ഇനി അവന്റെ രാവുകളില്ല: നിര്‍മാതാവ് അജയ് കൃഷ്ണന്‍ മരിച്ച നിലയില്‍, കാരണം?
കൊല്ലം: സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ കൊവ്വം തിരുമുല്ലാവാരം സ്വദേശി അജയ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് സൂചന. ഉണ്ണിമുകുന്ദനും ആസിഫ് അലിയും നായകന്‍മാരായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് അജയ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലാണ് നിര്‍മാതാവിന്റെ മരണം. സാമ്പത്തിക നഷ്ടമാണ് മരണ കാരണമെന്നാണ് വിലയിരുത്തല്‍.
മങ്കി പെന്നിനു ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവരുടെ രാവുകള്‍. അജയ് കൃഷ്ണന്‍ ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications