കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ ഇരട്ടകൊലപാതകം; അന്വേഷണം തുടരാന്‍ കഴിയില്ലെന്നറിയിച്ച് സിബിഐ കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: പെരിയ ഇരട്ടകൊലപാതകകേസില്‍ അന്വേഷണം തുടരാന്‍ കഴിയില്ലെന്നറിയിച്ച് സിബിഐ ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജി കോടതിയില്‍ ഉള്ളതിനാലാണ് അന്വേഷണം തടസപ്പെട്ടതെന്ന് സിബിഐ പറയുന്നു. കേസ് ഏറ്റെടുത്ത് എഫ്‌ഐആര്‍ കോടതിയില്‍ സമപ്പിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

കേസില്‍ രണ്ട് പ്രതികള്‍ ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നു. ഈ ഘട്ടത്തില്‍ കേസ് അന്വേഷണത്തെക്കുറിച്ച് കോടതി സിബിഐയോട് കേസിനെ കുറിച്ച് ആരാഞ്ഞപ്പോഴാണ് സിബിഐ ഇക്കാര്യം അറിയിക്കുന്നത്.

periya

Recommended Video

cmsvideo
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചോരമണമുള്ള കൊടും ഭീകരൻ | Oneindia malayalam

നേരത്തെ കേസ് ക്രൈബ്രാഞ്ചായിരുന്നു അന്വേഷിച്ചിരുന്നത്. സാങ്കേതിപരമായ തടസ്സങ്ങള്‍ ചൂണ്ടികാട്ടിയാണ് കേസ് അന്വേഷണം തുടരാനാകില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്താണ് കേസ് എടുത്തത്. എന്നാല്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ കേസ് അന്വേഷണത്തില്‍ പക്ഷപാതിത്വം ഉണ്ടെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണത്തിന് മറ്റൊരു ഏജന്‍സിയെ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് 2019 സെപ്തംബര്‍ 30 ന് കേസ് ഹൈക്കോടതി സിബി ഐക്ക് വിട്ട് ഉത്തരവിറക്കുകയായിരുന്നു.

തുടര്‍ന്നാണ് കേസിന്റെ എഫ്‌ഐആര്‍ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ കേസന്വേഷണം സിബിഐക്ക് വിട്ട നടപടിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ഹരജിയില്‍ വാദം കേട്ട ശേഷം ഡിവിഷന്‍ ബെഞ്ച് ഇത് വിധി പറയാന്‍ മാറ്റുകയായിരുന്നു. ഒപ്പം തുടരന്വേഷണം വിധിക്ക് അനുസരിച്ച് മതിയെന്ന കോടതി വിധിയും വന്നതോടെയാണ് സിബിഐ ഒവെട്ടിലായത്.

കേസില്‍ കേസ് ഡയറിയടക്കമുള്ള രേഖകള്‍ കിട്ടിയിട്ടില്ലെന്ന് സിബിഐ അറിയിച്ചിരുന്നു. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച് നേരത്തെ കൊച്ചി സിബിഐ ഓഫീസിന് മുന്നില്‍ കൃപേഷിന്റേയും ശരത്‌ലാലിന്റേയും ബന്ധുക്കള്‍ സമരം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ കേസന്വേഷണത്തെ അട്ടിമറിക്കുന്നുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

സാഹചര്യം ഇടതിന് അനുകൂലമല്ല; യുഡിഎഫിലേക്ക് മടങ്ങാന്‍ ജോസ് കെ മാണി? ജോസഫിന് അതൃപ്തിസാഹചര്യം ഇടതിന് അനുകൂലമല്ല; യുഡിഎഫിലേക്ക് മടങ്ങാന്‍ ജോസ് കെ മാണി? ജോസഫിന് അതൃപ്തി

അസൂയക്കാര്‍ അങ്ങനെ പലതും പറയും, രാജി ആവശ്യപ്പെടുന്നവര്‍ പരമ പിന്തിരിപ്പന്മാരാണ്; പരിഹസിച്ച് ജയശങ്കർഅസൂയക്കാര്‍ അങ്ങനെ പലതും പറയും, രാജി ആവശ്യപ്പെടുന്നവര്‍ പരമ പിന്തിരിപ്പന്മാരാണ്; പരിഹസിച്ച് ജയശങ്കർ

പഞ്ചായത്ത് യോഗത്തിന് പോയി തിരിച്ചെത്താന്‍ വൈകി; വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചുപഞ്ചായത്ത് യോഗത്തിന് പോയി തിരിച്ചെത്താന്‍ വൈകി; വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു

English summary
Probe in the Periya double murder case cannot continue said CBI In Highcourt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X