സര്‍ക്കാരിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും, ഡിജിപി ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ബെബി പെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ലോകായുക്തയുടെ ഉത്തരവ്.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ മുങ്ങല്‍ ഉപകരണങ്ങള്‍ കറാറില്ലാതെ വാങ്ങി സര്‍ക്കാരിന് മുപ്പത്തി ആറായിരത്തോളം രൂപയുടെ നഷ്ടമുണ്ടാക്കി എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

കൂടാതെ തുറമുഖ വകുപ്പിന്റെ വലിയതുറ, വിഴിഞ്ഞം. ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചതിലും ക്രമക്കേട് ആരോപിക്കുന്നുണ്ട്.
കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടര്‍ ആയിരിക്കെ ഗവേഷണ പഠനത്തിനായി ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചിരുന്നു. ഈ കാലയളവില്‍ കൊല്ലം ഡികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലി നോക്കി ശമ്പളം കൈപ്പറ്റിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
കര്‍ണാടകയിലെ കൂര്‍ഗില്‍ ജേക്കബ് തോമസും ഭാര്യയും വാങ്ങിയ 151 ഏക്കര്‍ ഭൂമിയില്‍ ഏറിയപങ്കും വനഭൂമിയാണെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications