മുഖ്യനും കെ ബാബുവിനും എതിരെ അന്വേഷണം, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചാണ്ടിയ്ക്ക് കഷ്ടകാലം
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും മന്ത്രി കെ ബാബുവിനും എതിരെ ത്വരിത അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇവരെക്കൂടാതെ കണ്ണൂര്‍ വിമാനത്താവള നിര്‍മാണ കമ്പനിയുടെ എംഡി ചന്ദ്രമൗലി, സിയാല്‍ എംഡി വിജെ കുര്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടോം ജോസഫ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.
അന്വേഷണ റിപ്പോര്‍ട്ട് ജൂണ്‍ 17നകം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഇരിട്ടി സ്വദേശിയായ ജെയിംസാണ് പരാതിക്കാരന്‍. വിമാനത്താവളത്തിന് 70 ഏക്കര്‍ സ്തലം നല്‍കിയതില്‍ മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

വിമാനത്താവളത്തിനായി റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റിയതിലും ക്രമക്കേട് നടന്നുവെന്നും ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പോലും വിവാദത്തിലായിരുന്നു.












Click it and Unblock the Notifications