കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുഷമയുടെ പേര് ആദ്യം വെക്കണം, എന്നിട്ട് മതി തന്‍റെ പേരെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് അത്ഭുതപ്പെടുത്തി'

Google Oneindia Malayalam News

ദില്ലി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അനുസ്മരിച്ച് നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. സംഘര്‍ഷ കാലത്ത് ഇറാഖില്‍ കുടുങ്ങിയ നഴ്സുമാരെ രാജ്യത്ത് തിരികെയെത്തിച്ച സംഭവം പശ്ചാത്തലമാക്കി താന്‍ നിര്‍മ്മിച്ച ടേക്ക് ഓഫ് എന്ന സിനിമയുടെ താങ്ക്സ് കാര്‍ഡില്‍ പേരുകള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഒരു അനുഭവം പങ്കുവെച്ചാണ് ആന്‍റോ ജോസഫ് സുഷമയെ അനുസ്മരിക്കുന്നത്.

ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ട മലയാളി നഴ്സുമാരെ മോചിപ്പിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് വെയ്ക്കണമെന്ന് തോന്നി. ഇതിനായി ഉമ്മന്‍ചാണ്ടിയെ വിളിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നെന്നാണ് ആന്‍റേ ആന്‍റണി ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ അനുഭവ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

'ടേക്ക് ഓഫ്'

'ടേക്ക് ഓഫ്'

ഞാന്‍ നിര്‍മ്മിച്ച 'ടേക്ക് ഓഫ്' സിനിമ പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയായിരുന്നു. ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ടു പോയ മലയാളി നഴ്സുമാരെ മോചിപ്പിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന്റെ പേര് സിനിമയ്ക്ക് മുമ്പ് കാണിക്കുന്ന താങ്ക്‌സ് കാര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് തോന്നി.

ആദ്യം സുഷമ സ്വരാജിന്റെ പേര്

ആദ്യം സുഷമ സ്വരാജിന്റെ പേര്

അദേഹത്തെ വിളിച്ച് അനുവാദം ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു 'എന്റെ പേര് വെക്കുന്നതില്‍ കുഴപ്പമില്ല, പക്ഷെ ആദ്യം നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പേരാണ് വെക്കേണ്ടത്. അതിനു താഴെയേ എന്റെ പേര് വരാവൂ'. എനിക്ക് അത്ഭുതം തോന്നി, എതിര്‍ പാര്‍ടിക്കാരിയായ കേന്ദ്ര മന്ത്രിയുടെ പേര് ആദ്യം വരണമെന്ന് ഉമ്മന്‍ചാണ്ടി സര്‍ വാശിപിടിക്കുന്നത് എന്തിനാണ് ? തിരക്കിയപ്പോള്‍ അതിനുള്ള കാരണം അദ്ദേഹം പറഞ്ഞുതന്നു.

അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍

അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍

നമ്മുടെ നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് സുഷമാ സ്വരാജിന്റെ കഠിന പ്രയത്‌നം മൂലമായിരുന്നു. നഴ്സുമാരുടെ മോചനത്തിനായി പരിശ്രമിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ ഡല്‍ഹിയില്‍ ചെന്നതു തൊട്ട് ഒപ്പം നിന്ന് കാര്യങ്ങള്‍ നടത്തിക്കൊടുത്തത് അവരായിരുന്നു. അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയില്ലായിരുന്നു.

ആകെ പരിഭ്രാന്തനായി

ആകെ പരിഭ്രാന്തനായി

മോചനം ഉറപ്പാക്കിയ ശേഷം നഴ്‌സുമാരെ ഇറാക്കില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും പ്രത്യേക വിമാനത്തില്‍ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടതിന്റെ തലേ ദിവസം അര്‍ദ്ധരാത്രി വിവരം കിട്ടി, പ്രത്യേക വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങാന്‍ അനുമതിയായിട്ടില്ലെന്ന്. അതറിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ ആകെ പരിഭ്രാന്തനായി.

അര്‍ദ്ധരാത്രി ഒന്നരക്ക് വിളിച്ചു

അര്‍ദ്ധരാത്രി ഒന്നരക്ക് വിളിച്ചു

കാരണം, അടുത്ത ദിവസം നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയെത്തുമെന്നുള്ളത് അവരുടെ ബന്ധുക്കളുള്‍പ്പെടെ എല്ലാവരെയും അറിയിച്ചുകഴിഞ്ഞിരുന്നു. അവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞിരുന്നു. ഗത്യന്തരമില്ലാതെ അര്‍ദ്ധരാത്രി ഒന്നര മണിക്ക് സുഷമ സ്വരാജിനെ വിളിച്ചു.

Recommended Video

cmsvideo
ആരായിരുന്നു സുഷമാ സ്വരാജ് | Oneindia Malayalam
ആയിരം ആദരാഞ്ജലികള്‍

ആയിരം ആദരാഞ്ജലികള്‍

ആ സമയത്തു പോലും അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. ഒട്ടും ഭയക്കേണ്ട, നേരത്തെ നിശ്ചയിച്ച സമയത്തുതന്നെ നഴ്സുമാര്‍ കൊച്ചിയില്‍ ഇറങ്ങിയിരിക്കും. അതങ്ങനെ തന്നെ സംഭവിച്ചു. സുഷമാ സ്വരാജിന്റെ ഇടപെടല്‍ കൊണ്ട് നമ്മുടെ നഴ്‌സുമാര്‍ കൃത്യ സമയത്തുതന്നെ കൊച്ചിയിലെത്തി. അര്‍ദ്ധരാത്രിയിലും സ്വന്തം ജനതയുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ച നമ്മുടെ പ്രിയ നേതാവ് യാത്രയായിരിക്കുന്നു. എന്റെയും ടേക്ക് ഓഫ് ടീമിന്റെയും ഹൃദയത്തില്‍ നിന്ന് ആയിരം ആദരാഞ്ജലികള്‍.

<strong>സുഷമയുടെ ജീവനു വേണ്ടി 70 മിനുട്ട് പോരാടി ഡോക്ടര്‍മാര്‍; പക്ഷെ പരാജയപ്പെട്ടുപോയെന്ന് എയിംസ്</strong>സുഷമയുടെ ജീവനു വേണ്ടി 70 മിനുട്ട് പോരാടി ഡോക്ടര്‍മാര്‍; പക്ഷെ പരാജയപ്പെട്ടുപോയെന്ന് എയിംസ്

<strong> പ്രത്യയശാസ്ത്ര വ്യത്യാസമുള്ളപ്പോഴും സുഷമയുമായി വളരെ അധികം സമയം ചിലവഴിച്ചിരുന്നു: മമത ബാനര്‍ജി</strong> പ്രത്യയശാസ്ത്ര വ്യത്യാസമുള്ളപ്പോഴും സുഷമയുമായി വളരെ അധികം സമയം ചിലവഴിച്ചിരുന്നു: മമത ബാനര്‍ജി

English summary
producer anto joseph about sushama swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X