കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസിഎല്ലിനെതിരെ നിര്‍മാതാക്കള്‍ക്ക് പരാതി

Google Oneindia Malayalam News

കൊച്ചി: സിനിമാക്കാരുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗി (സി സി എല്‍) നെതിരെ നിര്‍മാതാക്കള്‍ക്ക് പരാതി. അവാര്‍ഡ് നിശകള്‍ പോലെ സി സി എല്ലും സിനിമയ്ക്ക് ദോഷം ചെയ്യുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് പത്ത് ദിവസത്തിനകം താരങ്ങളുടെ സംഘടനയായ അമ്മയുമായി ചര്‍ച്ച നടത്തുമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

സൂപ്പര്‍താരം മോഹന്‍ലാല്‍ നയിക്കുന്ന കേരള ടീം സി സി എല്ലിന് വേണ്ടി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ജനുവരി 25 നാണ് ഇത്തവണ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങാന്‍ പോകുന്നത്. 26 ന് ബാംഗ്ലൂരിലാണ് കേരളത്തിന്റെ ആദ്യ മത്സരം. ഫെബ്രുവരി ഒമ്പതിന് ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ കേരള സ്‌ട്രൈക്കേഴ്‌സ് കളിക്കിറങ്ങും.

mohanlal-ccl

കളിക്കാരായി ഇരുപതോളം താരങ്ങള്‍, ടീം മാനേജരായി ഇടവേള ബാബു, അംബാസിഡര്‍മാരായി ഭാവന, മൈഥിലി തുടങ്ങിയ നായികമാര്‍ എന്നിങ്ങനെ പോകുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലുള്ള സിനിമാക്കാര്‍. ടൂര്‍ണമെന്റും പരിശീലനവും പ്രൊമോഷന്‍ പരിപാടികളും മറ്റുമായി സി സി എല്‍ ഷൂട്ടിംഗ് ഷെഡ്യൂളുകളെ ബാധിക്കുന്നു എന്നാണ് നിര്‍മാതാക്കളുടെ പരാതി.

മോഹന്‍ ലാലിന് പുറമേ യുവ നായകന്മാരായ ആസിഫ് അലി, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ടീമിലുണ്ട്. രാജീവ് പിള്ളയാണ് ടീമിന്റെ ഉപനായകന്‍. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇന്ദ്രജിത്ത് ഇത്തവണ സി സി എല്ലില്‍ കളിക്കുന്നില്ല. കഴിഞ്ഞ തവണ കേരള സ്‌ട്രൈക്കേഴ്‌സിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഇന്ദ്രജിത്ത്. കര്‍ണാടക, മുംബൈ, ഭോജ്പൂരി ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എ യിലാണ് കേരള സ്‌ട്രൈക്കേഴ്‌സ്.

English summary
Producers Association complaint against CCL.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X