കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ഷെയിന്‍ നിഗത്തിന്റെ വിലക്ക്: ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് നിര്‍മാതാക്കളുടെ സംഘടന

Google Oneindia Malayalam News

കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് നിര്‍മാതാക്കളുടെ സംഘടന. ഷെയിന്‍ അഭിനയിച്ച വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവിനോട് മാപ്പപേക്ഷിച്ച് കത്തയച്ച സാഹചര്യത്തിലാണ് സംഘടനയുടെ നിലപാട് മാറ്റം. ചിത്രീകരണം മുടങ്ങിയ ഖുര്‍ബാനി എന്ന സിനിമയുടെ കാര്യത്തില്‍ ഷെയിന്‍ വ്യക്തത വരുത്തുന്നതോടെ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് സംഘടനയുടെ നിലപാട്.

കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം, സന്ദീപ് വാര്യരുടെ പരാതിയില്‍ നടപടി!!കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം, സന്ദീപ് വാര്യരുടെ പരാതിയില്‍ നടപടി!!

പ്രതിഫലം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെയാണ് ചിത്രീകരണം നടന്നുകൊണ്ടിരുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. ചിത്രം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്ന് വ്യക്തമാക്കിയ ഷെയിന്‍ ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ്ജിന് ക്ഷമ ചോദിച്ചു കൊണ്ട് കത്തയയ്ക്കുകയും ചെയ്തു. ഇതിനകം നല്‍കിയ 24 ലക്ഷം രൂപയ്ക്ക് സിനിമയുടെ ബാക്കി അഭിനയിക്കാമെന്നും കുടുതല്‍ തുക പ്രതിഫലമായി വേണ്ടെന്നും ഷെയിന്‍ അറിയിച്ചിട്ടുണ്ട്.

shanenigam1-1

വെയില്‍, ഖുര്‍ബാനി ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിനൊപ്പം ഉല്ലാസത്തിന്റെ ഡബ്ബിംഗ് കൂടി മുടങ്ങിയതോടെയാണ് ഷെയിന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയത്. പ്രശ്ന പരിഹാരത്തിനായി താര സംഘടനയായ അമ്മയും ഫെഫ്കയും വിഷയത്തില്‍ ഇടപെട്ടിരുന്നു.

അമ്മ ഇടപെട്ട് നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ യുവനടന്റെ വിലക്ക് നീക്കാമെന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചുവെങ്കിലും ഇത് സംബന്ധിച്ച് നടപടിയുണ്ടായില്ല. പ്രസ്തുത ചിത്രത്തിന്റെ ഡബ്ബിംഗ് ഷെയിന്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നടന്റെ വിലക്ക് നീക്കണമെന്നാണ് അമ്മ ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ ഇതിന് ശേഷവും സംഘടന നിലപാട് മാറ്റിയിട്ടില്ല.

English summary
Producers association ready for debate on Shane Nigam controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X