'പഴം പുഴുങ്ങിയ പോയെ ഇരുന്നവർ,എല്ലാ ഞണ്ടുകളും പണി തുടങ്ങി'; കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് നിർമ്മാതാവ്
തിരുവന്തപുരം: അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെതിരെ രംഗത്തെത്തിയ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതിന് കാരണം 'ക്രാബ് തീയറി' ആണെന്ന് അദ്ദേഹം പരിഹസിച്ചു. കുറച്ച് ഞണ്ടുകളെ ഒരു ബക്കറ്റിലിട്ടാൽ അതിൽ ഏതെങ്കിലും ഒരു ഞണ്ട് മുകളിലേക്ക് കയറിപ്പോകാൻ തുടങ്ങിയാൽ മറ്റവന്മാർ എല്ലാം കൂടി അവനെ പിടിച്ചു താഴെയിടും.അതാണ് നടക്കുന്നത്.ശശി തരൂർ പൊതുവിഷയങ്ങളിൽ നിരന്തരം പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുമ്പോൾ ഇവന്മാരൊക്കെ ഇങ്ങനെ പഴം വിഴുങ്ങിയത് പോലെ ഇരിക്കും,വരട്ടെ, കാട്ടിത്തരാം എന്ന ലൈനിൽ.
ഇപ്പോൾ ഒരവസരം വന്നിരിക്കുന്നു.എല്ലാ ഞണ്ടുകളും അവരുടെ പണി തുടങ്ങിയിരിക്കുന്നുവെന്നും സന്തോഷ് പരിഹസിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ശശി തരൂരിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും രംഗത്ത് വരുന്നതിന്റെ കാരണം ഒന്നേയുള്ളൂ,ക്രാബ് തിയറി എന്ന് ഇംഗ്ലീഷിൽ പറയുന്ന കൃമികടി രോഗം. കുറച്ച് ഞണ്ടുകളെ ഒരു ബക്കറ്റിലിട്ടാൽ അതിൽ ഏതെങ്കിലും ഒരു ഞണ്ട് മുകളിലേക്ക് കയറിപ്പോകാൻ തുടങ്ങിയാൽ മറ്റവന്മാർ എല്ലാം കൂടി അവനെ പിടിച്ചു താഴെയിടും.. ഒരുത്തനെയും രക്ഷപ്പെടാൻ സമ്മതിക്കില്ല, അവസാനം എല്ലാവര്ക്കും കൂടി ഒന്നിച്ചു ചാകാം എന്ന പോളിസി വിജയിക്കും..
ശശി തരൂർ പാർലിമെന്റിൽ നന്നായി പ്രസംഗിക്കുമ്പോൾ ഇവന്മാർ എല്ലാം കൂടി വായിൽ വെള്ളമൊലിപ്പിച്ച് ഇങ്ങനെ ഇരിക്കും. "ഞങ്ങൾക്ക് കഴിയാത്തത് നീ ചെയ്യുന്നുണ്ടല്ലേ, കാട്ടിത്തരാം ഒരവസരം വരട്ടെ" എന്ന ലൈനിൽ..
അദ്ദേഹം കിടിലൻ പുസ്തകങ്ങൾ എഴുതുമ്പോൾ ഇവന്മാരൊക്കെ ഇങ്ങനെ കോങ്കണ്ണിട്ട് നോക്കും.. ഇംഗ്ളീഷിൽ എന്നല്ല മലയാളത്തിൽ പോലും ഒരു വാചകം മര്യാദയ്ക്ക് എഴുതാൻ കഴിയാത്തതിന്റെ കെറുവ് ആ നോട്ടത്തിലുണ്ട്.. ഒരവസരം വരട്ടെ, കാട്ടിത്തരാം എന്ന ലൈൻ..
ശശി തരൂർ പൊതുവിഷയങ്ങളിൽ നിരന്തരം പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുമ്പോൾ ഇവന്മാരൊക്കെ ഇങ്ങനെ പഴം വിഴുങ്ങിയത് പോലെ ഇരിക്കും.. വരട്ടെ, കാട്ടിത്തരാം എന്ന ലൈനിൽ.ഇപ്പോൾ ഒരവസരം വന്നിരിക്കുന്നു.. എല്ലാ ഞണ്ടുകളും അവരുടെ പണി തുടങ്ങിയിരിക്കുന്നു.












Click it and Unblock the Notifications