കർഷകന്‍ ഇസ്രായേലില്‍ അനധികൃതമായി തങ്ങിയ പ്രശ്നം: ബിജു നേരത്തെ പദ്ധതി തയ്യാറാക്കി
വിദേശരാജ്യത്തെ കേസ് ആയതിനാല്‍ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുക.

കണ്ണൂർ: കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നും പോയ കർഷകന്‍ ബിജു കൂര്യന്‍ ഇസ്രായേലില്‍ മുങ്ങിയത് അതിവിദഗ്ധമായി. ഇസ്രായേലില്‍ തങ്ങാനുള്ള പദ്ധതി വളരെ നേരത്തെ തന്നെ ബിജു കൂര്യന്‍ തയ്യാറാക്കിയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും പോയ സംഘം മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് ബിജു കൂര്യനെ കാണാതാവുന്നത്. അതുകൊണ്ട് തന്നെ അവിടെ വെച്ച് അദ്ദേഹത്തെ കൂടുതല്‍ അന്വേഷിക്കാനും സാധിച്ചില്ല.

ഇസ്രായേലില്‍ ജീവിച്ചാലുള്ള നേട്ടങ്ങളെക്കുറിച്ച്
ഇസ്രായേലില്‍ ജീവിച്ചാലുള്ള നേട്ടങ്ങളെക്കുറിച്ച് ബിജു സംഘത്തിലുള്ള മറ്റുള്ളവരോട് പറയാറുണ്ടായിരുന്നു, ഇസ്രായേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കും. കൃഷിപ്പണിക്ക് ഇരട്ടിയാണെന്നൊക്കെയായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതെല്ലാം മനസ്സിലാക്കി വളരെ ആസൂത്രിതമായി തന്നെ ബിജു ഇസ്രായേലില്‍ മുങ്ങുകയായിരുന്നുവെന്നാണ് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്.

ഇസ്രായേലില്‍ തങ്ങുന്നത് സംബന്ധിച്ച് ബിജു വളരെ കൃത്യമായ രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെന്ന് അധികൃതരും കണക്ക് കൂട്ടുന്നു. ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന് 55,000 രൂപ സ്വയം മുടക്കിയാണ് ബിജു സംഘത്തോടൊപ്പം കൂടിയത്. ഇതിനിടയില്‍ തന്നെ ഇസ്രായേലിലുള്ള സുഹൃത്തുക്കളുമായി ബിജു നിരന്തരം ഫോണില്‍ സംസാരിക്കാറുമുണ്ടായിരുന്നു.

ഇസ്രായേലിലേക്ക് കൃഷിപഠിക്കാനായി
ഇസ്രായേലിലേക്ക് കൃഷിപഠിക്കാനായി കർഷകരുടെ സംഘത്തെ അയക്കുന്നുവെന്ന വാർത്ത പുറത്ത് വന്നയുടന്‍ തന്നെ ബിജു തന്റെ നീക്കങ്ങള്‍ ആരംഭിച്ചു. പായം കൃഷി ഓഫീസിലെത്തി തനിക്കും സംഘത്തില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി അപേക്ഷ സമർപ്പിച്ചു. മികച്ച കർഷകനായ ബിജുവിന്റെ കൃഷിയിടം കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തു. സംഘത്തില്‍ ചേരാന്‍ കൃഷിവകുപ്പ് മുന്നോട്ട് വെച്ച എല്ലാ മാനദണ്ഡങ്ങളും ബിജുവിനുണ്ടായിരുന്നുവെന്നാണ് കൃഷി ഓഫീസർ വ്യക്തമാക്കുന്നത്.

തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ബിജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ പറഞ്ഞു. സംഭവത്തില്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിതയായും ആരാണ് ബിജുവിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് അന്വേഷിക്കുമെന്നും ബിജുവിന്റേത് ആസൂത്രിത നീക്കമാണെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

വിദേശരാജ്യത്തെ കേസ് ആയതിനാല്‍
വിദേശരാജ്യത്തെ കേസ് ആയതിനാല്‍ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുക. മേയ് എട്ടു വരെ വിസയ്ക്കു കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടായേക്കുമെന്നും മന്ത്രി അറിയിച്ചു. 27 അംഗ സംഘമായിരുന്നു കൃഷിരീതികള്‍ പഠിക്കാനായി ഇസ്രായേലേക്ക് പോയത്. ബിജു ഒഴികേയുള്ള സംഘം കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിരിച്ചെത്തി. അതിനിടെ, താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യന്‍ 16നു ഭാര്യയ്ക്കു വാട്‌സാപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നു.












Click it and Unblock the Notifications