'മിസ്റ്റര്‍ വിനായകന്‍, നിങ്ങള്‍ കേരളത്തിനും മലയാള സിനിമയ്ക്കും അപമാനം'; ഷിബു ജി സുശീലന്‍
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി സുശീലന്‍ രംഗത്ത്. വിനായകന്‍ കേരളത്തിനും മലയാള സിനിമയ്ക്കും അപമാനമാണെന്ന് ഷിബു ജി സുശീലന്‍ പറഞ്ഞു. ജീവിച്ചിരിക്കുന്ന സമയത്ത് ആര് തെറ്റ് ചെയ്താലും നിങ്ങള്‍ക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു.. ഉമ്മന്‍ ചാണ്ടി സാറും തെറ്റ് ചെയ്തുക്കാണും.. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല.. പക്ഷേ ഇപ്പോള്‍ താങ്കളുടെ പ്രതികരണം അസ്ഥാനത്തു ആയിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കേരളത്തില്‍ ഇത് പോലെ സ്‌നേഹത്തോടെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവഹേളിച്ചത് കൊണ്ട് നിങ്ങള്‍ എന്താ നേടിയത്. നിന്റെ അച്ഛന്‍ മരിക്കുന്നത്തിന് മുന്‍പ് എന്ത് ചെയ്‌തെന്ന് നിനക്കും.. എന്റെ അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് എന്ത് ചെയ്‌തെന്ന് എനിക്കും കുടുബത്തിനും അറിയാം.. അത് പോലെ ആണോ ഉമ്മന്‍ചാണ്ടി സര്‍'- ഷിബു സുശീലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഷിബു സുശീലന്റെ വാക്കുകളിലേക്ക്...

'മിസ്റ്റര്‍ വിനായകന്‍...താന്‍ മലയാള സിനിമക്കും, കേരളത്തിനും തന്നെ അപമാനം ആണല്ലോ ..കഷ്ടം..സംസ്‌ക്കാരം അത് ജന്മനാല്‍ കിട്ടുന്നതാണ്.....ബാക്കി വാചകം ഞാന്‍ പറയുന്നില്ല. ജീവിച്ചിരിക്കുന്ന സമയത്ത് ആര് തെറ്റ് ചെയ്താലും നിങ്ങള്‍ക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു.. ഉമ്മന്‍ ചാണ്ടി സാറും തെറ്റ് ചെയ്തുക്കാണും.. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല.. പക്ഷേ ഇപ്പോള്‍ താങ്കളുടെ പ്രതികരണം അസ്ഥാനത്തു ആയിപ്പോയി. രാഷ്ട്രീയം ഏതുമാകട്ടെ ജനസമുദ്രമായിരുന്നു അദ്ദേഹത്തിന് യാത്ര നല്‍കിയത്..
ഇവിടെ ഭരിക്കുന്നവര്‍ ആരും തെറ്റ് ചെയ്യാത്തവരാണോ? താന്‍ ഒരു തെറ്റും ചെയ്യാത്ത പുണ്യാളന്‍ ആണോ? ജീവിചിരിക്കുമ്പോള്‍ തന്നെ മുഖത്തുനോക്കി ചോദിക്കൂ..അതാണ് ആണത്തം. കേരളത്തില്‍ ഇത് പോലെ സ്‌നേഹത്തോടെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവഹേളിച്ചത് കൊണ്ട് നിങ്ങള്‍ എന്താ നേടിയത്..
നിന്റെ അച്ഛന്‍ മരിക്കുന്നത്തിന് മുന്‍പ് എന്ത് ചെയ്‌തെന്ന് നിനക്കും.. എന്റെ അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് എന്ത് ചെയ്‌തെന്ന് എനിക്കും കുടുബത്തിനും അറിയാം.. അത് പോലെ ആണോ ഉമ്മന്‍ചാണ്ടി സര്‍.. അത് ജനങ്ങള്‍ക്ക് അറിയാം.. അതാണ് മൂന്നു ദിവസമായി കേരളത്തില്‍ കണ്ട ജനസമുദ്രം..നിന്നെ തിരുന്നക്കര മൈതാനത്തു കിട്ടിയിരുന്നെങ്കില്‍ ജനങ്ങള്‍ ചവിട്ടി അരച്ചേനെ'.
അതേസമയം, കഴിഞ്ഞ ദിവസമാണ് വിനായകന്‍ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് വീഡിയോ പങ്കുവച്ചത്. വിനായകന്‍ വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെയാണ്. 'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്'












Click it and Unblock the Notifications