കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെയും കോടിയേരിയുടെയും സമ്പാദ്യം? ആശുപത്രിക്ക് പണമെവിടെ നിന്ന്‌ ; വിജിലന്‍സിന് മൊഴി...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു അധികാരത്തിലേറുന്നതിന് മുമ്പ് ഇടതുപക്ഷം ജനങ്ങളോട് വാഗ്ദാനം ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ ചവിട്ടി പുറത്താക്കിയ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയാണ് ആദ്യപടിയായി സര്‍ക്കാര്‍ ചെയ്തത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ അഴിമതി നടത്തിയ കെഎം മാണി, കെ ബാബു, വിഎസ് ശിവകുമാര്‍, ബെന്നിബഹ്ന്‌നാന്‍ തുടങ്ങിയവരെ പൂട്ടിയിരിക്കുകയാണ് വിജിലന്‍സ്. അഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ജേക്കബ് തോമസിന് പൂര്‍ണ്ണസ്വാതന്ത്ര്യവും നല്‍കി. എന്നാല്‍ ഭസ്മാസുരന് വരം കൊടുത്തപോലെ ആകുമെന്നാണ് ഇപ്പോഴത്തെ സ്ഥിതി.

കേരളത്തിലെ ഇടത് വലത് നേതാക്കളും മക്കളും നടത്തിയ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം മൊഴിയും നല്‍കി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വിഎസ് അച്യുതാനന്ദന്‍, വിഎസ് ശിവകുമാര്‍, ശ്രീമതി ടീച്ചര്‍ എംപിയുമടക്കം നിരവധി നേതാക്കളുടെ സ്വത്ത് സമ്പാദനവും മക്കളുടെ പഠനവും ചിലവുമെല്ലാം സംബന്ധിച്ചാണ് മൊഴി. മൊഴിയില്‍ പറയുന്നതിങ്ങനെ....

അഴിമതിക്കഥകള്‍ പുറത്ത് വരണം

അഴിമതിക്കഥകള്‍ പുറത്ത് വരണം

കേരളത്തിലെ ഇടത്, വലത് രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പൊതുസമൂഹത്തില്‍ കാലങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ചാണ് വി മുരളീധരന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരിക്കുന്നത്.

മൊഴി നല്‍കിയത്

മൊഴി നല്‍കിയത്

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് മുരളീധരന്‍ കത്തയച്ചിരുന്നു, ഇതിന് പിന്നാലെയാണ് കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിക്ക് മുമ്പാകെ മൊഴി നല്‍കിയത്. മൊഴിയെടുക്കല്‍ ഒന്നര മണിക്കൂറോളം നീണ്ടു.

കോടിയേരിയും മക്കളും

കോടിയേരിയും മക്കളും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേരളത്തിലുടനീളം ഉണ്ടാക്കിയിട്ടുള്ള കാര്‍ ആക്‌സസറീസ്, ഫാന്‍സി ലൈറ്റ്, ഫര്‍ണിച്ചര്‍ വ്യവസായ ശൃംഘലകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ഇതുസംബന്ധിച്ച വിവരങ്ങളും കൈമാറിയിട്ടുണ്ട്.

ലക്ഷങ്ങള്‍ എവിടെ നിന്ന്

ലക്ഷങ്ങള്‍ എവിടെ നിന്ന്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് പഠിച്ചതിന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിഎസിനെതിരെയും മൊഴി

വിഎസിനെതിരെയും മൊഴി

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായ വിഎസ് അച്യുതാനന്ദന്റെ മകളുടെ രണ്ടു മക്കള്‍ മാനേജ്‌മെന്റ് ക്വാട്ടയിലാണ് എംബിബിഎസിന് പ്രവേശനം നേടിയത്്. അഡ്മിഷന്‍ നേടാന്‍ പണം എവിടെനിന്നാണ് ലഭിച്ചതെന്നു കണ്ടെത്തണം.

വിഎസ് ശിവകുമാറിനെതിരെ

വിഎസ് ശിവകുമാറിനെതിരെ

മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ വിഎസ് ശിവകുമാര്‍ തിരുവനന്തപുരത്തടക്കം മൂന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും വിജിലന്‍സിന് രേഖാമൂലം മൊഴിയായി നല്‍കിയിട്ടുണ്ട്.

നിലനില്‍പ്പ്

നിലനില്‍പ്പ്

കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായതോടെ പാര്‍ട്ടിയില്‍ മുരളീധരന്റെ പ്രസക്തി എല്ലാതായി. നേതൃത്വത്തോടുടക്കി നില്‍ക്കുന്ന മുരളീധരന്‍ ഒറ്റയ്ക്ക് പോരാടാനാണ് നീക്കം. രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം.

English summary
Probe to CPM and congress leaders assets, BJP National committee member V muraleedharan gives statement before Vigilance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X