കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിജോയ്ക്ക് നിര്‍മാതാക്കളുടെ ചുട്ടമറുപടി... സിനിമ ആത്മരതിക്കാര്‍ക്ക് ഉള്ളതല്ല, പോര് മുറുകുന്നു!!

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ ലോകത്ത് പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനത്തില്‍ നിര്‍മാതാക്കളും സംവിധായകരും തമ്മിലുള്ള പോര് കടുക്കുന്നു. ഇനി താന്‍ സ്വതന്ത്ര ചലച്ചിത്രകാരനാണെന്ന ലിജോയുടെ പ്രഖ്യാപനത്തില്‍ വലിയ കോലാഹലമാണ് ഉണ്ടായിരിക്കുന്നത്. സിനിമ ആത്മരതിക്കാര്‍ക്ക് ഉള്ളതല്ലെന്നാണ് നിര്‍മാതാക്കളുടെ മറുപടി. ഫിലിം ചേംബറും ഈ പ്രതിഷേധത്തില്‍ അണിനിരന്നിരിക്കുകയാണ്. പുതിയ സിനിമകള്‍ പാടില്ലെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്.

1

Recommended Video

cmsvideo
Going to make a film, who’s going to stop me?’: Director Lijo Pellissery’s ‘challenge

പുതിയ സിനിമകളുടെ ഷൂട്ട് തല്‍ക്കാലം പാടില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇതിനെ ലിജോ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ജൂലായ് ഒന്നിന് തന്റെ പുതിയ ചിത്രം 'എ'യുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ലിജോ പറഞ്ഞിരുന്നു. പണമുണ്ടാക്കുകയല്ല, മറിച്ച് തന്റെ കാഴ്ച്ചപ്പാട് അടക്കം പങ്കുവെക്കാനുള്ള മാധ്യമമാണ് സിനിമയെന്ന് പറഞ്ഞാണ് ലിജോ ഫേസ്ബുക്കില്‍ എത്തിയത്. മഹാമാരിയുടെയും മതവെറിയുടെയും തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കാലത്ത് വിഷാദത്തിന് അടിപ്പെട്ട് കലാകാരന്‍മാര്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും, തന്റെ സിനിമ എവിടെ പ്രദര്‍ശിപ്പിക്കണമെന്നത് സ്വന്തം തീരുമാനമാണെന്നും ലിജോ പറഞ്ഞു.

ഇതിന് പിന്നാലെ നിര്‍മാതാാക്കളുടെ സംഘടനയും ഫിലി ചേംബറും രംഗത്തെത്തിയത്. മഹാമാരിയുടെ കാലം ഉള്‍പ്പെടെ സിനിമാ മേഖല താണ്ടേണ്ടത് കൂട്ടായ്മയിലൂടെയാണെന്നും, നിര്‍മാതാവാണ് സിനിമയുടെ സ്രഷ്ടാവെന്നും ഇരുസംഘടനയുടെയും ഭാരവാഹിയായ അനില്‍ തോമസ് പ്രതികരിച്ചു. താരങ്ങളുടെ പ്രതിഫലം അടക്കമുള്ള ചെലവുകള്‍ അമ്പത് ശതമാനമെങ്കിലും കുറച്ച് മാത്രം മതി ഇനി പുതിയ സിനിമകള്‍ ആരംഭിക്കുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിനെ ധിക്കരിച്ചായിരുന്നു ആഷിക്ക് അബുവും ലിജോയും അടക്കമുള്ളവര്‍ സിനിമ പ്രഖ്യാപിച്ചത്.

ഞങ്ങളോട് സിനിമയുണ്ടാക്കരുതെന്ന് പറയരുതെന്നും, അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ദയനീയമായി തോല്‍ക്കുമെന്നും ലിജോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇന്ന് മുതല്‍ ഞാനൊരു സ്വതന്ത്ര സിനിമാ സംവിധായകനാണെന്നും, സിനിമയില്‍ നിന്ന് എനിക്ക് ലഭിച്ച പണം മുഴുവന്‍ മികച്ച സിനിമകള്‍ ഉണ്ടാക്കാന്‍ മാത്രമേ ഞാന്‍ മുടക്കൂ, മറ്റൊന്നും വേണ്ടി ചെലവാക്കില്ലെന്നും, എനിക്ക് യോജിച്ചതെന്ന് തോന്നുന്ന സ്ഥലത്ത് ഞാന്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും ലിജോ തുറന്നടിച്ചിരുന്നു. നേരത്തെ ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍ എന്ന ലിജോയുടെ പോസ്റ്റ് വലിയ വിവാദമായിരുന്നു.

English summary
producers hits back at lijo jose pellisery says cinema is collective project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X