റോഡ് ടാറിങ്ങിലെ അപാകത -ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു -കണ്ടെയ്‌നർ ലോറി മറിഞ്ഞു ഒഴിവായത് വൻ ദുരന്തം
വടകര: ദേശീയപാത റീ താറിങ് നടത്തിയപ്പോൾ റോഡിൻറെ ഇരു വശങ്ങളിലും റോഡിന് സമാന്തരമായി മണ്ണിട്ട് ഉയർത്താത്തത് അപകടങ്ങൾ പെരുകുന്നു. ദേശീയപാതയിലെ അപ്പോളോ ജൂവല്ലറിയ്ക്ക് സമീപം കണ്ടയ്നർ ലോറി മറിഞ്ഞു ഡ്രൈവർക്ക് പരുക്ക്.
വല്ലാർപാടത്തുനിന്നും തലശ്ശേരിയിലേക്ക് ക്ളോസ്സറ്റുമായി പോകുകയായിരുന്ന കെഎൽ 43 സി-5940 കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽ പെട്ടത്.ബുധനാഴ്ച പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം.റോഡ് സൈഡിൽ നിർത്തിയിട്ട ലോറി തലശ്ശേരിയിലേക്ക് യാത്ര പുറപ്പെടാൻ റോഡിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു.ഡ്രൈവർ കൊച്ചി സ്വദേശി രാജേഷിന് പരുക്കേറ്റു.ഇയാൾ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.ക്ളീനർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പകൽ സമയത്താണ് അപകടമെങ്കിൽ വൻ ദുരന്തമാണ് സംഭവിക്കുക.ലോറിയിലെ ചരക്കുകൾ ഇന്നലെ വൈകീട്ടോടെ മറ്റൊരു കണ്ടയ്നറിലേക്ക് മാറ്റി തലശ്ശേരിയിലേക്ക് കൊണ്ടുപോയി.ഒരു മാസം മുൻപ് കൈനാട്ടി മുതൽ തിക്കോടി വരെ താറിങ് പൂർത്തിയായെങ്കിലും റോഡിന്റെ ഇരു വശങ്ങളും മണ്ണിട്ട് ലെവൽ ചെയ്തിരുന്നില്ല.ഇതുകാരണം ഇരു ചക്ര വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ പല ദിവസങ്ങളിലായി അപകടത്തിൽ പെടുകയും,പരുക്കേൽക്കുകയും ചെയ്തിരുന്നു.റോഡിന് ലെവലായി മണ്ണിടാമെന്ന് ദേശീയപാതാ വിഭാഗം പി.ഡബ്ല്യൂ.ഡി.ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഇതേവരെ റോഡ് ലെവലാക്കാത്തതിൽ പ്രതിഷേധം ഉയർന്നിരിക്കയാണ്.












Click it and Unblock the Notifications