കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'25 ലക്ഷത്തിന് കരാര്‍ ഉറപ്പിച്ച ശേഷം 20ലക്ഷം വേണമെന്ന്'; ഷെയിനിന്‍റേത് മര്യാദകേടെന്ന്

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി: ഷെയിന്‍ നിഗം വിവാദത്തിന് ഉടനൊന്നും പരിഹാരം ഉണ്ടായേക്കില്ലെന്ന് സൂചന. മാപ്പ് പറഞ്ഞ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച ഷെയിന് മുന്‍പില്‍ നിര്‍മ്മാതാക്കള്‍ വെച്ച പ്രധാന ഉപാധി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് പൂര്‍ത്തീകരിക്കണമെന്നായിരുന്നു.എന്നാല്‍ പ്രതിഫല തര്‍ക്കം തീര്‍ക്കാതെ ഒരടി മുന്നോട്ടില്ലെന്ന നിലപാടിലാണ് നടന്‍.

അതേസമയം അന്ത്യശാസന തള്ളി വെല്ലുവിളിയുമായി രംഗത്തെത്തിയ ഷെയിനിനെതിരെ കടുത്ത വിമര്‍ശനമാണ് നിര്‍മ്മാതാക്കള്‍ ഉയര്‍ത്തുന്നത്. ഡബ്ബ് ചെയ്യില്ലെന്ന് പറയുന്നത് മര്യാദകേടാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.വിശാദംശങ്ങളിലേക്ക്

 ഡബ്ബിങ്ങ് പൂര്‍ത്തിയാക്കണം

ഡബ്ബിങ്ങ് പൂര്‍ത്തിയാക്കണം

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടര്‍ന്നാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ്ങും പാതിവഴിയില്‍ ആയത്. അതുകൊണ്ട് തന്നെ ഇനി മുന്നോട്ടുള്ള ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ ഉടന്‍ ഷെയിന്‍ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് പൂര്‍ത്തീകരിക്കണമെന്ന ആവശ്യമായിരുന്നു നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്.

 അന്ത്യശാസനവും തള്ളി

അന്ത്യശാസനവും തള്ളി

15 ദിവസമായിരുന്നു ഇതിന് വേണ്ടി നിര്‍മ്മാതാക്കള്‍ ഷെയിനിന് നല്‍കിയത്. ഇത് സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഷെയിനിന് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതോടെ 3 ദിവസത്തിനുള്ളില്‍ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കണമെന്ന അന്ത്യ ശാസനയും നടന് അസോസിയേഷന്‍ നല്‍കി.

 പ്രതിഫല തര്‍ക്കം തീര്‍ക്കൂ

പ്രതിഫല തര്‍ക്കം തീര്‍ക്കൂ

ജനവരി 5 നാണ് ഷെയിനിന് മുന്നില്‍ വെച്ച അവസാന സമയ പരിധി. ഇത് ഇന്ന് അവസാനിക്കുമായിട്ടും ഡബ്ബിങ്ങിന് ഷെയിന്‍ എത്തിയിട്ടില്ല. പ്രതിഫല തര്‍ക്കം തീര്‍ക്കാതെ ഡബ്ബിങ്ങുമായി സഹകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഷെയിന്‍. അതേസമയം ഷെയിനിന്‍റെ നിലപാടിനെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തി.

 മര്യാദ കേടാണ്

മര്യാദ കേടാണ്

25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം വീണ്ടും 20 ലക്ഷം വേണമെന്ന് പറയുന്നത് മര്യാദ കേടാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രഞ്ജിത്ത് പറഞ്ഞു. ഇത്തരം സമീപനം മറ്റൊരു നടന്‍മാരില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

 ഷെയിനിന്‍റെ ബുദ്ധിമുട്ട് കാരണം

ഷെയിനിന്‍റെ ബുദ്ധിമുട്ട് കാരണം

അതേസമയം ഉല്ലാസത്തിന്‍റെ നിര്‍മ്മാതാവ് ക്രിസ്റ്റി കൈമറ്റവും നടനെതിരെ ആരോപണവുമായി രംഗതത്തെത്തി. ഉല്ലാസത്തിന്‍റെ ഷൂട്ടിങ്ങിനായി നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടായത് പോലും ഷെയിനിന്‍റെ ബുദ്ധിമുട്ടുകള്‍ കാരണമായിരുന്നുവെന്നും ക്രിസ്റ്റി പറഞ്ഞു.

