ഇത്ര മണ്ടനാണോ ദിലീപ്... തെളിവുണ്ടായിട്ടും പോലീസ് 120 ബിക്ക് പിന്നാലെ... നിര്‍മാതാവ് പറയുന്നു

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി നടപടികള്‍ വൈകുന്നത് നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും കേസില്‍ വിധി വന്നിട്ടില്ല. ഇപ്പോഴും സമ്പൂര്‍ണ വിചാരണ നടപടികളിലേക്ക് കടന്നിട്ടില്ല. മൂന്ന് പോലീസ് സംഘങ്ങള്‍ കേസ് അന്വേഷിച്ചു. നടിയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം ചെയ്യുന്നതിന് തെളിവായി വീഡിയോ ഉണ്ട്.

കുറ്റം പ്രതികള്‍ സമ്മതിക്കുകയും ചെയ്തു. എന്നിട്ടും നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കാത്തത് എന്താണന്ന് ചോദിക്കുയാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്. കേസില്‍ ചില സംശയങ്ങള്‍ തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവിന്റെ സുപ്രധാന ചോദ്യങ്ങള്‍...

1

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. അവരുടെ കാറില്‍ അതിക്രമിച്ച് കയറിയ സംഘമാണ് ക്രൂരത കാണിച്ചത്. സംഭവം വിവാദമായ പിന്നാലെ പ്രതികളെ പോലീസ് പിടികൂടി. കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് പള്‍സര്‍ സുനിയെയും കൂട്ടുപ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തത്.

2

മാസങ്ങള്‍ക്ക് ശേഷമാണ് നടന്‍ ദിലീപിന് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയം ഉയര്‍ന്നത്. പിന്നീട് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും അതേ വര്‍ഷം ജൂലൈ 10ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി. പിന്നീട് പല ഘട്ടങ്ങളിലായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി.

3

കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. ബാക്കി എല്ലാ പ്രതികളും ജാമ്യത്തിലാണ്. ആദ്യം ജാമ്യം ലഭിച്ചത് ദിലീപിനായിരുന്നു. പിന്നീട് പലപ്പോഴായി മറ്റു പ്രതികള്‍ക്കും ജാമ്യം കിട്ടി. രണ്ടാം പ്രതി മാര്‍ട്ടിന്‍, മൂന്നാം പ്രതി പ്രജീഷ് എന്നിവര്‍ക്കെല്ലാം ഇക്കഴിഞ്ഞ മാസങ്ങളിലാണ് ജാമ്യം ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജാ്യാപേക്ഷ കോടതി തള്ളി.

4

ദിലീപ് ജയിലില്‍ കഴിഞ്ഞ വേളയിലെ സാഹചര്യം അടുത്തിടെ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. മനോരമ ചാനലിലാണ് അവര്‍ ആദ്യം ഇക്കാര്യം പറഞ്ഞത്. പിന്നീട് അടുത്തിടെ സ്വന്തം യുട്യൂബ് ചാനലില്‍ ദിലീപിനെതിരെ വ്യാജ തെളിവുകളുണ്ടാക്കി എന്ന് അവര്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ നിര്‍മാതാവ് മനോജ് രാംസിങിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു...

5

ശ്രലേഖ ഐപിഎസ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. അവര്‍ പറയുന്നത് ശരിയാണോ എന്നത് മറ്റൊരു കാര്യം. ദിലീപ് അവരെ ഉപയോഗിച്ച് ഇത്തരം പ്രതികരണം നടത്തുമെന്ന് കരുതുന്നില്ല. കേസില്‍ ദിലീപ് പ്രതിയായല്ലോ. ഇനി ഇത്തരം വെളിപ്പെടുത്തലുകള്‍കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. ഒരുപക്ഷേ ദിലീപിന് വിപരീത ഫലമാണുണ്ടാകുകയെന്നും മനോജ് രാംസിങ് അഭിപ്രായപ്പെടുന്നു.

6

അഞ്ച് വര്‍ഷമായി സംഭവം നടന്നിട്ട്. ആക്രമണം നേരിട്ട നടി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പോലീസ് പ്രതികളെ പിടികൂടി. അവര്‍ക്കെതിരെ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുണ്ട്. പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇനിയും എന്തിനാണ് അവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് നീട്ടികൊണ്ടുപോകുന്നത് എന്ന ചോദ്യമാണ് മനോജ് രാംസിങ് ഉന്നയിക്കുന്നത്.

7

വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികളെ ശിക്ഷിക്കാത്തത് അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. 120 ബി തെളിയിക്കാനാണ് നടപടികള്‍ നീട്ടികൊണ്ടുപോകുന്നത്. തെളിവുകള്‍ മുന്നിലുള്ള കേസില്‍ പ്രതികളെ ശിക്ഷിച്ചിട്ടു പോരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍. ഗൂഢാലോചന തെളിയിക്കണം. അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ അത്രയും കാലം അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്നത് എന്തിന് എന്ന് ചോദ്യം മുന്നോട്ടുവെക്കുന്ന മനോജ് രാംസിങ് ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും തുറന്നുപറയുന്നു.

8

തനിക്ക് ചില സംശയങ്ങളുണ്ടെന്ന് മനോജ് രാംസിങ് സൂചിപ്പിക്കുന്നു. എത്ര ദേഷ്യമുള്ള ഒരാളോടാണെങ്കിലും കാശ് കൊടുത്ത് ഇങ്ങനെ ഒരു കാര്യം ചെയ്തു വാ എന്ന് കൊട്ടേഷന്‍ കൊടുക്കുമോ. ഇന്ത്യയ്ക്ക് പുറത്തൊക്കെ ഈ ദേഷ്യമുള്ള വ്യക്തികള്‍ പോകുന്നതല്ലേ. അവിടെയൊക്കെ വച്ച് അവര്‍ക്ക് ചെയ്യാലോ. തീരെ വിശ്വാസ്യതയില്ലാത്ത ഗുണ്ടയ്ക്ക് കൊട്ടേഷന്‍ കൊടുക്കുമോ. ഇയാള്‍ നേരത്തെ മറ്റൊരു നടിയെ ഉപദ്രവിക്കാന്‍ നോക്കിയെന്ന ആരോപണവുമുണ്ട്. ആ വ്യക്തിക്ക് കൊട്ടേഷന്‍ കൊടുക്കാന്‍ ദിലീപ് മണ്ടനാണോ എന്നും മനോജ് രാംസിങ് സംശയം പ്രകടിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+