വിജയ് ബാബുവിന്റേത് പട്ടി ഷോ; ഞാനിത് കുറേ അനുഭവിച്ചതാണ്: അന്ന് ആ കുട്ടി എന്നോട് പറഞ്ഞത്
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയ നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് ചലച്ചിത്ര മേഖലയിലെ പലര്‍ക്കുമെതിരെ ആരോപണങ്ങളുടെ വലിയ കെട്ടാണ് അഴിച്ചുവിട്ടത്. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും മമ്മൂട്ടിക്കും മേജര്‍ രവിക്കും എതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച സാന്ദ്ര വലിയ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ നാമനിര്‍ദേശ പത്രിക സാങ്കേതിക കാരണങ്ങളാല്‍ വരണാധികാരി തള്ളിയതോടെ സാന്ദ്ര കോടതിയെ സമീപിച്ചു. എന്നാല്‍ കോടതിയും കൈവിട്ടതോടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് മത്സരിച്ചത്. അവിടെയും വിധി തുണച്ചില്ല. 110 വോട്ട് നേടിയെങ്കിലും സാന്ദ്ര പരാജയപ്പെട്ടു. ഇതിനു പിന്നാലെ ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും തന്റെ പോരാട്ടം തുടരുമെന്നും സാന്ദ്ര പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ വിജയ് ബാബുവിനെതിരെ സാന്ദ്ര രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇരുവരും തമ്മിലുള്ള പോരു മൂര്‍ച്ഛിച്ചിരുന്നു. കോടതി നിര്‍ദേശം ലംഘിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പരസ്പരം ചെളിവാരി എറിയുകയും ചെയ്തു.
ഇപ്പോഴിതാ വിജയ് ബാബു 'പട്ടി ഷോ' കാണിക്കുന്ന ആളാണെന്നാണ് സാന്ദ്ര ആരോപിച്ചത്. ന്യൂസ് 18 നോടായിരുന്നു സാന്ദ്രയുടെ പ്രതികരണം. സാന്ദ്രയുടെ വാക്കുകള്‍: ഒരിക്കല്‍ വിജയ് ബാബുവിനെതിരെ ഒരു ലൈംഗിക പീഡന കേസ് ഉയര്‍ന്നപ്പോള്‍ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയാണ് വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഒരാളെ ദ്രോഹിച്ച് എങ്ങനെയും ഇല്ലാതാക്കുക എന്നാണ് പുള്ളിയുടെ ഉദ്ദേശം.
ഈ പോസ്റ്റിട്ട സമയത്ത് അതിജീവിതയായ പെണ്‍കുട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. ചേച്ചി ഇത് കണ്ടോ എന്ന് പറഞ്ഞ്. ക്ലാസിലൊക്കെ ചില കുട്ടികള്‍ ഉണ്ടാകില്ലേ? ഓവര്‍ സ്മാര്‍ട്ട്‌നെസ് കാണിക്കുന്ന കുട്ടികള്‍. അതുപോലെ ഭയങ്കര പട്ടി ഷോ കാണിക്കുന്ന ആളാണ് വിജയ് ബാബു. ചേച്ചി ഇത് മൈന്‍ഡ് ചെയ്യേണ്ട. ഞാനിത് കുറേ അനുഭവിച്ചതാണെന്നും ആ കുട്ടി പറഞ്ഞു. എന്നാല്‍ നമ്മള്‍ ഇത് പണ്ടേ അനുഭവിച്ചതാണ്. എന്ത് ചെയ്യാനാണ് സ്ത്രീകള്‍ പലപ്പോഴും ഇരകളായി മാറും - സാന്ദ്ര പറഞ്ഞു.
കഴിഞ്ഞ ദിവസം അതിരുവിട്ട ആക്ഷേപങ്ങള്‍ ഇരുവരും ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു. കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന്റെ പേരിലായിരുന്നു സാന്ദ്ര തോമസിനെതിരെയുള്ള വിജയ് ബാബുവിന്റെ വിമര്‍ശനം. മനുഷ്യരേക്കാള്‍ വിശ്വാസ യോഗ്യമായതു കൊണ്ട് തനിക്ക് മൃഗങ്ങളെയാണ് ഇഷ്ടമെന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ച. ഒരു കുറുനരിയുടെ ചിത്രത്തിനൊപ്പം ആണ് വിജയ് ബാബു സാന്ദ്രയെ ലക്ഷ്യമിട്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
എന്നാല്‍ ഇതിനുള്ള മറുപടിയായി 'വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാം പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി' എന്നായിരുന്നു സാന്ദ്ര സമൂഹ മാധ്യമത്തില്‍ കുറിച്ചത്.












Click it and Unblock the Notifications