'ടിപി കേസ് പ്രതികളെ ജയില്‍ മാറ്റിയതില്‍ ഗൂഢാലോചന'
ആലപ്പുഴ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്ണൂര്‍ ജയിലില്‍ നിന്ന് തൃശ്ശൂര്‍ ജയിലിലേക്ക് മാറ്റിയതിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഗൂഢാലോചനയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.
സാധാരണ ഗതിയില്‍ പ്രതികളെ ജയില്‍ മാറ്റുന്നത് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാാകുമ്പോഴാണെന്നും എന്നാല്‍ ടിപി വധക്കേസിലെ പ്രതികളുടെ കാര്യത്തില്‍ അങ്ങനെ ഒന്നുണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു. പ്രതികളെ ജയില്‍ മാറ്റുന്നതിന് പിന്നില്‍ ഡിജിപി ടിപി സെന്‍ കുമാര്‍ മാത്രമല്ല ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പിണറായി ആരോപിച്ചു.

ടിപി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനമേറ്റെന്നാണ് അറിയാന്‍ കഴിയുന്നത്. ജയില്‍പ്പുള്ളികളെ മര്‍ദ്ദിച്ചപ്പോളള്‍ മുമ്പും സിപിഎം പ്രതികിച്ചിട്ടുണ്ട്. നക്‌സല്‍ വര്‍ഗീസ് കേസിലും ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലും സിപിഎം പ്രതികരിച്ചു- പിണറായി ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി പി മോഹനന്‍ മാസ്റ്റര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലും സെന്‍കുമാറാണ്. ഫയാസിന് പിന്നാലെ ഒരാള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ അത് പി മോഹനനാണെന്നത് വ്യക്തമല്ല. മോഹനനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദഹം പറഞ്ഞു.
ടിപി കേസ് സിബിഐക്ക് വിടുന്നത് നിയമവിരുദ്ധമാണ്. കേസില്‍ പുതിയ തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞതാണ്. അപ്പോള്‍ പിന്നെ എന്തു സാഹചര്യത്തിലാണ് കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നതെന്നും പിണറായി ചോദിച്ചു. തങ്ങള്‍ ഉദ്ദേശിക്കുന്നവരെ പ്രതികളായി കിട്ടുന്നത് വരെ അന്വേഷണം നടത്തണം എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും പിണറായി പറഞ്ഞു












Click it and Unblock the Notifications