വിവാദ യോഗ കേന്ദ്രത്തിനെതിരേ അന്വേഷണം; ഹൈക്കോടതി നിര്‍ദേശം നല്കി
കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരേ അന്വേഷണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
യോഗ കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാനും കോടതി നിര്‍ദേശം നല്കി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനും കോടതി ആവശ്യപ്പെട്ടെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യോഗ കേന്ദ്രം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്രം അടച്ചുപൂട്ടാനും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേ യോഗ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞദിവസം യോഗ കേന്ദ്രത്തിനെതിരേ ഉണ്ടായത്. ഹിന്ദുമതത്തില്‍ നിന്നു മാറിയ യുവതികളെ തിരിച്ചുകൊണ്ടുവരികയാണ് ഇവിടെ നടക്കുന്നതെന്ന് യുവതികള്‍ വെളിപ്പെടുത്തിയിരുന്നു.
ക്രൂരമായ പീഡനങ്ങളാണ് ഈ യോഗ കേന്ദ്രത്തില്‍ നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. തൃശൂര്‍ സ്വദേശിയായ ഡോക്ടറുടെ വെളിപ്പെടുത്തലാണ് ആദ്യമുണ്ടായത്. പിന്നീട് കണ്ണൂര്‍ സ്വദേശിയായ യുവതിയും സമാനാമയ ആരോപണങ്ങള്‍ ഉന്നയിച്ചു.
കരാട്ടെ അധ്യാപകരാണ് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതെന്നും ഷാളുപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനമെന്നും കണ്ണൂരിലെ പെണ്‍കുട്ടി ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.
തൃശൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ യോഗ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന് മനോജ് ഗുരുജി, സഹായി ശ്രീജേഷ്, സഹോദരീ ഭര്‍ത്താവ് മനു, ട്രെയിനര്‍മാരായ സുജിത്ത്, സുമിത, ലക്ഷ്മി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications