Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് അക്കാദമയിലെ ഉദ്യോ​ഗസ്ഥയുടെ പരാതി; കമാന്ററെ താത്ക്കാലികമായി മാറ്റിനിർത്തും

തൃശൂർ: തൃശൂർ രാമവർമ്മപുരം പോലീസ് അക്കാദമയിൽ നിന്ന് പോലീസ് ഉദ്യോ​ഗസ്ഥയോട് ഓഫീസർ കമാന്റന്റ് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം വേ​ഗത്തിലാക്കണമെന്ന് നിർദ്ദേശിച്ചതായി അക്കാദമി ഡയറക്ടർ അറിയിച്ചു. സംഭവത്തിൽ പോലീസ് അക്കാദമി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ഡയറക്ടർ നിർദ്ദേശിച്ചത്. റിപ്പോർട്ട് കിട്ടുംവരെ ഓഫീസർ കമാന്റന്റിനെ താത്ക്കാലികമായി ചുമതലയിൽ നിന്ന് മാറ്റിനിർത്താൻ നിർദ്ദേശിച്ചതായും ഡയറക്ടർ അറിയിച്ചു.

പരാതിക്കാരിൽയിൽ നിന്നും ഉടൻ പരാതി നേരിട്ട് എഴുതി വാങ്ങിയിരുന്നു അക്കാദമി ഡയറക്ടർ. തുടർന്ന് താെഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കുന്ന അക്കാദമയിലെ വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിയ്ക്ക് പരാതി കൈമാറി അന്വേഷണം ആരംഭിച്ചെന്നും അക്കാദമി ഡയറക്ടർ അറിയിച്ചു.

polce

അക്കാദമിയുടെ അറിയിപ്പ്:

കേരള പോലീസ് അക്കാദമിയിലെ വനിതാ ഹവിൽദാർ മേലുദ്യോ​ഗസ്ഥനായ ഓഫീസർ കമാന്റന്റിൽ നിന്നും നേരിട്ട അപമാന പരാതിയിൽ ഉടൻ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി അക്കാദമി ഡയറക്ടർ. അക്കാദമിയിലെ സംഭവം അറിഞ്ഞ ഉടൻ കേട്ടുകേൾവിയിൽ തന്നെ അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്നും ഉടൻ പരാതി നേരിട്ട് എഴുതി വാങ്ങിയിരുന്നു അക്കാദമി ഡയറക്ടർ. തുടർന്ന് താെഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കുന്ന അക്കാദമയിലെ വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിയ്ക്ക് പരാതി കൈമാറി അന്വേഷണം ആരംഭിച്ചു.

പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. റിപ്പോർട്ട് കിട്ടുംവരെ കമാന്റിെനെ താത്ക്കാലികമായി ചുമതലയിൽ നിന്ന് മാറ്റി നിർത്താനും നിർദ്ദേശിച്ചു. ഒരേ ഓഫീസിലെ സ്റ്റാഫുകൾ തമ്മിലുള്ള പ്രശ്നമായതിനാൽ പഴുതടച്ച അന്വേഷണമാണ് സമതി നടത്തുന്നത്. സംഭവത്തിന് ആധാരമായതും സംഭവ സമയത്ത് ഉണ്ടായ പോലീസ് ഉദ്യോ​ഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം, റിപ്പോർട്ട് ഉടൻ നൽകാനും റിപ്പോർട്ട് കിട്ടിയ മുറയ്ക്ക് തുടർ നടപടിയും സ്വീകരിക്കും.

ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 28 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോ​ഗം. ഡി ജി പിയും എ ഡി ജി പിമാരും യോ​ഗത്തിൽ പങ്കെടുക്കും. സമകാലിക പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പും യോ​ഗത്തിൽ ചർച്ചയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+