Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്കു പിന്നാലെ നിര്‍മാതാവും ആക്രമിക്കപ്പെട്ടു!! ആക്രമിച്ചത് പത്തംഗ സംഘം!! പിന്നില്‍ ?

പ്രമുഖ നിര്‍മാതാവ് മഹാ സുബൈറാണ് ആക്രമിക്കപ്പെട്ടത്

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പ് കൊച്ചിയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം. ഇത്തവണ പ്രമുഖ നിര്‍മാതാവാണ് ആക്രമിക്കപ്പെട്ടത്. നിര്‍മാതാവ് മഹാ സുബൈറിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കുമാണ് ആക്രമണം നേരിട്ടത്. പ്രതികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.അനീഷ് എന്നയാളാണ് പോലീസ് പിടിയിലുള്ളത് എന്നാണ് സൂചന.

പിന്നില്‍ 10 പേര്‍ ?

ആക്രമണത്തിനു പിന്നില്‍ പത്തംഗ സംഘമാണെന്നാണ് സൂചന. ജയറാം നായകനാവുന്ന പുതിയ ചിത്രമായ ആകാശ മിഠായിയുടെ ചിത്രീകരണം നടക്കുന്ന ഇടശേരി മാന്‍ഷന്‍ ഹോട്ടലില്‍ വച്ചാണ് സുബൈറിനെയും ബാദുഷയെയും ഗുണ്ടകള്‍ ആക്രമിച്ചത്. ഹോട്ടലിലെ ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

ഇരുമ്പു വടി കൊണ്ട് അടിച്ചു

ഹോട്ടലിലേക്കു വരികയായിരുന്ന സുബൈറിനെ ഗുണ്ടകള്‍ ഇരുമ്പു വടി കൊണ്ട് അടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ചെവിക്കും കഴുത്തിനുമാണ് പരിക്കേറ്റത്. പരിക്ക് ഗൗരവമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മര്‍ദ്ദനത്തിനു കാരണം

ബാറിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. അപ്പോള്‍ ഇവിടേക്കു വന്ന സുബൈറിനെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിയിലെത്തി

സംഭവം അറിഞ്ഞ ശേഷം നടന്‍ ജയറാമടക്കം സിനിമയിലെ മറ്റു പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നിര്‍മാതാവ് സിയാദ് കോക്കറും ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു.

ഹിറ്റ് സിനിമകളുടെ നിര്‍മാതാവ്

മലയാളത്തിലെ നിരവധി ഹിറ്റ് സിനികളുടെ നിര്‍മാതാവ് കൂടിയാണ് മഹാ സുബൈര്‍. ദിലീപ് നായകനായ ബ്ലോക്ബസ്റ്റര്‍ സിനിമ മീശമാധവന്റെ നിര്‍മാതാവായി തുടങ്ങിയ സുബൈര്‍ പിന്നീട് മനസ്സിനക്കരെ, തിരക്കഥ, പാലേരിമാണിക്യം, പെണ്‍പട്ടണം, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സലാം കാശ്മീര്‍ തുടങ്ങിയ സിനിമകളും നിര്‍മിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+