ കാര്യമായിട്ടാണ് തൃക്കാക്കരയിലെ ജനങ്ങളും കാണുന്നത്. അതിനെതിരായ ഒരു ജനവിധി ഇവിടെയുണ്ടാവും. കേവലം സാമൂഹ്യാ ആഘാതപഠനത്തിന് വേണ്ടിയുള്ള ഒരു നടപടിയല്ല കുറ്റിയിടലെന്ന് തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. കുറ്റിയിടുന്നതിലൂടെ ഭൂമി ഏറ്റെടുക്കല്‍ തന്നെയായിരുന്നു ലക്ഷ്യം വെച്ചത്. സാമൂഹ്യ ആഘാത പഠനം നടത്താനും അലൈമെന്റ് തീരുമാനിക്കാനുമാണെങ്കില്‍ സാറ്റ്ലൈറ്റ് സാങ്കേതികവിദ്യയും ജിപിഎസുമെല്ലാം ഉപയോഗപ്പെടുത്തിയാല്‍ മതി.

വളരെ മികച്ച രീതിയില്‍ തന്നെ ഇത് പൂർത്തിയാക്കാന്‍ സാധിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കുന്നത്. അങ്ങനെയുള്ള സാഹചര്യം നിലനില്‍ക്കെ നേരിട്ട് പോയി കുറ്റിയടിക്കുന്നതിലൂടെ ലക്ഷ്യം വെച്ചത് ജനങ്ങളുടെ പ്രതിഷേധം എത്രത്തോളം ഉണ്ടെന്നും അത് അടിച്ചൊതുക്കാന്‍ കഴിയുന്നതാണോ എന്നും വിലയിരുത്താന്‍ വേണ്ടിയായിരുന്നു. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. ഏറ്റെടുത്ത ഈ ഭൂമി ചൂണ്ടിക്കാണിച്ചിട്ട് വേണമായിരുന്നു കോടികള്‍ കടമെടുക്കാന്‍. അതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭമാണ് ഇവരുടെ ആത്യന്തികമായ ലക്ഷ്യമെന്നും എല്ലാവർക്കും മനസ്സിലായി. അതുകൊണ്ടാണ് കുറ്റിയടിക്കലിന് നേരെ ശക്തമായ വികാരം ഉണ്ടായത്. ആ ജനവികാരം പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്ക് മാറിയെന്ന് മനസ്സിലായപ്പോഴാണ് ആദ്യം സ്ഥാനാർത്ഥിയെ മാറ്റി പുതിയ ആളെ കൊണ്ടുവന്നത്. പിന്നീട് കെ റെയില്‍ വിഷയം തന്നെ ചർച്ചയില്‍ നിന്ന് മാറ്റാനുമാണ് അവർ ശ്രമിക്കുന്നത്.

vts

ഇടതിന്റെ സ്ഥാനാർത്ഥി നിർണ്ണയം ഒരു തന്ത്രമായി കാണുന്നുണ്ടോ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ സിപിഎമ്മിന്റെ തന്ത്രങ്ങള്‍ ഒരോന്നായി പാളുകയാണ്. നേരത്തെ പറഞ്ഞ് കേട്ടിരുന്ന യുവനേതാവിന് പകരം ഏത് ലക്ഷ്യത്തോട് കൂടിയാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയത് എന്നുള്ളത് തൃക്കാക്കരക്കാർക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ നിലയിലുള്ള ഒരു നേട്ടം അവർക്കുണ്ടാവുമെന്ന് ഞങ്ങളാരും പ്രതീക്ഷിക്കുന്നില്ല. മുഴുവന്‍ സമൂഹവും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി ചിന്തിക്കുമെന്നാണ് മനസ്സിലാക്കുന്നത്.

തൃക്കാക്കര പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചാണോ ഇടതുമുന്നണി മണ്ഡലത്തില്‍ സർവ്വ സന്നാഹങ്ങളുമായി പ്രചരണം നടത്തുന്നത്?

തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവിധ സന്നാഹങ്ങളുമായി പ്രചരണം നടത്തുന്നതിനെ അവരുടെ സ്വാതന്ത്രം എന്ന നിലയില്‍ മാത്രമാണ് കാണുന്നത്. എല്ലാ ഉപതിരഞ്ഞെടുപ്പിലും അവരത് ചെയ്യുന്നുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയായിട്ടുള്ള പിണറായി വിജയനാണ് തൃക്കാക്കരയില്‍ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്. ഇതേ പിണറായി വിജയന്‍ പാർട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഇതിനേക്കാള്‍ ശ്രദ്ധയോട് കൂടി പല ഉപതിരഞ്ഞെടുപ്പിലും ഇടപെട്ടിട്ടുണ്ട്. ഉദാഹരണത്തിന് അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായപ്പോള്‍ മുഴുവന്‍ സമയവും അദ്ദേഹം അവിടെ ചിലവഴിച്ചിരുന്നു. നെയ്യാറ്റിന്‍കരയിലും പിറവത്തുമെല്ലാം സമാനമായ സാഹചര്യമായിരുന്നു. എല്ലാ വിധ സന്നാഹങ്ങളുമായുള്ള പ്രചരണ പ്രവർത്തനം സിപിഎം തൃക്കാക്കരയിലും തുടരുന്നുവെന്ന് മാത്രം. എന്നാല്‍ മന്ത്രിമാരൊക്കെ വീട് കയറി ജോലി വാഗ്ധാനം ഉള്‍പ്പടെ നല്‍കുന്നതായുള്ള പ്രചരണം നടത്തുന്നതായുള്ള വിവരങ്ങള്‍ ഞങ്ങളുടെ പ്രവർത്തകർ നല്‍കുന്നുണ്ട്. എന്നാല്‍ അതെല്ലാം തിരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള കേവല വാഗ്ദാനമായിട്ട് തന്നെയാണ് ജനം കാണുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തിലൊന്നും ഞങ്ങള്‍ക്ക് ആശങ്കിയില്ല. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ്. അതോടൊപ്പം തന്നെ മികച്ച സ്ഥാനാർത്ഥി, അനുകുലമായ രാഷ്ട്രീയ സാഹചര്യം, ഊർജ്ജസ്വലമായ പ്രവർത്തനം എല്ലാം ചേരുമ്പോള്‍ തൃക്കാക്കരയില്‍ ഭൂരിപക്ഷം വർധിപ്പിച്ചുള്ള വിജയമാണ് പ്രതീക്ഷിക്കുന്നത്.

vt

പിടിയുടെ മണ്ഡലം ഉമയിലൂടെ നിലനിർത്താന്‍ കഴിയുമെന്നാണോ വിശ്വാസം

കേവലമായിട്ടുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നില്ല പിടി തോമസ്. തൃക്കാക്കരയുടെ പ്രതിനിധിയായിരുന്നെങ്കിലും മണ്ഡലത്തിന്റെ അതിർവരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനം. കേരളത്തിന്റെ ഒരു മനഃസാക്ഷിയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനാധിപത്യ ചേരിയുടെ ശക്തനായ ഒരു വക്താവായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രകടനം അഞ്ച് വർഷം ഞങ്ങളൊക്കെ തൊട്ടുത്ത സീറ്റുകളിലിരുന്ന് കണ്ടവരാണ്. രോഗങ്ങള്‍ ബുദ്ധിമുട്ടിച്ചിരുന്നെങ്കിലും ഞങ്ങളെക്കാളൊക്കെ ആവേശത്തിലായിരുന്നു അദ്ദേഹം വിഷയങ്ങളില്‍ ഇടപെട്ടിരുന്നത്. പിടി തോമസ് ഒരു വിഷയത്തില്‍ ഇടപെടുന്നു എന്നുള്ളതിന്റെ അർത്ഥം അതില്‍ നൂറുശതമാനം ബോധ്യം അദ്ദേഹത്തിനുണ്ടെന്ന് വ്യക്തമാണ്. ആരെയങ്കിലും ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ ഇടപെടല്‍. അതുകൊണ്ടാണ് അദ്ദേഹം തുടങ്ങിവെച്ച ചില ഇടപെടലുകള്‍ ഇന്നും കേരളം ചർച്ച ചെയ്യുന്നത്. ചില വിഷയങ്ങളില്‍ അദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കില്‍ തുടക്കം മുതല്‍ തന്നെ ഒതുക്കി തീർക്കാനും ചിലർക്ക് സാധിക്കുമായിരുന്നു. അങ്ങനെയുള്ളൊരു നേതാവിന്റെ രാഷ്ട്രീയത്തിന് തുടർച്ചയുണ്ടാവണം എന്ന കാര്യത്തില്‍ യാതൊരു സംശയുവുമില്ല.

