'നടനും സംവിധായകരും അവസ്ഥ അറിഞ്ഞു പെരുമാറണം; വരുമാനത്തിന് അനുസരിച്ചല്ല പ്രതിഫലം പറയുന്നത്'
തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായിരുന്നു മേനക. മമികച്ച അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറാന്‍ താരത്തിന് കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും മകള്‍ കീര്‍ത്തി സുരേഷും ഭര്‍ത്താവും നിര്‍മ്മാതാവുമായ സുരേഷ് കുമാറും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. 2017ല്‍ പുറത്തിറങ്ങിയ രാമലീലയിലൂടെയാണ് സുരേഷ് കുമാര്‍ അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. മകള്‍ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായികയാണ്.

അടുത്തിടെ പുറത്തിറങ്ങിയ മരക്കാര്‍, അണ്ണാത്തെ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് കീര്‍ത്തി സുരേഷ് അവതരിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് കീര്‍ത്തി സുരേഷിനെ ഒരാള്‍ മദ്യപിച്ച് തെറി വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം എടുക്കുന്ന സമയത്താണ് ഒരാള്‍ കീര്‍ത്തിയെ തെറി വിളിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. ഇതോടൊപ്പം മലയാള സിനിമയിലെ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും സുരേഷ് കുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. നടന്മാരും സംവിധായകരും വരുമാനത്തിന് അനുസരിച്ചുള്ള പ്രതിഫലമല്ല പറയുന്നതെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

ഇപ്പോള്‍ സിനിമയില്‍ നിര്‍മ്മാതാക്കളുടെ നടുവൊടിക്കുന്ന പ്രതിഫലമാണെന്ന് സുരേഷ് കുമാര്‍ പറയുന്നു. സിനിമയില്‍ എല്ലാവരും പ്രതിഫലം കൂട്ടുന്നുണ്ട്. നമ്മുടെ വരുമാനത്തിന് അനുസരിച്ചല്ല പ്രതിഫലം പറയുന്നത്. നടനും സംവിധായകനും നിര്‍മ്മാതാവിന്റെ അവസ്ഥ അറിഞ്ഞു പെരുമാറണം. എനിക്ക് മാത്രം കിട്ടണം എന്ന ചിന്ത കളയണം. കൂടെയുള്ള എല്ലാവര്‍ക്കും കിട്ടണമെന്നാണ് എന്റെ മനോഭാവം എന്ന് സുരേഷ് കുമാര്‍ പറയുന്നു.

പ്രൊഡ്യൂസര്‍ക്ക് ഒന്നും കിട്ടരുത്. എല്ലാം എനിക്ക് വേണമെന്ന് ചിന്തിക്കുന്ന കുറേ ആളുകളുണ്ട്. അത് ശരിയല്ല. പണ്ട് നസീര്‍ സാര്‍ ഒരു പടം പൊട്ടിയാല്‍ അടുത്ത പടം സൗജന്യമായി ചെയ്തുകൊടുക്കുമായിരുന്നു. അത്രത്തോളമൊന്നും വേണ്ട. പക്ഷേ, ഒരു പടം പരാജയമായാല്‍ അവന്ഡ പോയി തകരട്ടയെന്ന് കരുതരുത്. കുറേ ദിവസം അയാളുടെ ചോറുണ്ടതല്ലേ എന്ന് ആലോചിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഒരാള്‍ക്ക് വീഴ്ച സംഭവിച്ചാല്‍ അയാളെ കൈപിടിച്ച് ഉയര്‍ത്താനുള്ള ഒരു മനസ് ഉണ്ടാകണം. എത്ര വലിയ നടനായാലും സംവിധായകനായാലും അങ്ങനെ തന്നെ ചിന്തിക്കണം. 150 പടം ഇറക്കിയാല്‍ അതില്‍ കാശുണ്ടാക്കുന്നത് വെറും 20 പടം ആയിരിക്കും. ബാക്കി എല്ലാം പൊട്ടിപ്പോകുകയാണ്. കുറേ പേര്‍ കാശ് കളയാന്‍ വരുന്നവരുണ്ട്. അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ലെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി. അതേസമയം, മകള്‍ കീര്‍ത്തി സുരേഷിനെ ഒരാള്‍ തെറി വിളിച്ച സംഭവത്തിലും സുരേഷ് കുമാര്‍ പ്രതികരിച്ചു. ആ വീഡിയോ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് മോഹന്‍ലാലാണെന്നും തെറി വിളിച്ചവനെ വെറുതെ വിടില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

മോഹന്‍ലാലാണ് വീഡിയോ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അണ്ണാത്തെ എന്ന ചിത്രം കണ്ടിട്ട് കീര്‍ത്തിയെ ഒരാള്‍ പച്ചത്തെറി വിളിക്കുന്നു. കുമ്മായം എന്നോ പേരുള്ള ഒരു യൂട്യൂബ് ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഒരുത്തന്‍ വെള്ളടിച്ച് ചീത്ത പറയുക, അത് എടുത്ത് പ്രചരിപ്പിക്കുന്നവനെ വേണം ആദ്യം പിടിക്കാന്‍. അഭിനയം ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിക്കാം. നമ്മുടെ കുട്ടികളെ തെറി വിളിക്കതാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു.

ഇത് ഇങ്ങനെ വിടരുതെന്നാണ് ലാല്‍ പറഞ്ഞത്. കുട്ടികളെ തെറി പറയുന്നവരെ വെറുതെ വിടാന്‍ പാടില്ല. നീ കേസ് കൊടുക്കണം, എന്നിട്ട് എന്നെ വിളിച്ച് പറയണം എന്നാണ് ലാല്‍ പറഞ്ഞത്. സംഭവത്തില്‍ എഡിജിപി മനോജ് എബ്രഹാമിന് പരാതി കൊടുത്തിട്ടുണ്ട്. യൂട്യൂബുകാരന്‍ പാലക്കാടോ മറ്റോ ഉള്ളയാളാണ്. അവനെ പൊലീസ് തപ്പിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരുത്തന്‍ ചീത്ത പറയുമ്പോള്‍ അത് മറ്റൊരാള്‍ എടുത്ത് പ്രചരിപ്പിക്കേണ്ട ആവശ്യം എന്താണ്. അപ്പോള്‍ അവനും ചീത്ത പറഞ്ഞവനും തമ്മില്‍ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവന്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പാണ് കീര്‍ത്തിയെ അപമാനിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications