കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനേയും വിജയ് ബാബുവിനേയും വിലക്കാതിരുന്നത് ഇക്കാരണം കൊണ്ട്..'; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്

Google Oneindia Malayalam News

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതിയില്‍ എന്തുകൊണ്ട് വേഗത്തില്‍ നടപടി എടുത്തു എന്ന് വിശദീകരിച്ച് നിര്‍മാതാവ് സജി നന്ത്യാട്ട്. റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപ്, വിജയ് ബാബു തുടങ്ങിയവര്‍ക്കെതിരായ പരാതി വന്നപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്താത് എന്തുകൊണ്ടായിരുന്നു എന്നായിരുന്നു സജി നന്ത്യാട്ടിനോടുള്ള ചോദ്യം.

ഇതിന് മറുപടിയായി രേഖാമൂലം പരാതി ലഭിച്ചില്ല എന്ന വാദമാണ് സജി നന്ത്യാട്ട് ഉയര്‍ത്തിയത്. ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് രേഖാമൂലം പരാതി ലഭിച്ചിരുന്നു എന്നും എന്നാല്‍ മറ്റ് രണ്ട് കേസുകളിലും അതില്ലായിരുന്നു എന്നുമാണ് സജി നന്ത്യാട്ട് അവകാശപ്പെടുന്നത്. സജി നന്ത്യാട്ടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

1

മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹമില്ലാതെ മനുഷ്യന് ജീവിക്കാന്‍ പറ്റില്ല. സമൂഹത്തെ നമ്മളെല്ലാവരും ഭയപ്പെടണം. മലയാള സിനിമയില്‍ ഒരു പ്രശ്നമുണ്ടായപ്പോള്‍ ആ സമയത്ത് മലയാള സിനിമയില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ നടത്തി. വേറൊരു പ്രശ്നമുണ്ട്. അന്നാരും പരാതി തന്നിട്ടില്ല. അത് ആദ്യം മനസിലാക്കണം.

കോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടികോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടി

2

പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ മലയാള സിനിമയിലെ ഒരു അസോസിയേഷനും ആരും പരാതി നല്‍കിയിട്ടില്ല. ഇവിടെ അതല്ല സ്ഥിതി. പരാതി നല്‍കിയാല്‍ ഉടന്‍ തീരുമാനമെടുക്കാന്‍ നമുക്ക് ജുഡീഷ്യല്‍ പവര്‍ ഒന്നുമില്ല. അതാദ്യം മനസിലാക്കണം. രണ്ടാമത്തെ കാര്യം ഒരു അസോസിയേഷന്‍ എന്ന നിലയില്‍ ഒരു പെണ്‍കുട്ടി പരാതി നല്‍കിയപ്പോള്‍ ആ പരാതിക്ക് അനുസരിച്ച് ഞങ്ങള്‍ നടപടിയെടുത്തു.

ഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസിഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസി

3

എടുത്തില്ലായിരുന്നു എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. അതിനെ കുറിച്ചൊന്ന് പറഞ്ഞേ. നടപടി എടുത്തില്ലെങ്കില്‍ നിങ്ങള്‍ പറയുന്നത് ദിലീപ് വിഷയം ഉള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ആദ്യം സംഭവം അതായിരുന്നു. അതിന് ശേഷം സമൂഹത്തില്‍ പ്രതികരണങ്ങള്‍ വന്നു. അസോസിയേഷന്‍ ഇങ്ങനെയാണ് ഒരു നടപടി എടുക്കാത്തവരാണ്, ഞങ്ങള്‍ സ്ത്രീപക്ഷ വാദികള്‍ അല്ല എന്നൊക്കെ പറഞ്ഞ് വിമര്‍ശനം വരും.

ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്

4

അപ്പോള്‍ സ്വാഭാവികമായും പല അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കൊണ്ടാണല്ലോ നമ്മള്‍ ഒരു തീരുമാനമെടുക്കുന്നത്. ഈ പെണ്‍കുട്ടി പരാതി തന്നിട്ട് തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ എല്ലാവരും എന്ത് പറഞ്ഞേനെ. നമുക്ക് പാടത്ത് കൂടേയും വരമ്പത്ത് കൂടേയും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നടപടി എടുത്താല്‍ പറയും നിങ്ങള്‍ നടപടി നേരത്തെ എടുത്തില്ലേ എന്ന്.

6

നടപടി എടുത്തില്ലെങ്കില്‍ പറയും നടപടിയെന്താണ് എടുക്കാത്തത് എന്ന്. അതുകൊണ്ടാണ് പാടത്ത് കൂടേയും വരമ്പത്ത് കൂടേയും നടക്കാന്‍ വയ്യ. ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് മാധ്യമങ്ങളാണെങ്കില്‍ ആ മാധ്യമങ്ങളുടെ വികാരം ഞങ്ങളുടെ വ്യവസായത്തിന് എതിരായി മാറാതിരിക്കാന്‍ ശ്രമിക്കണം.

