Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിക്കുകയായിരുന്നു സിയാദ് കോക്കര്‍. സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നു എന്ന് സിയാദ് കോക്കര്‍ അഭിപ്രായപ്പെട്ടു.

രക്തം പരിശോധിച്ചാലേ എന്തിന്റെ അടിമയാണ് എന്ന് കണ്ടെത്താന്‍ പറ്റൂ എന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാലേ പലരും ഇതില്‍ മര്യാദ പഠിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇത് തെളിയിക്കാനുള്ള മെറ്റീരിയല്‍ വേണ്ടേ എന്നും ആ മെറ്റീരിയല്‍ പൊലീസിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാവേണ്ടത് എന്നും സിയാദ് കോക്കര്‍ പറഞ്ഞു.

1

അവന്റെ ( ശ്രീനാഥ് ഭാസി) ബ്ലഡ് ചെക്ക് ചെയ്താല്‍ അത് അറിയാന്‍ പറ്റും. രണ്ട് ദിവസം ഉപയോഗിക്കാതിരുന്നാല്‍ എങ്ങനെയാണ് അതിന്റെ ടെക്നിക്ക് എന്ന് അറിയില്ല എന്നും ഇങ്ങനെ പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഒരു നിയമമുണ്ടാവണം എന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.

2

അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ പുതിയ തലമുറയിലുള്ള നിര്‍മാതാക്കളില്‍ ആരും തന്നെ രേഖമൂലമുള്ള പരാതികള്‍ ഇതുവരെ നല്‍കിയിട്ടില്ല എന്നും ഞങ്ങള്‍ക്കൊക്കെ ശരിക്കും നാണക്കേടാണ് ഇത് എന്നും സിയദ് കോക്കര്‍ വ്യക്തമാക്കി. ഇത്രയും ഗട്ട്സ് ഇല്ലാത്തവരാണോ സിനിമയെടുക്കുന്നതെന്ന് തോന്നി പോകുമെന്നും അദ്ദേഹം പറഞ്ഞു.

3

നമ്മള്‍ക്ക് പരാതി നല്‍കിയാല്‍ ഇനി ചെയ്യുന്ന സിനിമ നിന്നുപോവുമോ ഇവന്‍ സഹകരിക്കാതിരിക്കുമോ എന്നതൊക്കെ ശരിക്കും പരിശോധിക്കണം എന്നും എഴുതി തന്ന പരാതിയില്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല എന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 22 നാണ് ശ്രീനാഥ് ഭാസിക്കെതിരെ അവതാരക പരാതി നല്‍കിയത്.

4

പുതിയ സിനിമയായ ചട്ടമ്പിയോട് അനുബന്ധിച്ച് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന അഭിമുഖങ്ങള്‍ക്കിടെയായിരുന്നു സംഭവം. അഭിമുഖത്തിന് മുന്‍പ് നല്ല രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെയധികം ക്ഷോഭിച്ചു പെരുമാറി എന്നാണ് അവതാരകയുടെ പരാതി.

5

പിന്നാലെ മൂന്ന് ക്യാമറകളും ഓഫാക്കിപ്പിച്ചതിന് ശേഷം ശ്രീനാഥ് ഭാസി തെറിവിളി തുടങ്ങിയെന്നും ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നുമാണ് പരാതിയില്‍ പറയുന്നത്. അതേസമയം ഇതൊരു ഫണ്‍ ഇന്റര്‍വ്യു ആണെന്ന് അഭിമുഖത്തിന്റെ പ്രൊഡ്യൂസര്‍ ശ്രീനാഥ് ഭാസിയോട് പറഞ്ഞിരുന്നു.

6

എന്നാല്‍ പ്രൊഡ്യൂസറോടും ശ്രീനാഥ് ഭാസി വളരെ മോശമായി ആണ് പെരുമാറിയത് എന്ന് അവതാരക പറയുന്നു. സംഭവത്തില്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ശ്രീനാഥ് ഭാസിക്കെതിരായ കേസ്.

7

ശ്രീനാഥ് ഭാസിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഓണ്‍ലൈന്‍ ചാനല്‍ അവതാരകയായി പരാതിക്കാരി പറയുന്നത്. മോശമായി പെരുമാറിയ ശ്രീനാഥ് ഭാസ് മാപ്പ് പറയുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നും എന്നാല്‍ അതിന് തയ്യാറാകാത്തതിനാലാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും അവതാരക വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+