അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു; മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതേ തുടര്‍ന്ന് അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മ്മികതയാണോ എന്ന് മാധ്യമലോകം ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയ അക്കാദമി സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം.

കേരളം ഒരു പൊലീസ് സ്റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഐതീഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ ശ്രമിതക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. ഒളിച്ചുവയ്ക്കാന്‍ സര്‍ക്കാരിന് ഒന്നുമില്ല. കൊവിഡ് കാലത്ത് വാര്‍ത്താസമ്മേളനം നടത്തിയത് പിആര്‍ വര്‍ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications