Get Updates
Get notified of breaking news, exclusive insights, and must-see stories!

മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; ഉത്തരം പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ്, ഇനി നിയമ നടപടി

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും തമ്മില്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ വന്നത് രണ്ടാഴ്ച മുമ്പാണ്. ആദ്യം 'റിപ്പോര്‍ട്ടുകള്‍' മാത്രമായിരുന്ന ഈ വാര്‍ത്ത പിന്നീട് മേതില്‍ ദേവിക തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ഥിരീകരിച്ചു. മുകേഷിന്റെയും മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഇവര്‍ പിരിയുന്നു എന്ന വാര്‍ത്ത വന്നപ്പോഴാണ് മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവ് ആര് എന്ന ചോദ്യം ഉയര്‍ന്നതും രാജീവ് നായര്‍ എന്ന പേര് ചര്‍ച്ചയായതും.

ഒടുവില്‍ എല്ലാവരുടെയും ചോദ്യം നിര്‍മാതാവ് രാജീവ് ഗോവിന്ദനോടായിരുന്നു. അദ്ദേഹം ഇപ്പോള്‍ നേരിടുന്ന പ്രധാന ചോദ്യവും ഇതുതന്നെയാണ്. ഇക്കാര്യം രാജീവ് ഗോവിന്ദന്‍ തന്നെ വിശദീകരിക്കുകയും ചെയ്തു....

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

1

ആ രാജീവ് നായര്‍ ഞാനല്ല എന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് നിര്‍മാതാവ് രാജീവ് ഗോവിന്ദന്‍ എന്ന രാജീവ് നായര്‍. മേതില്‍ ദേവികയുടെയും മുകേഷിന്റെയും വിവാഹ മോചനത്തിനിടെ ഉറക്കം നഷ്ടമായത് ഈ നിര്‍മാതാവിനാണ്. സോഷ്യന്‍ മീഡിയ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജീവ് ഗോവിന്ദന്‍. അത് താങ്കളാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ് പറയുന്നു.

2

രാജീവ് ഗോവിന്ദന്‍ പുലിവാല് പിടിക്കാനുണ്ടായ കാരണം മറ്റൊന്നാണ്. ലൗവ് റീല്‍സ് എന്ന ഒരു ഓണ്‍ലൈന്‍ മാധ്യമം ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് രാജീവ് ഗോവിന്ദന്‍ പറയുന്നു. യാതൊരു അന്വേഷണവും നടത്താതെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രാജീവ് ഗോവിന്ദന്‍ പറഞ്ഞു.

3

ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവുമില്ല. ഭാവനാ സമ്പന്നമായ കഥകള്‍ ചമയ്ക്കരുത്. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത് എന്നും രാജീവ് ഗോവിന്ദന്‍ ചോദിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് രാജീവ് ഗോവിന്ദന്റെ തീരുമാനം.

4

എങ്ങനെയാണ് മേതില്‍ ദേവികയുടെ ഭര്‍ത്താവ് ഞാനാണ് എന്ന നിഗമനത്തിലേക്ക് ഇവരെത്തിയത്. എത്ര ആലോചിച്ചിട്ടും ഇക്കാര്യം മനസിലാകുന്നില്ല. ലോകത്തെ എല്ലാ രാജീവുമാരും ഒന്നല്ല എന്നും രാജീവ് ഗോവിന്ദന്‍ എടുത്തുപറയുന്നു. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

5

വാര്‍ത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാര്‍ തന്നെയാണ്. ആ വീഡിയോ ഓണ്‍ലൈന്‍ മാധ്യമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട രാജീവ് ഗോവിന്ദന്‍ നിയമ നടപടികള്‍ ആരംഭിച്ചു എന്നും വ്യക്തമാക്കി. പേരിലെ സാദൃശ്യമാണ് പുതിയ വിവാദത്തിന് ഇടയാക്കിയതും നിര്‍മാതാവിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടതും.

6

പൃഥ്വിരാജ് നായകനായ അനാര്‍ക്കലി എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് രാജീവ് ഗോവിന്ദന്‍. പൃഥ്വിരാജ് വേഷമിടുന്ന ബിഗ് ബജറ്റ് ചിത്രം കാളിയന്റെ നിര്‍മാതാവും ഇദ്ദേഹം തന്നെയാണ്. മേതില്‍ ദേവികയുടെ ആദ്യ വിവാഹം 2002ലായിരുന്നു. പാലക്കാട് സ്വദേശി രാജീവ് നായര്‍ ആയിരുന്നു ഭര്‍ത്താവ്. രണ്ടു വര്‍ഷത്തിന് ശേഷം ഈ ബന്ധം പിരിഞ്ഞു.

7

2013ലായിരുന്നു മുകേഷ്-മേതില്‍ ദേവിക വിവാഹം നടന്നത്. ഈ അടുത്ത് മേതില്‍ ദേവിക വിവാഹ മോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. രണ്ടുപേരുടെയും ആശയങ്ങള്‍ യോജിച്ചുപോകുന്നില്ലെന്ന് വ്യക്തമാക്കിയ മേതില്‍ ദേവിക മുകേഷ് നല്ല മനുഷ്യനാണെന്നും പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

8

മുന്‍കാല പ്രശസ്ത നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. 2013 ഒക്ടബര്‍ 24നാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തത്. പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമാണ് ദേവിക. സംഗീത നാടക അകാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച നര്‍ത്തകിയാണവര്‍. റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും അവര്‍ സുപരിചിതയാണ്.

Recommended Video

cmsvideo
    Methil Devika Biography | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+