ഒരു ആണല്ലേ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ? നീരജിനോട് ചോദ്യം
കൊച്ചി: വളര്‍ന്ന് വരുന്ന താരങ്ങളെ മുളയിലേ നുളളിക്കളയുന്ന ഗൂഢസംഘം മലയാള സിനിമയിലും ഉണ്ടെന്ന നടന്‍ നീരജ് മാധവിന്റെ ആരോപണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. തുടര്‍ന്ന് ആളുകളുടെ പേര് നീരജ് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വന്നു.
താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ വിശദീകരണക്കത്തിലും തന്റെ ആരോപണങ്ങളില്‍ നീരജ് മാധവ് ഉറച്ച് നില്‍ക്കുകയാണ്. തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയില്‍ ഗൂഢസംഘമുണ്ട് എന്ന് പറഞ്ഞത് എന്നാണ് കത്തില്‍ നീരജ് വ്യക്തമാക്കുന്നത്. എന്നാല്‍ കത്തില്‍ നീരജ് ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല.

Recommended Video
നീരജ് നല്‍കിയ വിശദീകരണ കത്ത് അമ്മ സംഘടനയ്ക്ക് ഫെഫ്കയ്ക്ക് കൈമാറിയിട്ടുണ്ട്. അതിനിടെ നീരജ് മാധവ് ആ ആളുകളുടെ പേര് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു സുശീലന്‍. പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ് എന്ന് ഷിബു സുശീലൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഷിബു സുശീലന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം : '' താങ്കൾ ഒരു ആണല്ലേ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ? അതോ മറവി ഉണ്ടോ? പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ നീരജിനെ നുള്ളിയത് ..അപ്പോൾ സത്യസന്ധതയോടെ.. ആണത്തത്തോടെ പേര് പറയുക. അതാണ് വേണ്ടത്..
താങ്കളുടെ കൂടെ അഭിനയിച്ചവരെയും, ടെക്‌നീഷ്യന്മാരെയും, നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം ...
സത്യസന്ധമായി പേര് തുറന്നു പറയുക.. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ്.. അത് ഒരിക്കലും ശരിയല്ല. 2015ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട് ''.












Click it and Unblock the Notifications