• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷക്കീല പടങ്ങളുടെ നിര്‍മ്മാതാവ്; മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയം,ഇപ്പോള്‍ ബിരിയാണി വില്‍പ്പന

കോട്ടയം: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് രാജ്യത്തിന് അകത്തും പുറത്തുമായി തൊഴില്‍ നഷ്ടം ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തു വന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചെയ്തു വന്നിരുന്ന തൊഴില്‍ നഷ്ടമായതോടെ നിരവധി പേര്‍ക്ക് ജീവനോപാധിക്കായി താരതമ്യേന വരുമാനം കുറഞ്ഞ മറ്റ് തൊഴിലുകളും സ്വീകരിക്കേണ്ടി വന്നു. വഴിയോര കച്ചവടമായി ബിരിയാണി, പച്ചക്കറികള്‍, ഫ്രൂട്സ് വില്‍പ്പനയുമാണ് തൊഴില്‍ നഷ്ടപ്പെട്ടവരില്‍ പലരും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ താല്‍ക്കാലിക ഉപജീവനമാര്‍ഗ്ഗമായി കണ്ടെത്തിയിരിക്കുന്നത്. അത്തരത്തില്‍ ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്നതും ഇപ്പോള്‍ വഴിയോരത്ത് ബിരിയാണിക്കച്ചവടം നടത്തുന്നതുമായ ജാഫര്‍ കാഞ്ഞിരപ്പള്ളിയെന്നയാളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ജാഫര്‍ കാഞ്ഞിരപ്പള്ളി

ജാഫര്‍ കാഞ്ഞിരപ്പള്ളി

നിര്‍മ്മാതാവ്, അഭിനേതാവ് തുടങ്ങി മലയാള സിനിമയിലെ ശ്രദ്ധേയമായ മേഖലയില്‍ കൈവെച്ച വ്യക്തിയാണ് ജാഫര്‍ കാഞ്ഞിരപ്പള്ളി. ഷക്കീല നായികയായ കിന്നാരത്തുമ്പികള്‍, തങ്കത്തോണി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ജാഫര്‍ പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ താരനിരയ്ക്കൊപ്പം പല സിനിമകളിലും അഭിനയിക്കുകയും ചെയ്തു. ഞാന്‍ സിനിമാക്കാരനായിട്ട് 35 കൊല്ലമായെന്നാണ് മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ ജാഫര്‍ കാഞ്ഞിരപ്പള്ളി വ്യക്തമാക്കുന്നത്.

ഫെഫ്ക

ഫെഫ്ക

ഈ 35 വര്‍ഷത്തിനിടയ്ക്ക് സിനിമാ തിയറ്റര്‍ ഓപ്പറേറ്റര്‍, സിനിമാ വിതരണക്കാരന്‍, തിയറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തല്‍ തുടങ്ങിയ മേഖലകളിലും കൈവെച്ച ജാഫര്‍ ഫെഫ്ക മെസ് വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറി, ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയർമാൻ എന്നീ നിലകളില്‍ 12 വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കൊവിഡ് പ്രതിസന്ധി ആകെ താളം തെറ്റിക്കുന്നത്.

ബിരിയാണി വില്‍പ്പന

ബിരിയാണി വില്‍പ്പന

എന്നാല്‍ അവിടേയും തോല്‍ക്കാന്‍ തയ്യാറാവാതിരുന്ന ജാഫര്‍ 49 ചിക്കന്‍ ബിരിയാണിയെന്ന സംരഭത്തിന് തുടക്കം കുറിക്കുകയായിരുന്നു. സിനിമാ ബിരിയാണിയെന്ന പേരിലാണ് ജാഫറിന്‍റെ ബിരിയാണി വില്‍പ്പന. ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാലാണ് 49 രൂപയെന്ന തുച്ഛമായ വിലയ്ക്ക് സിനിമാ ബിരിയാണി വില്‍പ്പന നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ 17 വര്‍ഷമായി സിനിമാ-സീരിയില്‍ സെറ്റുകളിലും ജാഫര്‍ ഭക്ഷണം നല്‍കുന്നുണ്ട്.

ജാഫറും ഭാര്യയും

ജാഫറും ഭാര്യയും

ചെറിയ വിലയ്ക്ക് ബിരിയാണി നല്‍കുന്നതിനാല്‍ ചെറിയൊരു ലാഭം മാത്രമേ ലഭിക്കുന്നുള്ളു. ആദ്യം ജാഫറും ഭാര്യയും ചേര്‍ന്നാണ് ബിരിയാണി വില്‍പ്പന തുടങ്ങിയത്. ഇപ്പോള്‍ ആറ് ജീവനക്കാരുണ്ട്. വില കുറവും ഗുണമേന്‍മയും കാരണം ഇപ്പോള്‍ ബിരിയാണിക്ക് കൂടുതല്‍ ആവശ്യക്കാരുണ്ട്. എറണാകുളത്ത് തമ്മനം, വാഴക്കാല, വെണ്ണല, കലൂർ, പാലാരിവട്ടം എന്നീ സ്ഥലങ്ങളില്‍ സിനിമാ ബിരിയാണി കൊടുക്കുന്നുണ്ട്. ദിവസവും അയ്യായിരം ബിരിയാണിയോളം വിറ്റു പോകുന്നു.

