കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ നിര്‍മ്മാതാവിനെ യുവനടന്‍മാര്‍ കാരവാനില്‍ വെച്ച് ആക്രമിച്ചു; വെളിപ്പെടുത്തി സജി നന്ത്യാട്ട്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ ലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന പരാതിയാണ് കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്സ് അസോസിയഷന്‍ ഉയര്‍ത്തിയത്. നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം. പിന്നാലെ നടനും സംവിധായകനുമായ ജയരാജും ഇതേ ആക്ഷേപമുന്നയിച്ചിരുന്നു. നടന്‍മാര്‍ മാത്രമല്ല നടിമാരും വ്യാപകമായി സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ജയരാജ് പറഞ്ഞത്.

ഇപ്പോള്‍ ഇതാ കൂടുതല്‍ ആരോപണങ്ങളും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. മനോരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ നന്ത്യാട്ട് ഉയര്‍ത്തിയത്.

 ക്യാരവാനില്‍ വെച്ച്

ക്യാരവാനില്‍ വെച്ച്

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജി നന്ത്യാട്ട് പറഞ്ഞത് ഇങ്ങനെ- 2012 ഓടെയാണ് മലയാള സിനിമയില്‍ ലഹരിയുടെ ഉപയോഗം വ്യാപകമായത്. നടന്‍മാര്‍ മാത്രമല്ല, നടിമാരും ലഹരി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ കഴിയുന്ന ഹോട്ടലുകളിലും ക്യാരവാനിലും വെച്ചാണ് ഇവര്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.

 പുതു തലമുറ

പുതു തലമുറ

മദ്യപിക്കുന്നവരെ കണ്ടാല്‍ നമ്മുക്ക് എളുപ്പത്തില്‍ മനസിലാക്കാം. എന്നാല്‍ മയക്കമരുന്ന് ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥ തീവ്രമാണ്. ന്യൂജനറേഷന്‍ താരങ്ങളാണ് ഇതിന് അടിമപ്പെടുന്നത്. പുതു തലമുറ സുഖത്തില്‍ മാത്രം ജീവിക്കുന്നവരാണ്. ഇവര്‍ക്ക് സിനിമയിലെ യാതനകള്‍ ഒന്നും അറിയില്ല.

 പണം കുമിഞ്ഞ് കൂടുന്നു

പണം കുമിഞ്ഞ് കൂടുന്നു

കഷ്ടപ്പെടാതെ സിനിമ കിട്ടുന്നു, പണം കുമിഞ്ഞ് കൂടുന്നു. അതുകൊണ്ട് തന്നെ ഇവര്‍ പലതിനും അടിമപ്പെടുന്നു. എന്തുകൊണ്ടാണ് മുതിര്‍ന്ന താരങ്ങളായ മോഹന്‍ ലാല്‍, മമ്മൂട്ടി, ചാക്കോച്ചന്‍, ദിലീപ് എന്നിവരെ കുറിച്ച് ഞങ്ങള്‍ ആക്ഷേപം ഉന്നയിക്കാത്തത്. കാരണം അവര്‍ ഇതൊന്നും ചെയ്യുന്നില്ല.

 സ്ത്രീ നിര്‍മ്മാതാവിനെ

സ്ത്രീ നിര്‍മ്മാതാവിനെ

മയക്ക് മരുന്ന് ഉപയോഗിച്ചാല്‍ ഇവര്‍ പെരുമാറുന്നത് ഭ്രാന്തന്‍മാരെ പോലെയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനിടെ യുവനടന്‍മാര്‍ സെറ്റിലേക്ക് എത്താന്‍ വൈകി. ഇവരെ അന്വേഷിച്ച് ഒരു സ്ത്രീ നിര്‍മ്മാതാവ് ക്യാരവാനിലേക്ക് കയറി പോയി. എന്നാല്‍ ഒരു യുവനടന്‍ അവരെ ആക്രമിച്ചു.

 ഡേറ്റ് നല്‍കുന്നില്ല

ഡേറ്റ് നല്‍കുന്നില്ല

ഇതൊന്നും പുറത്ത് പറയാതിരിക്കുന്നത് സിനിമ മുടങ്ങി പോകുമെന്നത് കൊണ്ടാണ്. നഷ്ടം നിര്‍മ്മാതാവിന് മാത്രമാണെന്നത് കൊണ്ടാണ് ഇതെല്ലാം സഹിക്കുന്നത്. പുതുതല നടന്‍മാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കാന്‍ തയ്യാറാവുന്നില്ല.

 വഴങ്ങി കൊടുക്കുന്നു

വഴങ്ങി കൊടുക്കുന്നു

ഇപ്പോഴത്തെ പ്രൊഡ്യൂസര്‍മാരെ നോക്കു. അവര്‍ക്ക് സിനിമയുടെ പാരമ്പര്യത്തെ കുറിച്ച് ഒന്നും അറിയില്ല. ഇവരാണ് പുതുതലമുറ നടന്‍മാരെ വെച്ച് സിനിമ ചെയ്യുന്നത്. ഇവര്‍ നടന്‍മാര്‍ക്ക് വേണ്ടി വഴങ്ങിക്കൊടുക്കുകയാണ്. പഴയ ബാനറുകള്‍ക്കൊന്നും നടന്‍മാര്‍ ഡേറ്റ് നല്‍കുന്നില്ല.

 ആരാധന മൂത്ത്

ആരാധന മൂത്ത്

അനുഭവ സമ്പത്തില്ലാത്ത നിര്‍മ്മാതാക്കളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ ഉള്ളത്. ഇവര്‍ പുതുതലമുറ നായകന്‍മാരുടെ താളത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവരോടുള്ള ആരാധന മൂത്ത് അവര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നു.

 ഏജന്‍റാകണം

ഏജന്‍റാകണം

പഴയ തലമുറയിലുള്ള നിര്‍മ്മാതാക്കള്‍ക്ക് സിനിമ ലഭിക്കണമെങ്കില്‍ നമ്മള്‍ കഞ്ചാവിന്‍റെയോ മയക്കുമരുന്നിന്‍റെയോ ഏജന്‍റാകണം. അല്ലേങ്കില്‍ ഇവരൊടൊപ്പം ഇതൊക്കെ ഉപയോഗിക്കണം. കഴിഞ്ഞ നാല് വര്‍ഷമായി സിനിമ നിര്‍മ്മിക്കാന്‍ നടക്കുകയാണ് ഞാന്‍. സിനിമാ ഇന്‍ഡസ്ട്രിയില്‍ അച്ചടക്കം നശിക്കുകയാണെന്നും സജി നന്ത്യാട്ട് പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നടന്മാർ മാത്രമല്ല, നടിമാരുമുണ്ട്! വെളിപ്പെടുത്തലുമായി ബാബുരാജ്

യുവതികൾ വശീകരിച്ച് വലയിലാക്കി പണം തട്ടി; എംഎൽഎയും പെട്ടു, ലൈംഗീക സംഭാഷണം പുറത്ത്, വൻ ഹണി ട്രാപ്പ്!യുവതികൾ വശീകരിച്ച് വലയിലാക്കി പണം തട്ടി; എംഎൽഎയും പെട്ടു, ലൈംഗീക സംഭാഷണം പുറത്ത്, വൻ ഹണി ട്രാപ്പ്!

 നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് നൽകില്ല, ദൃശ്യങ്ങൾ കാണാൻ അനുമതി! നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് നൽകില്ല, ദൃശ്യങ്ങൾ കാണാൻ അനുമതി!

English summary
producer saji nandhyat reveals about drug mafiya in malayalam movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X