Get Updates
Get notified of breaking news, exclusive insights, and must-see stories!

'പറഞ്ഞതൊന്നും മാറ്റിപ്പറയില്ല'; തനിക്കും കുടുംബത്തിനുമെതിരേ സൈബര്‍ ആക്രമണമെന്ന് സുരേഷ് കുമാര്‍

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുരേഷ് കുമാറും സംഘടനയിലെ അംഗമായ ആന്റണി പെരുമ്പാവൂരും തമ്മിലുള്ള വാക്‌പോരില്‍ സംവിധായകരും താരങ്ങളുമടക്കം നിരവധി പേരാണ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തുവന്നത്. നിലപാടുകളില്‍ പൊതുവേ മൗനം പാലിക്കുന്ന മോഹന്‍ലാലടക്കം ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ചിരുന്നു. നമുക്ക് സിനിമയ്‌ക്കൊപ്പം നില്‍ക്കാമെന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് സുരേഷ് കുമാറിന്റെ നിലപാട് മോഹന്‍ലാല്‍ തള്ളയത്. ഇതോടെ നിര്‍മാതാവ് സുരേഷ് കുമാറിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സിനിമാ മേഖലയില്‍ നിന്ന് ഉയര്‍ന്നത്.

ഇതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരേ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. ഫാന്‍സ് ഗ്രൂപ്പുകളാണ് സൈബര്‍ ആക്രമണം നടത്തുന്നത്. ചില അസോസിയേഷനുകളുമുണ്ട്. തന്റെ നിലപാടില്‍നിന്ന് ഒരിക്കലും പിന്നോട്ടു പോകില്ല. കളക്ഷന്‍ കണക്കുകള്‍ വെളിപ്പടുത്തിയതാണ് പലരെയും പ്രകോപിപ്പിച്ചത്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷ് കോടികള്‍ പ്രതിഫലം വാങ്ങുന്നതടക്കം പറഞ്ഞാണ് കുടുംബത്തിനെതിരേ അധിക്ഷേപം തുടരുന്നത്.

suresh kumar

ജൂണ്‍ ഒന്ന് മുതല്‍ നിര്‍മാതാക്കള്‍ സമരത്തിനിറങ്ങുമെന്ന സുരേഷ് കുമാറിന്റെ പ്രഖ്യാപനമാണ് താരങ്ങളും സംവിധായകരും നിര്‍മാതാക്കളും തമ്മിലുള്ള വാക്‌പോരിനു വഴിവെച്ചത്. താരങ്ങള്‍ സിനിമകള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയും വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. അന്നത്തെ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കിയത് സംയുക്ത യോഗത്തിലെ തീരുമാനമാണ്. സമരപ്രഖ്യാപനം യോഗം ഒരുമിച്ചെടുത്ത തീരുമാനമാണ്. ഒത്തുതീര്‍പ്പു ചര്‍ച്ച ഉടനുണ്ടാകില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

സുരേഷ് കുമാറിന്റെ പല പ്രഖ്യാപനങ്ങളും സംഘടനയോട് ആലോചിച്ചല്ല എന്ന് ആന്റണി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. ആന്റണിയുടെ നിലപാടിന് പിന്തുണയുമായി ബേസില്‍ ജോസഫും പൃഥ്വിരാജും ടൊവിേനായും അടക്കമുള്ളര്‍ എത്തിയതോടെ ഒത്തുതീര്‍പ്പു സാധത്യകള്‍ പോലും പരിഗണിക്കപ്പെടാതെയാണ് വാക്‌പോര് തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+