കലാഭവന്‍ മണിയുടെ ചികിത്സയില്‍ പിഴവുണ്ടോയെന്ന് പരിശോധിയ്ക്കും
തൃശൂര്‍: കലാഭവന്‍ മണിയുടെ ചികിത്സയില്‍ പിഴവുണ്ടോയെന്ന് പരിശോധിയ്ക്കാന്‍ പ്രത്യേകക അന്വേഷണ സംഘം കൊച്ചി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ആശുപത്രി റിപ്പോര്‍ട്ടും രാസപരിശോധന ഫലവും തമ്മില്‍ വൈരുധ്യം ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിയ്ക്കും. മണിയുടെ മരണത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ സാധ്യതകളിലേയ്ക്ക് അന്വേഷണം നീണ്ടത്. മണിയുടെ സ്വത്ത് വകകളുടെ വിശദാംശങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

ക്രൈംബ്രാഞ്ച് എസ്പി പിഎന്‍ ഉണ്ണിരാജനാണ് അന്വേഷണ ചുമതല. അദ്ദേഹം കലാഭവന്‍ മണിയുടെ പാഡി എന്ന ഔട്ട് ഹൗസ് സന്ദര്‍ശിച്ചു. സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നതാണ് മുഖ്യ അന്വേഷണം. മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിയ്ക്കും. മണിയെ അപായപ്പെടുത്താനുള്ള സാധ്യത അറിയുന്നതിനാണ് അന്വേഷണം.












Click it and Unblock the Notifications