ശബരിമലയിലെ അവിവേകം സിപിഎം ആവർത്തിച്ചു: ഒടുവില്‍ ജനങ്ങളെ ഭയന്ന് യുടേണ്‍ അടിച്ചു; കെ സുരേന്ദ്രന്‍ശബരിമലയിലെ അവിവേകം സിപിഎം ആവർത്തിച്ചു: ഒടുവില്‍ ജനങ്ങളെ ഭയന്ന് യുടേണ്‍ അടിച്ചു; കെ സുരേന്ദ്രന്‍

പാർട്ടിവിട്ട ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്‍ ഉള്‍പ്പടെ ഉമ തോമിസിനെതിരായി ഉയർത്തുന്ന വിമർശനത്തെ എങ്ങനെ കാണുന്നു

തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ വ്യക്തികള്‍ പലരും അങ്ങോട്ടും ഇങ്ങോട്ടും മാറാറുണ്ട്. അത്ര പ്രാധാന്യമേ ഇപ്പോഴത്തെ ഈ മാറ്റത്തിനും ഉള്ളു. ഉമയുടെ സ്ഥാനാർത്ഥിത്വത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ടുപോയവർ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്ക് സിപിഎമ്മുമായി എന്താണ് ബന്ധമുള്ളത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാവ് ആയിരുന്നോ അദ്ദേഹം. അദ്ദേഹത്തിന് സിപിഎമ്മുമായി ഉള്ളതിനേക്കാള്‍ ബന്ധം ഉമതോമസിന് കോണ്‍ഗ്രസുമായി ഉണ്ട്. നമ്മുടെ സാമൂഹ്യ സാഹചര്യത്തില്‍ ഒരു വീട്ടില്‍ നിന്നും എല്ലാവർക്കും മുഖ്യധാരയില്‍ മുഴുവന്‍ സമയവും പ്രവർത്തിക്കാന്‍ സാധിക്കില്ല. പിടി വലിയ സമ്പന്നനും ആയിരുന്നില്ല. ആ അവസരത്തില്‍ ആ കുടുംബത്തിന്റെ ഒരു തീരുമാനം എന്ന നിലയില്‍ പിടി സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കുകയും ഉമ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറുകയുമായിരുന്നു. അങ്ങനെ മാത്രമേ അതിനെ നോക്കിക്കാണേണ്ടതുള്ളു. പിടിയുടെ ഒരു ചാലക ശക്തിയായിരുന്നു ഉമ തോമസ്. 2011 ലെ തിരഞ്ഞെടുപ്പിലാണ് ഞാന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്ന് പിടിയോടൊപ്പം മല മണ്ഡലത്തിലും യുഡിഎഫിന്റെ പ്രചരണത്തിനായി ഉമ തോമസ് എത്തിയിരുന്നു. അത്തരത്തില്‍ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തന പരിയവുമുള്ള നേതാവാണ് യുഡിഎഫ് സ്ഥാനാർത്ഥി. അതുകൊണ്ട് തന്നെ ചിലർ ഉയർത്തുന്ന ആക്ഷേപമൊക്കെ ഒട്ടും ആത്മാർത്ഥയില്ലാത്തതാണ്. തൃക്കാക്കരയ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ നിലനിർത്തുക തന്നെ ചെയ്യും.

English summary
Pro-UDF vibe in Thrikkakara: KPCC vice president VT Balram speaks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X