കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഹാരമാകാതെ ചുരത്തിലെ കുരുക്ക്; നിയന്ത്രണം കര്‍ശനമാക്കാന്‍ മരാമത്ത് വകുപ്പ്; ബദല്‍വഴികളില്‍ കൂടുതല്‍ വാഹനങ്ങള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതം സുഗമമാക്കാന്‍ ചരക്കുവാഹനങ്ങളുടെ നിയന്ത്രണം കര്‍ശനമാക്കണമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ജില്ലാ കലക്റ്ററോട് ആവശ്യപ്പെട്ടു. ഈ മാസം എട്ടാംതീയതി ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ ഇനിയും നടപ്പിലായിട്ടില്ല. ഭാരംകയറ്റിയ വാഹനങ്ങള്‍ എപ്പോഴും ചുരത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. നവംബര്‍ ഒന്നു മുതല്‍ ചുരത്തിലെ പാര്‍ക്കിങ് പൂര്‍ണമായും നിയന്ത്രിക്കുമെന്ന പ്രഖ്യാപനവും നടപ്പിലായിട്ടില്ല. കഴിഞ്ഞ ദിവസം ചുരത്തില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സാങ്കേതിക റിപ്പോര്‍ട്ട് വകുപ്പു മന്ത്രിക്കും കലക്റ്റര്‍ക്കും ഉടന്‍ സമര്‍പ്പിക്കുമെന്നും പിഡബ്ല്യൂഡി അധികൃതര്‍ അറിയിച്ചു.

ചുരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പിഡബ്ല്യൂഡി ഇക്കാര്യങ്ങള്‍ അന്വേഷിച്ചത്. മണിക്കൂറുകളോളമാണ് ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്. ക്രിസ്തുമസ് അവധി വന്നതോടെ കുരുക്ക് രൂക്ഷമാവുകയായിരുന്നു. ജനപ്രതിനിധികളും പൊതുമരാമത്ത് അധികൃതരും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ ദിനേന സ്ഥലം സന്ദര്‍ശിക്കുന്നുണ്ടെങ്കിലും കുരുക്കിന് പ്രത്യേകിച്ച് കുറവൊന്നുമില്ല.

churam

തല്‍ക്കാലത്തേയ്ക്കുള്ള പാച്ച് വര്‍ക്കുകളും ചെയ്തിട്ടുണ്ട്. വലിയ വാഹനങ്ങള്‍ ശനിയാഴ്ച മുതല്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ വഴി തിരിച്ചുവിട്ടു തുടങ്ങിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഭയന്ന് കൂടുതല്‍ വാഹനങ്ങള്‍ ഈ വഴികള്‍ ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഇതൊന്നും താമരശേരി ചുരത്തിലെ കുരുക്ക് നിവര്‍ത്താന്‍ പരിഹാരമാകുന്നില്ല എന്നതാണ് സ്ഥിതി.

English summary
Problems in pass; Strict control by PWD department. More vehicles in alternative ways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X