കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയിനിന് കുരുക്ക് മുറുക്കി നിര്‍മ്മാതാക്കള്‍!! 7 കോടി നല്‍കണം, നിയമ നടപടിയിലേക്ക്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ദിവസം കഴിയുന്തോറും ഷെയിന്‍ നിഗം വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. താരസംഘടനയായ അമ്മയും ഫെഫ്കയും ഇടപെട്ട് പ്രശ്നത്തില്‍ വേഗത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടയില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയിന്‍ വീണ്ടും രംഗത്തെത്തിയതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

അതേസമയം നടന്‍ ഷെയിനിനെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഷെയിന്‍ കാരണം മുടങ്ങിയ മൂന്ന് സിനിമകളുടേയും നഷ്ടം നികകത്താന്‍ നിയമനടപടിക്കൊരുങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന.

 മോഹന്‍ലാലിന്‍റെ നിര്‍ദ്ദേശം

മോഹന്‍ലാലിന്‍റെ നിര്‍ദ്ദേശം

രാജസ്ഥാനില്‍ നിന്ന് വെള്ളിയാഴ്ച ഷെയിന്‍ കൊച്ചിയില്‍ മടങ്ങിയെത്തിയതോടെയാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടിയത്. അതിനിടയില്‍ താരത്തിന്‍റെ നിലപാടിനെതിരെ താരസംഘടനയിലും ഭിന്നത ശക്തമായി.എന്നാല്‍ എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശമായിരുന്നു പ്രസിഡന്‍റ് മോഹന്‍ലാല്‍ അറിയിച്ചത്.

 അഭിനയിക്കാമെന്ന്

അഭിനയിക്കാമെന്ന്

ഇതിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി നടന്‍ സിദ്ധിഖ് ഷെയിന്‍ നിഗത്തെ തന്‍റെ ആലുവയില്‍ ഉള്ള വസതിയില്‍ വിളിച്ച് വരുത്തി ചര്‍ച്ച നടത്തി. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മുടങ്ങിപ്പോയ മൂന്ന് സിനിമകളിലും അഭിനയിക്കാമെന്ന് ഷെയ്ന്‍ ഇരുവര്‍ക്കും ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 ചര്‍ച്ചയില്‍ ഷെയിനും

ചര്‍ച്ചയില്‍ ഷെയിനും

ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൊച്ചിയില്‍ വെച്ച് തിങ്കളാഴ്ച സംഘടനയുടെ നേതൃത്വത്തില്‍ ഫെഫ്ക ഭാരവാഹികളേയും വെയില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ശരത് മേനോനേയും വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയത്. ഷെയിനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

 നിലപാട് വ്യക്തമാക്കി

നിലപാട് വ്യക്തമാക്കി

എന്നാല്‍ ചര്‍ച്ച കഴിഞ്ഞ മടങ്ങിയ ഷെയിന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ വീണ്ടും രംഗത്തെത്തുകയായിരുന്നു.നിര്‍മ്മാതാക്കള്‍ക്ക് മനോരരോഗമാണോയെന്ന് ഷെയിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രി ബാലനുമായും ഷെയിന്‍ കൂടിക്കാഴ്ച നടത്തി. ഇതില്‍ ചൊടിച്ച ഫെഫ്കയും അമ്മയും ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കില്ലെന്ന് നിലപാട് വ്യക്തമാക്കുകയായിരുന്നു.

 സഹകരിക്കില്ല

സഹകരിക്കില്ല

സമവായ ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ പാടെ ഇല്ലാതാക്കുന്ന നീക്കമാണ് നടന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സംഘടനകള്‍ ആരോപിച്ചു. പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഷെയിനുമായി ഒരു സഹകരണത്തിനും ഇല്ലെന്ന നിലപാടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍.

 നിയമനടപടി

നിയമനടപടി

ഇതിനിടെ ഷെയിനിനെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. മുടങ്ങിക്കിടക്കുന്ന മൂന്ന് സിനികളുടെ നഷ്ടപരിഹാരം ഷെയിനില്‍ നിന്ന് ഈടാക്കാനാണ് സംഘടനകളുടെ നീക്കം. 19 ന് ഇത് സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേരും.

 മൂന്ന് സിനിമകള്‍

മൂന്ന് സിനിമകള്‍

വെയില്‍ , കുര്‍ബാനി, ഉല്ലാസം എന്നീ ചിത്രങ്ങള്‍ മുടങ്ങിയ വകയില്‍ ഏകദേശം ഏഴ് കോടിയോളം രൂപയാണ് നല്‍കേണ്ടതെന്നായിരുന്നു ഷെയിനിനെ വിലക്കിയ നടപടിക്ക് പിന്നാലെ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ താരസംഘടനയും മുതിര്‍ന്ന സംഘടന നേതാക്കളും രംഗത്തെത്തുകയായിരുന്നു.

 പിന്തുണയ്ക്കുമോ?

പിന്തുണയ്ക്കുമോ?

നിലവിലെ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ നീക്കത്തിനെതിരെ ഷെയിനിനെ സംഘടന പിന്തുണയ്ക്കുമോയെന്നതാണ് ഇനി അറിയാന്‍ ഉള്ളത്. അതേസമയം ഷെയിന്‍ വിഷയം ഉടന്‍ തന്നെ ഒത്തുതീര്‍പ്പാക്കണം എന്ന് സര്‍ക്കാരും താരസംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 കത്ത് നല്‍കുമെന്ന്

കത്ത് നല്‍കുമെന്ന്

അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിന് ഇക്കാര്യം ഉന്നയിച്ച് കത്ത് നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. അതേസമയം ഷെയിന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ താരസംഘടനായ അമ്മയും ഈ മാസം 22 ന് യോഗം ചേരുന്നുണ്ട്. ഷെയിന്‍ വിഷയത്തില്‍ അമ്മ ഇപ്പോള്‍ തന്നെ രണ്ട് തട്ടിലാണ്. ഒത്തുതീര്‍പ്പ് നടപടികള്‍ക്കിടെ ഷെയിനില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.

Recommended Video

cmsvideo
Producer Ranjit Blames Shane Nigam | Oneindia Malayalam
 ഇതരഭാഷാ ചിത്രങ്ങളിലും

ഇതരഭാഷാ ചിത്രങ്ങളിലും

അതേസമയം മലയാള സിനിമയിലെ വിലക്കിന് പിന്നാലെ ഇതര ഭാഷാ ചിത്രങ്ങളിലും നിന്നും താരത്തെ സഹകരിപ്പിക്കരുതെന്ന് നിലപാടിലാണ് നിര്‍മ്മാതാക്കള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്ന ചിത്രങ്ങളില്‍ നിന്ന് വിലക്കാന്‍ ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് സംഘടന കത്ത് നല്‍കി.

English summary
Producers association against Shane Nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X