കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ പരാതി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പുറത്ത്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: യുവനടിയോട് അപമര്യാദയായി പെരുമാറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഫെഫ്കയുടെ നിര്‍ദ്ദേശപ്രകാരമാണ് കോട്ടയം സ്വദേശിയായ ഇയാളെ പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിറ്റ് പുറത്താക്കിയത്.

നടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും മോശമായ രീതിയില്‍ പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന നടിയ്ക്ക് നല്ലൊരു വേഷം വാഗ്ദാനം ചെയ്താണ് ഹോട്ടലിലേക്ക് ക്ഷണിച്ചത്.

production-controller-was-suspended-indecent-behavior-towards-actress

സംഭവത്തിലെ കുരുക്ക് മനസ്സിലാക്കിയ നടി താരസംഘടനയായ അമ്മയില്‍ പരാതി നല്‍കുകയായിരുന്നു. താരസംഘടനയിലെ അംഗവും നടിയുടെ അടുത്ത സുഹൃത്തുമായ ഒരു നടന്‍ വിഷയം ഏറ്റെടുത്ത് സംഭവം പെട്ടന്ന് ഫെഫ്കയില്‍ എത്തിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.

ഇതോടെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക നിര്‍ദ്ദേശിച്ചത്. സമീപകാലത്തിറങ്ങിയ നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു ഈ യുവാവ്. ചെറുതും വലുതുമായ ഒത്തിരി ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമാകുന്ന നടിയാണ് പരാതിക്കാരി.

English summary
Production controller was suspended for indecent behavior towards actress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X