Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർമ്മാതാവും സുഹൃത്തുക്കളും പീഡിപ്പിക്കാൻ ശ്രമിച്ചു; സംവിധായകൻ ഹരിഹരൻ വഴങ്ങുമോയെന്ന് ചോദിച്ചു'; ചാർമിള

തിരുവനന്തപുരം: മലയാള സിനിമയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ചാർമിള . 28 പേർ മോശമായി പെരുമാറി.നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ചാർമിള ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

'നിർമ്മാതാക്കളും നടൻമാരും സംവിധായകരുമൊക്കെയായി 28 പേർ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. പേര് ഞാൻ പുറത്തുപറയുന്നില്ല. മലയാളികളും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നെ അവരുടെ താത്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ സിനിമയിൽ നിന്നും പുറത്താക്കിയിരുന്നു. വാതിലിൽ മുട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

charmila2

'അർജുനൻ പിള്ളയും അഞ്ച് മക്കളും' സിനിമയുടെ നിർമാതാവ് പീഡിപ്പിക്കാൻ വന്നിരുന്നു. എംപി മോഹനനാണ് ആൾ. അഞ്ചാറ് പേര് ഒപ്പം ഉണ്ടായിരുന്നു. പീഡനശ്രമത്തിനിടെ മുറിയിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു.പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു.ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്.ഞാൻ‌ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിന് ഇരയായി.

ഞാൻ അന്നാരോടും ഇതൊന്നും പറഞ്ഞിരുന്നില്ല. കാരണം അവരൊന്നും എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല.ഓരോരുത്തരും അവരുടെ കാര്യം നോക്കി പോയി.പൊള്ളാച്ചിയിൽ ആ സിനിമയിലെ പാട്ട് ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഹോട്ടലിലേക്ക് വരികയായിരുന്നു.

കോഴിക്കോട് വെച്ചും സമാന അനുഭവം ഉണ്ടായിരുന്നു. സുധീർ,ഷൗഫിക്കർ എന്ന ദുബായിൽ നിന്നുള്ള നിർമ്മാതാക്കളായിരുന്നു പിന്നിൽ. ഇത്തരത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലരുടേയും പേര് വെളിപ്പെടുത്താൻ സാധിക്കില്ല. പൂരം എന്ന സിനിമയിൽ അഭിനയിച്ച വിഷ്ണു എന്ന നടൻ ഉണ്ടായിരുന്നു. അദ്ദേഹം എന്നും എനിക്ക് ചേട്ടനാണ്. പുള്ളി എന്നെ സംവിധായകൻ ഹരിഹരനെ പരിചയപ്പെടുത്തി തന്നു. അദ്ദേഹം എന്നോട് വളരെ മാന്യമായി പെരുമാറി. എന്നാൽ താൻ വഴങ്ങുമോ എന്ന് വിഷ്ണുവിനോട് ചോദിച്ചു. പടമേ വേണ്ട വിട്ടേക്കെന്ന് വിഷ്ണുവിനോട് ഞാൻ പറഞ്ഞു.

തയ്യാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' സിനിമയിൽ നിന്ന് ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ പരാതി പറയാൻ ഞാൻ ഒരുക്കമല്ല. എനിക്കൊരു മകനുണ്ട്', ചാർമിള പറഞ്ഞു.

നടി രാധികയും തനിക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി വന്നിരുന്നു. മലയാള സിനിമാ ലൊക്കേഷനുകളിലെ കാരവാനുകൾക്കുളളിൽ നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നത് താൻ കണ്ടുവെന്നായിരുന്നു രാധിക വെളിപ്പെടുത്തിയത്.സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നാണ് രാധിക പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+