 ആദ്യമേ കൈപ്പറ്റി

ആദ്യമേ കൈപ്പറ്റി

2018 മാര്‍ച്ചിലാണ് ഷൂട്ടിങ്ങ് തുടങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അന്ന് ഷെയിന്‍ ബുദ്ധിമുട്ടുകള്‍ അറിയിച്ചു. ഇതോടെ ഷൂട്ടിങ്ങ് വൈകി. അന്ന് 25 ലക്ഷം രൂപയാണ് പ്രതിഫലമായി തിരുമാനിച്ചിരുന്നത്.ഷെയിന്‍ 10 ലക്ഷം രൂപ ആദ്യം കൈപ്പറ്റിയിരുന്നു, ക്രിസ്റ്റി പറയുന്നു.

 താരമൂല്യം ഉയരുമെന്ന്

താരമൂല്യം ഉയരുമെന്ന്

തന്‍റെ താരമൂല്യം ഉയരുമെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് അത്രയും പ്രതിഫലം ഷെയിന്‍ വാങ്ങിയത്. എന്നാല്‍ 45 ലക്ഷമാണ് പിന്നീട് ആവശ്യപ്പെട്ടത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇടപെട്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇതോടെ മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ടെന്നും ക്രിസ്റ്റി പറഞ്ഞു.

 അംഗീകരിക്കാനാവില്ല

അംഗീകരിക്കാനാവില്ല

പറഞ്ഞ് ഉറപ്പിച്ച തുകയെ കൂടാതെ രണ്ട് ലക്ഷം അധികമായി നല്‍കിയിട്ടുമുണ്ട്, ക്രിസ്റ്റി പറഞ്ഞു. വീണ്ടും തുക ചോദിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് എം രഞ്ജിത്ത് ആവര്‍ത്തിച്ചു. ഈ കരാറിന് ശേഷം ഷെയിന്‍ കരാര്‍ ഒപ്പിട്ട കുമ്പളങ്ങി നൈസിനായി ഷെയിന്‍ വാങ്ങിയത് 15 ലക്ഷമായിരുന്നു. പിന്നീട് കരാര്‍ ഒപ്പിട്ട ഇഷ്കിന് വാങ്ങിയത് 30 ലക്ഷവും.

 കരാറില്‍ അവ്യക്തത

കരാറില്‍ അവ്യക്തത

ഇനിയെങ്ങനെ കൂടുതല്‍ തുക നല്‍കുമെന്ന ചോദ്യവും നിര്‍മ്മാതാക്കള്‍ ഉയര്‍ത്തുന്നു. അതേസമയം കരാറില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഷെയിന്‍ വ്യക്തമാക്കുന്നത്. പൈങ്കിളി എന്ന പേരില്‍ മറ്റൊരു സംവിധായകന്‍ ചെയ്ത ചിത്രത്തിന്‍റെ കരാറാണ് 25 ലക്ഷം രൂപയ്ക്ക് ഒപ്പിട്ടതെന്നാണ് ഷെയിന്‍ പറയുന്നത്.

 ഷെയിന്‍ ശരിയെന്ന്

ഷെയിന്‍ ശരിയെന്ന്

നേരത്തേ ഇത് ചൂണ്ടിക്കാണിച്ച് ഷെയിന്‍ താരസംഘടനയായ അമ്മയെ സമീപിച്ചിരുന്നു. കരാര്‍ പരിശോധിച്ച അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയിനിന്‍റെ വാദം ശരിയാണെന്ന് അംഗീകരിക്കുകയും ചെയ്തിരുന്നു.

 'അമ്മ' നിലപാട് പറയൂ

'അമ്മ' നിലപാട് പറയൂ

ഈ സാഹചര്യത്തില്‍ ഇനി താരസംഘടനയായ അമ്മ തന്നെ വിഷയത്തില്‍ ഇടപെട്ട് അന്തിമ തിരുമാനം കൈക്കൊള്ളണമെന്ന നിലപാടിലാണ് ഷെയിന്‍. ഈ മാസം 9 നാണ് കൊച്ചിയില്‍ ഷെയിന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

 യോഗം ചേരും

യോഗം ചേരും

ഷെയിന്‍ നിഗമിനേയും യോഗത്തിലേക്ക് അമ്മ വിളിച്ച് വരുത്തും. ഷെയിനിന്‍റെ ഇനിയുള്ള നിലപാടില്‍ സംഘടന വ്യക്തത വരുത്തിയേക്കും. ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാനും വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനും അമ്മ രേഖാമൂലം ഷെയിനില്‍ നിന്ന് ഉറപ്പ് വാങ്ങിയേക്കുമെന്നാണ് വിവരം.

English summary
Priducers Association against Shane Nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X