സിനിമാ ജീവിതം

സിനിമാ ജീവിതം

39 രൂപയ്ക്കായിരുന്നു ആദ്യം വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ വിലക്ക് വില്‍പ്പന തുടരാന്‍ കഴിയാതെ വന്നതോടെയാണ് പൈസ കൂട്ടിയതെന്നം ജാഫര്‍ പറയുന്നു. വില കൂട്ടിയപ്പോൾ ആദ്യം വിൽപന കുറഞ്ഞു. പിന്നീട് ബിരിയാണിയില്‍ മുട്ട കൂടി വെച്ചതോടെ വീണ്ടും വില്‍പ്പന വര്‍ധിച്ചതെന്നും ജാഫര്‍ പറയുന്നു. കാഞ്ഞിരപ്പള്ളി ബേബി തിയറ്റേറിലെ ഓപ്പറേറ്റര്‍ ആയാണ് ജാഫര്‍ സിനിമാ ജീവിതം തുടങ്ങുന്നത്.

കിന്നാരത്തുമ്പികള്‍

കിന്നാരത്തുമ്പികള്‍

പിന്നീട് കോട്ടയത്താണ് തിയറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തുന്നത്. പിന്നെ പുതുപ്പള്ളിയില്‍ തിയറ്റര്‍ നടത്തി. അവിടെ നിന്നാണ് ഡിസ്ട്രിബ്യൂട്ടറാകുന്നത്. എന്‍റെ ട്യൂഷന്‍ ടീച്ചര്‍ എന്ന പടമാണ് ആദ്യം വിതരണം ചെയ്തത്. പിന്നീട് ഡിസ്ട്രിബ്യൂഷന്‍റെ കാര്യങ്ങള്‍ക്കായി മദ്രാസില്‍ പോയപ്പോഴാണ് ഷക്കീല എന്ന നടിയെ പരിചയപ്പെടുന്നത്. അവരുമായി ബിസിനിസിന് ഒരു അറേഞ്ച്മെന്‍റ് ഉണ്ടാക്കിയാണ് കിന്നാരത്തുമ്പികള്‍ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

തങ്കത്തോണി

തങ്കത്തോണി

ആ ചിത്രം അനൗണ്‍സ് ചെയ്ത സലീം മരിച്ചു പോയതോടെ അദ്ദേഹത്തിന്‍റെ അനുജന്‍ സജീര്‍ ആയിരുന്ന പ്രൊജക്ട് പിന്നീട് നടത്തിയത്. അവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ ഞാന്‍ സഹായിച്ചു. അങ്ങനെയാണ് സിനിമ ഇറക്കുകയും അത് വില്‍ക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും എന്റെ കയ്യിലൂടെ ചെയ്യാൻ കഴിഞ്ഞില്ല. അതിന്‍റെ വിഷമിത്തിലാണ് ഷക്കീല എനിക്ക് തങ്കത്തോണി എന്ന ചിത്രം തന്നതെന്നും ജാഫര്‍ പറയുന്നു.

പൊലീസ് കേസ് വരെ

പൊലീസ് കേസ് വരെ

വേഴാമ്പല്‍, റൊമാന്‍സ്, ഹോസ്റ്റല്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. രാക്ഷസ രാജ്ഞിയായിരുന്നു അവസാന നിര്‍മ്മിച്ച ചിത്രം. ഇപ്പോൾ ഷക്കീല സംവിധാനം ചെയ്യുന്ന നീലക്കുറിഞ്ഞി പൂത്തു എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനത്തിലണ്. ഷക്കീല നായികയായ പടങ്ങള്‍ക്ക് വേണ്ടി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രാക്ഷസരാജ്ഞിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് വരെ വന്നിരുന്നു.

കഴിവുള്ള സ്ത്രീ

കഴിവുള്ള സ്ത്രീ

ഷക്കീല വളരെ സ്റ്റാൻഡേർഡും സംസാരിക്കാനും കഴിവുള്ള സ്ത്രീയാണ്. പിന്നെ, അവരുടെ ജീവിതത്തിലുണ്ടായ പാകപ്പിഴകള്‍. അവരെ എല്ലാവരും ചതിക്കുകയായിരുന്നു. അവരെ സഹായിച്ചവര്‍ പോലും അവരെ ചതിച്ചു. അതുകൊണ്ടാകാം അവർ മദ്യത്തെ ആശ്രയിച്ചത്. ഇപ്പോള്‍ അതില്‍ നിന്നൊക്കെ മാറി. അവര്‍ മാന്യമീയി ജീവിക്കുന്ന സ്ത്രീയാണെന്നും ജാഫര്‍ പറയുന്നു.

പാർവ്വതിക്ക് വേണ്ടി അമ്മയിൽ ശബ്ദമുയർത്തി ബാബുരാജ്, എതിർത്ത് ഭൂരിപക്ഷം, മോഹൻലാലിന്റെ നിലപാടിങ്ങനെ

English summary
Producer of Shakeela's films; Acting with Mohanlal and Mammootty, now working as a biryani salesman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X