Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡബ്ല്യൂസിസിയിലെ പ്രധാന നടി പറഞ്ഞു, അങ്ങനെയൊന്നുമില്ല; പരാതി പറഞ്ഞവർ യഥാർത്ഥ ആർട്ടിസ്റ്റുമാരോ? സജി നന്ത്യാട്ട്

ഹേമ കമ്മിറ്റി റിപ്പോർട്ട് ഏക പക്ഷീയമാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. കമ്മിറ്റി റിപ്പോർട്ടിന് ജുഡീഷ്യല്‍ പവറില്ല. അതില്‍ പറഞ്ഞിരിക്കുന്നത് ആരോപണങ്ങള്‍ മാത്രമാണ്. ആരോപണം ഉന്നയിച്ചവർ ആരാണെന്ന കാര്യവും ഞങ്ങള്‍ക്ക് അറിയണം. സിനിമയില്‍ സജീവമായി നില്‍ക്കുന്നവർക്ക് അപ്പുറത്തുള്ള ചിലരെ പ്ലാന്‍ ചെയ്ത് വിട്ടാണ് ഇത് പറയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കമ്മിറ്റിക്ക് മുന്‍പില്‍ ഇന്ന ഇന്ന ആക്ഷേപങ്ങള്‍ പറയണമെന്ന് ചിലർ എറണാകുളത്ത് നിന്ന് ഹോം ട്യൂഷന്‍ കൊടുത്തു വിട്ടിരിക്കുകയാണ്. ഡബ്ല്യൂ സി സിയുടെ ഭാഗത്ത് നിന്നും പ്രധാനപ്പെട്ട ആരും തന്നെ മോശപ്പെട്ട അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് നമുക്ക് അറിയാം. അതിലെ ഒരു പ്രധാന നടി തന്നെ പറഞ്ഞു ഇവിടെ ലൈംഗിക പീഡനമില്ലെന്ന്. അത് അതിശയിപ്പിച്ചെന്നാണ് കമ്മിറ്റി പറയുന്നത്. എന്ത് അതിശയിപ്പിച്ചത്.

ലൈംഗിക പീഡനം ഇല്ലെന്ന് പറയുന്നത് എങ്ങനെയാണ് അതിശയിപ്പിക്കലാകുക, ലൈംഗിക പീഡനം ഉണ്ടെന്ന് പറയലാണോ ശരി. സിനിമയെ ഒന്നടങ്കം ആക്ഷേപിക്കേണ്ട കാര്യമില്ല. ലോകത്ത് എല്ലാ മേഖലയിലും ഇത്തരം പ്രശ്നങ്ങളുണ്ട്. ആത്മീയ മേഖലകളില്‍ അടക്കം ലൈംഗിക പീഡനം നടക്കുന്നു. എന്നുവെച്ച് എല്ലാവരും മോശക്കാരാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

saji-nanthyattu

മലയാള സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ എല്ലാവരും സഹകരിക്കുന്നവരാണോ? അത് ഇവിടുത്തെ സ്ത്രീകളെ അപമാനിക്കലല്ലേ. പ്രശ്നങ്ങളുണ്ട്, ചില ഞരമ്പ് രോഗികള്‍ കാണും. അവർ ചെയ്ത പാപങ്ങള്‍ പേറാന്‍ ഞങ്ങള്‍ക്ക് സൗകര്യം ഇല്ലെങ്കിലോ. ലോണ്‍ അടക്കാന്‍ മാസം കരഞ്ഞോണ്ടിരിക്കുന്നവരെയാണ് മാഫിയ എന്ന് പറയുന്നത്.

ഒരാള്‍ ചെയ്ത ഒരു തെറ്റിന് എല്ലാവരേയും മോശക്കാരാക്കരുത്. തെറ്റുകളെ അപലപിക്കുന്നു. ആരൊക്കെയാണ് തെറ്റ് ചെയ്തതെന്ന് അവർ പറയട്ടെ. മലയാള സിനിമയുമായി ബന്ധപ്പെട്ട് നേരത്തെയും രണ്ട് റിപ്പോർട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അതേക്കുറിച്ച് ആരും പറയുന്നില്ല. ഇതിലെ ഇക്കിളിപ്പെടുത്തുന്ന കാര്യങ്ങള്‍ പൊലിപ്പിച്ചുകാണിക്കുകയാണ്.

സിനിമ സെറ്റില്‍ ഐ സി സിയുണ്ട്. എല്ലാ മാസവും യോഗം ചേരുന്നു. ഐ സി സി രൂപീകരിച്ചതിന് ശേഷമാണ് ഫിലിം ചേമ്പറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഒരു ചിത്രത്തിന് അനുമതി നല്‍കുന്നത്. പിന്നെ ഐ സി സി പ്രവർത്തിക്കുന്നില്ലെന്ന്. പരാതിയില്ലാതെ എങ്ങനെയാണ് പ്രവർത്തിക്കുക. പരാതിയുണ്ടോ പരാതിയുണ്ടോ എന്ന് നമ്മള്‍ വിളിച്ച് ചോദിക്കണോ. ആരെങ്കിലും പരാതി ഇങ്ങോട്ട് വന്ന് പറയേണ്ടതല്ലേ.

മലയാള സിനിമയെ വഴിയിലിട്ട് തല്ലാന്‍ അനുവദിക്കില്ല. തെറ്റ് ചെയ്തവരുണ്ടെങ്കില്‍ അവർക്കെതിരെ നടപടിയെടുക്കും. പക്ഷെ കണ്ടു പിടിക്കണം. അവർ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലല്ലോ. ആരാണെന്ന് അറിയാന്‍ അറിയാന്‍ ഞങ്ങള്‍ കണിയാന്‍മാർ ആണോ. ഹേമ കമ്മിറ്റി ദുരൂഹമാണ്. പരാതി കൊടുത്തത് ശരിയായ ആർട്ടിസ്റ്റുമാരാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+