ആത്മഹത്യ ചെയ്ത നിര്‍മാതാവ് അജയ് കൃഷ്ണന്റെ കാമുകിയും ജീവനൊടുക്കി
അഞ്ചല്‍: നടനും നിര്‍മാതാവുമായ അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നാലെ കാമുകിയും ജീവനൊടുക്കി. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്റേഴ്‌സിന് സമീപം ലക്ഷ്മി സദനത്തില്‍ വിനീത നായര്‍ (28) ആണ് ആത്മഹത്യ ചെയ്തത്. വിനീതയുടെ ആത്മഹത്യാ കുറിപ്പില്‍ അജയ് കൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
അജയ് ഇല്ലാത്ത ലോകത്തില്‍ ഇനി ഞാനും ജീവിക്കുന്നില്ല എന്ന് ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായി അഞ്ചല്‍ എസ്.ഐ എസ് സതീഷ് കുമാര്‍ പറഞ്ഞു. വിനീതയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. വിനീതയ്ക്ക് അമ്മ മാത്രമാണുള്ളത്. വിവാഹിതയായ സഹോദരി കുടുംബ സമേതം വിദേശത്താണ്. വിനീതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

ബെംഗളുരുവില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് പഠിക്കുമ്പോഴാണ് അജയുമായി അടുപ്പത്തിലായതെന്ന് പറയുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വിനീത നാട്ടില്‍ തന്നെ ജോലി അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടയിലും അജയുമായുള്ള പ്രണയം തുടര്‍ന്നു. അജയിയുടെ മരണത്തിനുശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു വിനീതയെന്ന് ബന്ധുക്കള്‍ പറയുന്നു.
ആസിഫലിയും ഉണ്ണി മുകന്ദനും അഭിനയിക്കുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു അജയ് കൃഷ്ണന്‍. ഏപ്രില്‍ 24ന് ആണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതമൂലമാണ് ആത്മഹത്യയെന്ന് പറയപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ പുരോഗമിച്ച ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്കയും അജയ് കൃഷ്ണനുണ്ടായിരുന്നു.












Click it and Unblock the Notifications