കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടനകളുടെ വിലക്ക്... രണ്ട് സിനിമകളും ഉപേക്ഷിച്ചു!!

Google Oneindia Malayalam News

Recommended Video

cmsvideo
Malayalam film industry banned shane nigam | Oneindia Malayalam

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്കേര്‍പ്പെടുത്തി. വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനും തീരുമാനിച്ചിരിക്കുകയാണ്. അതേസമയം ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കുമെന്ന് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് സിനികള്‍ക്കായി ചെലവായത് ഏഴ് കോടി രൂപ ചെലവായി. ചെലവായ തുക നല്‍കാതെ ഷെയ്‌നിനെ മലയാളം സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

1

മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്‌നില്‍ നിന്ന് ഉണ്ടായതെന്നും വിലക്കിന്റെ കാര്യം താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഷെയ്ന്‍ അഭിനയിച്ച സിനിമകള്‍ മുന്നോട്ട് പോകാന്‍ എന്നും ചര്‍ച്ചകള്‍ വേണ്ടി വന്നിരുന്നു. വെയില്‍,. കുര്‍ബാനി തുടങ്ങിയ സിനിമകളോട് ഷെയ്ന്‍ തുടക്കം മുതല്‍ തന്നെ നിസ്സഹകരിക്കുകയായിരുന്നുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

കാര്യങ്ങള്‍ പരിഹരിക്കാന്‍ ഷെയ്‌നിന്റെ അമ്മയുമായി ബന്ധപ്പെട്ടു. എന്നാല്‍ നിര്‍മാതാവ് ലൊക്കേഷനിലേക്ക് വരാന്‍ പാടില്ല എന്നായിരുന്നു ഷെയ്‌നിന്റെ നിലപാട്. അതും ഞങ്ങള്‍ അംഗീകരിച്ചു. അടുത്ത ദിവസം തന്നെ ബൈക്കെടുത്ത് ഷെയ്ന്‍ എങ്ങോട്ടോ പോയി. അന്ന് മുതല്‍ ചിത്രീകരണം നിലച്ചിരിക്കുകയാണ്. പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് ദിവസം ലൊക്കേഷനില്‍ മൊത്തം ഷെയ്‌ന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

അതേസമയം ഷെയ്ന്‍ കഞ്ചാവോ മയക്കുമരുന്നോ ഉപയോഗിക്കുന്നുണ്ടോ എന്ന് പോലീസാണ് തീരുമാനിക്കേണ്ടത്. അക്കാര്യത്തില്‍ അന്വേഷണം നടത്താം. ഇതിനിടയില്‍ ഷെയിന്‍ പലരെയും കളിയാക്കി മുടിവെട്ടിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. 25 ലക്ഷം രൂപയ്ക്കാണ് കരാറുണ്ടാക്കിയത്. എന്നാല്‍ ഡബ്ബിംഗിന് വരണമെങ്കില്‍ 20 ലക്ഷം കൂടി വേണമെന്നാണഅ ഷെയ്ന്‍ ആവശ്യപ്പെട്ടത്. മമോഹന്‍ലാലും മമ്മൂട്ടിയും അടക്കം ആരും ഇതുവരെ ഇത്തരത്തില്‍ പെരുമാറിയിട്ടില്ല. ഷെയ്‌നിന്റെ നിസ്സഹകരണം മൂലമാണ് സിനിമകള്‍ ഉപേക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടെ വെയില്‍ എന്ന സിനിമ ഉപേക്ഷിച്ചെന്ന് നിര്‍മാതാവ് ജോബി ജോര്‍ജും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 അശോഖ് ചവാനും അജിത് പവാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല, ആദര്‍ശ് അഴിമതി കുരുക്കാവും!! അശോഖ് ചവാനും അജിത് പവാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല, ആദര്‍ശ് അഴിമതി കുരുക്കാവും!!

English summary
producers association bans shane nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X