കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെറിൻ സ്റ്റാൻലിയുടേത് ആർക്കും പറ്റാവുന്ന കൈയ്യബദ്ധം; പ്രലോഭനത്തിൽ വീണു പോയി, ശബ്ദ സന്ദേശം പുറത്ത്!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് | OneIndia Malayalam

തിരുവനന്തപുരം: ഡബ്യൂസിസി നടത്തിയ വാർത്താ സമ്മേളനത്തിൽ നടി അർച്ചന പത്മിനി ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്ത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്. സിനിമാ പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് തന്റെ അസിസ്റ്റന്റ് കൂടിയായ ഷെറിൻ സ്റ്റാൻലിക്കെതിരായ ആരോപണങ്ങളോട് ബാദുഷ പ്രതികരിക്കുന്നത്.

പല പ്രാവശ്യം പ്രലോഭനങ്ങൾ കൊടുത്തപ്പോൾ ഷെറിൻ പോയി നോക്കിയതാണെന്നാണ് ബാദുഷ പറയുന്നത്. ആർക്കും പറ്റാവുന്നതാണിതെന്നും അവനെ രക്ഷിക്കാൻ എന്തു ചെയ്യാനാകുമെന്ന് ആലോചിക്കണമെന്നും ബാദുഷ പറയുന്നു.

ഞാൻ വർക്ക് ചെയ്ത സിനിമ

ഞാൻ വർക്ക് ചെയ്ത സിനിമ

ഞാൻ വർക്ക് ചെയ്ത ഒരു സിനിമയിലുണ്ടായ സംഭവമാണ് എല്ലാവരും കൂടി ഇപ്പോൾ പൊക്കിക്കൊണ്ട് വന്നിരിക്കുന്നത്. ഒരു വർഷം മുൻപ് നടന്ന ഷൂട്ടിംഗിനിടെയുണ്ടായ സംഭവമാണിത്. പത്ത് മാസം മുൻപാണ് ഇതിന്റെ നടപടികളൊക്കെ സംഭവിച്ചത്. കാര്യങ്ങളൊക്കെ സമാധാനപരമായി പോകുമ്പോഴാണ് ഇപ്പോൾ വീണ്ടും പ്രശ്നം ഉണ്ടാകുന്നത്. പല ഭാഗത്ത് നിന്നും ഇതിനേക്കുറിച്ച് എനിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു.

പ്രലോഭനം ഉണ്ടായി

പ്രലോഭനം ഉണ്ടായി

ഷെറിന്‍ എന്ന പയ്യന്‍ ഇപ്പോഴും എന്റെയൊപ്പം വര്‍ക്ക് ചെയ്യുന്നുണ്ട്. അവന് അങ്ങനെയൊരു അബന്ധം പറ്റിയിരുന്നു. പറ്റാനുള്ള കാരണങ്ങള്‍ വേറെ കുറേയുണ്ട്. പല പ്രാവശ്യം പ്രലോഭനങ്ങള്‍ കൊടുത്ത സമയത്ത് അവന്‍ ഒന്ന് പോയി നോക്കിയതാണെന്നാണ് ബാദുഷ പറയുന്നത്.

ക്രൂശിക്കരുത്

ക്രൂശിക്കരുത്

അവനൊരു അബദ്ധം പറ്റിയതാണ് അതിപ്പൊ ആര്‍ക്കും പറ്റുന്ന കാര്യങ്ങള്‍ തന്നെയാണ്. അവനെ ക്രൂശിക്കരുത്. രക്ഷിക്കാനായി എന്തുചെയ്യാനാവും എന്ന് നമ്മലെല്ലാവരും ചേർന്ന് ആലോചിക്കണം. ഷെറിൻ ആവശ്യത്തിനുള്ള ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും പുറത്ത് വന്ന ശബ്ദരേഖയിൽ പറയുന്നുണ്ട്.

സംഘടനയ്ക്ക് ദോഷം വരാതെ

സംഘടനയ്ക്ക് ദോഷം വരാതെ

ഫെഫ്കയുടെ ഭാഗത്ത് നിന്ന് എടുത്ത ഓരോ തീരുമാനങ്ങളും നമ്മളെ അറിയിക്കാതെ എടുത്തെങ്കിലും ഉണ്ണിയേട്ടനും(ബി ഉണ്ണികൃഷ്ണൻ) സിബി സാറും അന്നവിടെ ഉണ്ടായിരുന്നു സോഹനാണെങ്കിലും എ കെ സാജനാണെങ്കിലും എല്ലാവരും നമ്മുടെ സംഘടനയ്ക്ക് ദോഷം വരാത്ത രീതിയിലാണ് ആ തീരുമാനങ്ങളൊക്കെ എടുത്തിരുന്നത്. എനിക്കും ഷെറിനും വ്യക്തമായി അറിയാവുന്ന കാര്യമാണിത്.

ആറ് മാസം വിലക്ക്

ആറ് മാസം വിലക്ക്

പരാതിയുടെ അടിസ്ഥാനത്തിൽ ഷെറിന് ആറ് മാസം വിലക്കേർപ്പെടുത്തിയിരുന്നു. പക്ഷേ പതിനൊന്ന് മാസം അവൻ വർക്ക് ചെയ്യാതിരിക്കേണ്ട അവസ്ഥയുണ്ടായി. വിലക്കിന് ശേഷം അവൻ ചെയ്തത് കുട്ടനാടൻ മാർപാപ്പ എന്ന സിനിമയാണ്.

തീരുമാനമെടുക്കണം

തീരുമാനമെടുക്കണം

എല്ലാവർക്കും പറ്റാവുന്ന കൈയ്യബദ്ധങ്ങളെ അവനും സംഭവിച്ചിട്ടുള്ളു. അവൻ ക്രൂശിക്കപ്പെടാത്ത രീതിയിൽ എല്ലാവരും ചേർന്ന് ഇത് കൈകാര്യം ചെയ്യണം. എങ്ങനെ ഡീൽ ചെയ്യണമെന്ന് എല്ലാവരും ചേർന്ന് തീരുമാനമെടുക്കണം. ബാദുഷ പറയുന്നു.

തെറ്റിദ്ധരിപ്പിച്ചെന്ന് അർച്ചന

തെറ്റിദ്ധരിപ്പിച്ചെന്ന് അർച്ചന

തന്നോട് അപമര്യാദയായി പെരുമാറിയ ഷെറിൻ സ്റ്റാൻലിക്കെതിരായ നടപടിയുടെ കാര്യത്തിൽ ഫെഫ്ക തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് നടി അർച്ചന പത്മിനി പറയുന്നു. ഷെറിനെ സസ്പെന്റ് ചെയ്തെന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. പ്രതിയെ സസ്പെന്റ് ചെയ്ത് ആറ് മാസത്തിന് ശേഷം പുറത്താക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ അയാൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഫെഫ്കയുടെ വാദങ്ങളെ പൊളിക്കുന്നതാണ് ബാദുഷയുടെ ശബ്ദരേഖയും.

മീ ടു; ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് എംജെ അക്ബർമീ ടു; ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് എംജെ അക്ബർ

പി കെ ശശിക്ക് വേണ്ടി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്ത് വ്യവസായി; പാർട്ടി കമ്മീഷൻ അന്വേഷിക്കും!!പി കെ ശശിക്ക് വേണ്ടി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്ത് വ്യവസായി; പാർട്ടി കമ്മീഷൻ അന്വേഷിക്കും!!

English summary
production controller badush audio clip on archana padmini allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X