• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷെയിൻ നിഗത്തിനുള്ള വിലക്ക് നീങ്ങുന്നു, വെയിൽ- ഖുർബാനി ചിത്രീകരണം പൂർത്തിയാക്കാൻ തയ്യാറെന്ന് താരം

കൊച്ചി: നടൻ ഷെയിൻ നിഗത്തിനുള്ള വിലക്ക് നീങ്ങുന്നു. രണ്ട് മാസത്തോളമായി നിലനിൽക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് ഏർപ്പെടുത്തിയത്. വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ തയ്യാറാണെന്നാണ് ഷെയിൻ നിഗം അറിയിച്ചിട്ടുള്ളത്. ഇക്കാര്യം രേഖാമൂലം ഷെയിൻ എഴുതി നൽകുകയും ചെയ്തിട്ടുണ്ട്.

ഷെയിൻറെ നിലപാട് അമ്മയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കുക. വെയിൽ സിനിമയുടെ ഡബ്ബിംഗ് ആദ്യം പൂർത്തിയാക്കാനാണ് നിർമാതാക്കൾ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. പ്രശ്നങ്ങൾ പരിക്കപ്പെട്ടെന്നാണ് അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം അമ്മ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചത്.

ചിത്രീകരണം പൂർത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താരിക്കുകയും രണ്ട് സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് ഷെയിൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തുന്നത്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണമാണ് മുടങ്ങിയത്. ഇതോടെ പ്രശ്നത്തിൽ താരസംഘടനയായ അമ്മയും ഫെഫ്കയും ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ ഈ മാസം ആറ് വരെയാണ് നിർമാതാക്കൾ സമയം അനുവദിച്ചിരുന്നത്. സമയപരിധി അവസാനിച്ചതോടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഷെയിൻ തള്ളിക്കളയുകയും ചെയ്തിരുന്നു. ഷെയിൻ നിർമാതാക്കളെ മാനസിക രോഗികൾ എന്ന് വിശേഷിപ്പിച്ചത് സ്ഥിതി വീണ്ടും സങ്കീർണമാക്കുകയും ചെയ്തുു.

English summary
Producers association's Ban to shane nigam will withdraw soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X