നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതി, തിരക്കഥാക്കൃത്ത് എസ്എന്‍ സ്വാമിക്കെതിരെ കേസ്
കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ചിത്ര അപ്പച്ചന്റെ പരാതിയില്‍ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിക്കെതിരെ കേസ്. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോഴിക്കോട് കസബ പോലീസാണ് കേസ് എടുത്തത്. സ്ഥലം ഈടു നല്‍കിയാല്‍ 50 കോടി രൂപ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് മൂന്ന് കോടിയിലേറെ രൂപ കൈപറ്റി വഞ്ചിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

എസ്എന്‍ സ്വാമി, പാലക്കാട് സ്വദേശികളായ ടിപി ജയകൃഷ്ണന്‍, ഭാര്യ ഉഷാ ജയകൃഷ്ണന്‍, ജിതിന്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ പരാതി നല്‍കിയത്. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റ് ചെയ്തത്.












Click it and Unblock the Notifications