വളര്‍ത്തി വലുതാക്കിയവരാല്‍ അവഹേളിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍; അനുസ്മരിച്ച് കെടി കുഞ്ഞുമോന്‍
കൊച്ചി: അന്തരിച്ച വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ച് നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍. ഉറ്റമിത്രമായ അറ്റലസ് രാമചന്ദ്രന്റെ വേര്‍പാട് തന്നിലുണ്ടാക്കിയ ഞെട്ടലും ദുഖവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്ന് കെ ടി കുഞ്ഞുമോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങള്‍ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോള്‍ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷെ ഒറ്റ രാത്രിയില്‍ എല്ലാം അവസാനിച്ചെന്ന് കെ ടി കുഞ്ഞുമോന്‍ പറഞ്ഞു. കെ ടി കുഞ്ഞുമോന്റെ വാക്കുകളിലേക്ക്....

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു എന്ന വാര്‍ത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്ക വയ്യാ. ഉറ്റ മിത്രത്തിന്റെ പെട്ടന്നുള്ള ഈ വേര്‍പാട് എന്നെ അതീവ ദുഃഖിതനാക്കുന്നൂ. കഴിഞ്ഞ ആഴ്ച ദുബായ് സന്ദര്‍ശന വേളയില്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താന്‍ എന്ന് പറഞ്ഞു.

വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങള്‍ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോള്‍ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷെ ഒറ്റ രാത്രിയില്‍ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ് അവസാനം സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി. ആ നല്ല ആത്മാവിന്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാര്‍ഥിക്കുന്നു- കെ ടി കുഞ്ഞുമോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, ഞായറാഴ്ച രാത്രിയോടെയാണ് അറ്റ്‌ല്‌സ് രാമചന്ദ്രന്‍ അന്തരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പുതിയ ബിസ്നസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അന്ത്യം.

ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായിരുന്നു അറ്റലസ് രാമചന്ദ്രന്‍ എന്നറിയപ്പെട്ട ഡോ എം എം രാമചന്ദ്രന്‍. മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്.

വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു.












Click it and Unblock the Notifications