7

അത് മനസിലാക്കണം. ഇവിടെ ഈ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. ഇവിടെ ഒരു ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഉണ്ടല്ലോ. പൊലീസ്, കോടതി എന്നിവരൊക്കെ. നിയമപരമായ കാര്യങ്ങള്‍ നടത്തേണ്ടത് അവരാണ്. പക്ഷെ അസോസിയേഷന് ഒരു പരാതി ലഭിക്കുന്നു. മാന്യമായ രീതിയില്‍ ഒരു നടപടി എടുത്തിട്ട് ഇപ്പോള്‍ തെറ്റാണെന്ന് പറയുന്നത് എങ്ങനെയാണ്.

8

വിമര്‍ശനം ഉള്‍ക്കൊണ്ട് ഞങ്ങള്‍ ഒരു നടപടി എടുത്തു. ആ നടപടി എടുത്തപ്പോള്‍ ഞങ്ങളെ പലരും വിമര്‍ശിച്ചു. നടപടി എടുത്തില്ലെങ്കിലും വിമര്‍ശിക്കും. മാധ്യമങ്ങളെ ഭയക്കുന്നു എന്നതല്ല അതിന്റെ അര്‍ത്ഥം. അവരാണ് പൊതുജനങ്ങള്‍ക്കിടയിലേക്ക് വാര്‍ത്ത എത്തിക്കുന്നത്. ശ്രീനാഥ് ഭാസി എന്ന് പറയുന്ന ആള്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് ജനം അറിയുന്നത് എങ്ങനെയാണ്, മാധ്യമങ്ങളിലൂടെ അല്ലേ.

9

ഞങ്ങള്‍ക്ക് വനിത പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പരാതി ലഭിക്കുന്നില്ല. മറ്റേതെല്ലാം ഇന്‍ഡസ്ട്രിക്ക് അകത്തുള്ള പ്രശ്നമാണ്. ഇത് ഇന്‍ഡസ്ട്രിക്ക് അകത്തുള്ള പ്രശ്നമല്ല. അതുകൂടി മനസിലാക്കണം. പലതിലും പല സാഹചര്യങ്ങളല്ലേ. ഞങ്ങള്‍ക്ക് ജുഡീഷ്യല്‍ പവര്‍ ഒന്നുമില്ല. ഇവിടെ മാതൃകാപരമായ തീരുമാനം എടുത്തു. അതിന് ശേഷമാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത്.

10

ശ്രീനാഥ് ഭാസി ഇതിന് മുന്‍പും ക്ഷമ ചോദിക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷെ ക്ഷമിക്കാന്‍ തയ്യാറല്ലായിരുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്. ഇപ്പോള്‍ അവര്‍ അത് പിന്‍വലിച്ചു. അത് അവരുടെ കാര്യമാണ്. ശ്രീനാഥ് ഭാസി ഇതിന് മുന്‍പും പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. പല പ്രൊഡ്യൂസര്‍മാര്‍ക്കും സാമ്പത്തികമായ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

11

ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒട്ടേറെ സാമ്പത്തിക നഷ്ടങ്ങള്‍ സിനിമാ മേഖലയില്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് ഉണ്ടായിട്ടുണ്ട്. ശ്രീനാഥ് ഭാസിയെ വിലക്കുന്നു എന്നൊന്നും പറഞ്ഞിട്ടില്ല. തല്‍ക്കാലം മാറ്റി നിര്‍ത്തുന്നു എന്നേ ഉള്ളൂ. ശ്രീനാഥ് ഭാസി എന്ന കലാകാരനെ ബഹുമാനിക്കുന്നുണ്ട്. നടപടി എടുക്കാതെ പോയാല്‍ ശ്രീനാഥ് ഭാസി പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കില്ലേ.

12

ഫിലിം ചേംബറില്‍ പോലും ഇദ്ദേഹത്തിനെതിരെ പലരും കഴിഞ്ഞ മാസം പരാതി ഉന്നയിച്ചിരുന്നു. അച്ചടക്കമില്ലായ്മ, ഷൂട്ടിന് കൃത്യസമയത്ത് വരില്ല, ഫോണ്‍ വിളിച്ചാല്‍ വരില്ല തുടങ്ങിയ പരാതികളൊക്കെ ശ്രീനാഥ് ഭാസിക്കെതിരെ ഉണ്ട്. അത് രേഖാമൂലവും അല്ലാതെയും ഒക്കെ ലഭിച്ചിട്ടുണ്ട്. ആ സമയത്താണ് ഇത് കൂടി വരുന്നത്.

English summary
Producer Saji Nanthyattu on why Sreenath Bhasi got a ban that Dileep and Vijay Babu didn't get
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X