കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസി തിരിഞ്ഞുനോക്കിയില്ല, മമ്മൂട്ടി വിളിച്ചു, ആശുപത്രി വാസത്തെ കുറിച്ച് സാന്ദ്ര തോമസ്

Google Oneindia Malayalam News

നടി സാന്ദ്ര തോമസ് ഗുരുതരാസവസ്ഥയെ തുടര്‍ന്ന് കുറച്ച് നാള്‍ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഐസിയുവിലായിരുന്നു സാന്ദ്ര. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി സഹോദരിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ഡബ്ല്യുസിസി അടക്കമുള്ള വനിതാ സംഘടനകള്‍ തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് സാന്ദ്ര കുറ്റപ്പെടുത്തി. എല്ലാവരും ആദര്‍ശം പറയാന്‍ മാത്രം ഉണ്ടാവുന്നവരാണെന്നും സാന്ദ്ര പറയുന്നു.

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

pic1

ചികിത്സയില്‍ കഴിയുന്ന സമയത്ത് തന്റെ സുഖവിവരം അന്വേഷിച്ചവരെ കുറിച്ചാണ് നടി പറഞ്ഞിരിക്കുന്നത്. തന്നെ മമ്മൂട്ടി വിളിച്ചെന്ന് സാന്ദ്ര വ്യക്തമാക്കി. മമ്മൂക്ക ഫോണിലൂടെ വിളിച്ച് കാര്യങ്ങള്‍ എപ്പോഴും അന്വേഷിച്ചിരുന്നു. ഇതോടൊപ്പം നിര്‍മാതാക്കളുടെ സംഘടനയിലെ എല്ലാവരും വിളിച്ചിരുന്നുവെന്നും, തന്റെ ആരോഗ്യ നിലയെ കുറിച്ച് അവരും അന്വേഷിച്ചെന്നും സാന്ദ്ര വ്യക്തമാക്കി.

pic2

ജീവിതത്തില്‍ എടുത്തുപറയേണ്ട ഒരുപാട് കാര്യങ്ങളും സന്തോഷങ്ങളുമുണ്ടെന്ന് നടി വീഡിയോയില്‍ പറയുന്നു. പ്രത്യേകിച്ച് മമ്മൂക്കയെ പോലെയുള്ളവരൊക്കെ എപ്പോഴും കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് അതൊക്കെ വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. നിര്‍മാതാക്കളുടെ സംഘടനയിലുള്ള എല്ലാ നിര്‍മാതാക്കളും എന്റെ വിവരങ്ങള്‍ അന്വേഷിച്ച് വിളിച്ചു. ബാക്കിയുള്ളവരൊന്നും തന്നെ വിളിച്ചില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.

pic3

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി വാതോരാതെ ഘോര ഘോരം സംസാരിക്കുന്ന ആളുകളുണ്ട്, ഡബ്ല്യുസിസിയുണ്ട്, മറ്റേ സിസിസിയുണ്ട്, മറച്ചേ സിസിയുണ്ട്. അങ്ങനെ സിസികള്‍ പലതുണ്ട്. എന്നാല്‍ ഒരാഴ്ച്ച ഞാന്‍ ഐസിയുവിലായിരുന്നിട്ടും ഒരു സ്ത്രീജനം പോലും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ് മൂന്ന് പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചില്ലേ, മരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാ സംഘടനകളും കൊടി കുത്തി വരും. പക്ഷേ അതുവരെ വരെ ആരും തിരിഞ് നോക്കില്ല.

pic4

രോഗം വന്നപ്പോള്‍ എന്നെ പലരും പരിഹസിച്ചു. പറമ്പില്‍ കൂടി ഇറങ്ങി നടന്നിട്ട്, അമ്മയ്ക്ക് മക്കള്‍ക്കും മതിയായി കാണുമല്ലോ എന്നായിരുന്നു വിമര്‍ശനം. ഇത് പകരുന്ന രോഗമല്ല. ഒരാളില്‍ നിന്ന് മറ്റൊരാള്‍ക്കും ലഭിക്കില്ല. കൊതുക് പടര്‍ത്തിയാല്‍ മാത്രം പടരുന്നതാണ്. ചെളിയിലും വെള്ളത്തിലും ഇറങ്ങി നടന്നതുകൊണ്ടല്ല ഡെങ്കിപ്പനി വന്നത്. അതിന് വീടും പറമ്പും വൃത്തിയായി സൂക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും, മഴക്കാലത്ത് അത് പ്രത്യേകിച്ച് ചെയ്യണണെന്നും സാന്ദ്ര പറഞ്ഞു.

pic5

ആശുപത്രിയില്‍ വെച്ച് മികച്ച പരിചരണമാണ് ലഭിച്ചത്. പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചത് നന്നായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരാഴ്ച്ച പപ്പയ്ക്ക് പനിയുണ്ടായിരുന്നു. മരുന്ന് കഴിച്ച് മാറിയത് കൊണ്ട് ആരും ഗൗരവമായി കണ്ടില്ല. പപ്പയ്ക്ക് മാറിയതിന് പിന്നാലെ മമ്മിക്കായി പ്രശ്‌നം. പിറ്റേന്ന് തന്നെ എനിക്ക് എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെയായി. ഒരാഴ്ച്ച ഞാനും മമ്മിയും പാരസെറ്റമോള്‍ കഴിച്ചാണ് അഡ്ജസ്റ്റ് ചെയ്തത്. പപ്പയാണ് ആ സമയം മക്കളെ നോക്കിയത്.

pic6

വീട്ടിലിരുന്ന് ഞാന്‍ തലകറങ്ങി വീണു. ഓരോ ദിവസവും അവസ്ഥ മോശമാകുകയായിരുന്നു. മുഖം മുഴുവന്‍ കോടിപ്പോയി. ഞരമ്പ് വലിഞ്ഞുകുറുകിയത് മാറാന്‍ അഞ്ച് ദിവസമാണ് ഐസിയുവില്‍ കിടന്നത്. ആശുപത്രിയില്‍ കിടക്ക പോലുമില്ലായിരുന്നു. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റസ് കുറയുന്നതായിരുന്നു എന്റെ പ്രശ്‌നം. ബിപി കുറഞ്ഞു. ഒപ്പം ഹൃദയമിടിപ്പ് മുപ്പതിലേക്ക് താണു. അപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

Recommended Video

cmsvideo
Actress Sandra Thomas about her terrible experience with dengue fever Oneindia Malayalam
pic7

നേരത്തെ കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഡെങ്കി ടെസ്റ്റ് നടത്തിയിരുന്നില്ല. നെഞ്ചില്‍ കോടാലി കൊണ്ട് വെട്ടുന്നത് പോലെയായിരുന്നു. നെഞ്ചില്‍ ഭയങ്കര വേദനയായിരുന്നു. തലവേദന അതികഠിനമായിരുന്നു. അടുത്ത് നിന്ന് നഴ്‌സുമാരെ പോലെ ആ സമയത്ത് വിളിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. എല്ലാവരും ഐസിയുവിലേക്ക് മാറ്റിയത് കൊണ്ട് പ്രശ്‌നമില്ലെന്നായിരുന്നു വിചാരിച്ചത്.എന്നാല്‍ അത് വെറും തുടക്കം മാത്രമായിരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.

അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

English summary
producer sandra thomas reveals mammootty called and check her health but wcc not even called her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X