കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി വിദ്യാഭ്യാസ മന്ത്രി.. ചോദ്യങ്ങളും ഉത്തരങ്ങളുമായി വീണ്ടും വരണേ

Google Oneindia Malayalam News

Recommended Video

cmsvideo
ചോദ്യങ്ങളും ഉത്തരങ്ങളുമായി വീണ്ടും വരണേ | Oneindia Malayalam

തിരുവനന്തപുരം: കോൺഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ഊർജം പകരാനാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. കൊച്ചിയിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനേയും കേരള സർക്കാരിനേയും രാഹുൽ കണക്കിന് വിമർശിക്കുകയും അണികളുടെ കയ്യടി വാങ്ങുകയും ചെയ്തു.

മോദി സർക്കാരും പിണറായി വിജയൻ സർക്കാരും ഒരു പോലെയാണ് എന്ന തരത്തിലാണ് രാഹുൽ കുറ്റപ്പെടുത്തിയത്. കേരളത്തിൽ നല്ല സ്കൂളുകളും ആശുപത്രികളും എവിടെ എന്ന് വരെ രാഹുൽ ചോദിച്ച് കളഞ്ഞു. രാഹുലിന്റെ പരാമർശത്തിന് എതിരെ സോഷ്യൽ മീഡിയ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. രാജ്യത്ത് വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സമാനകളില്ലാത്ത നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളമെന്ന് രാഹുൽ ഗാന്ധിയെ സോഷ്യൽ മീഡിയ ഓർമ്മപ്പെടുത്തുന്നു. വിദ്യാഭ്യാസ രംഗത്ത് കേരളം എവിടെ നിൽക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷനെ ഓർമ്മപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.

രാഹുൽ ഗാന്ധിക്ക് മറുപടി

രാഹുൽ ഗാന്ധിക്ക് മറുപടി

വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ബഹുമുഖ പ്രവർത്തനങ്ങൾക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ ലഭിച്ച പിന്തുണയും അംഗീകാരവും ബഹുജനങ്ങളിലുണ്ടായ സ്വീകാര്യതയും അനന്യമാണ്. കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷക്കാലത്തെ ചരിത്രം തിരുത്തി എഴുതി സ്കൂൾ പ്രവേശന ഗ്രാഫ് നിവർന്നു നിന്നത് ഈ ജനകീയാംഗീകാരത്തിനുള്ള മികച്ച തെളിവാണ്. മികവിന്റെ വർഷമായാണ് 2018-19 അക്കാദമിക വർഷം സർക്കാർ കണക്കാക്കിയിട്ടുള്ളത്.

കേരളത്തിലെ സ്കൂളുകളിലേക്ക് വരൂ

കേരളത്തിലെ സ്കൂളുകളിലേക്ക് വരൂ

ഇതിനകം പുറത്തുവന്നിട്ടുള്ള പഠന റിപ്പോർട്ടുകളെല്ലാം തെളിയിക്കുന്നത് നാം മികവിന്റെ വർഷത്തിൽ തന്നെയാണെന്നാണ്. ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച ജനതയുടെ മുഖത്ത് നോക്കി കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി ഒരു ചോദ്യം ചോദിച്ചു. അദ്ദേഹത്തിന് അറിയേണ്ടത് "കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെ?" എന്നാണ്. പ്രിയപ്പെട്ട രാഹുൽജീ, താങ്കൾ തിരക്കിലാണ് എന്നറിയാം. എങ്കിലും താങ്കളുടെ വിലപ്പെട്ട സമയത്തിൽ നിന്നും പതിനഞ്ച് മിനിറ്റെങ്കിലും മാറ്റിവെച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സന്ദർശിക്കാൻ ഞാൻ താങ്കളെ ആദരപൂർവം ക്ഷണിക്കുന്നു.

ക്ലാസ് മുറികൾ കാണൂ

ക്ലാസ് മുറികൾ കാണൂ

ഇപ്പോൾ ഞങ്ങളുടെ പ്രൈമറി വിദ്യാലയങ്ങളിൽ പഠനോത്സവം നടന്നു വരികയാണ്. താങ്കൾക്ക് പഠനോത്സവത്തിൽ പങ്കാളിയായി ഞങ്ങളുടെ കുട്ടികൾ ആർജിച്ച ശേഷികളും അറിവുകളും നേരിൽ കണ്ട് മനസ്സിലാക്കാം. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ താങ്കളൊന്ന് കാണൂ. ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള അറിവുകളും പ്രവഹിച്ചെത്തുന്ന സാങ്കേതികവിദ്യാ സൗഹൃദ ക്ലാസ് മുറികളിൽ ഞങ്ങളുടെ കുട്ടികൾ പഠനം നടത്തുന്നത് കണ്ടറിയൂ.

കേരളം ബഹുദൂരം മുന്നിൽ

കേരളം ബഹുദൂരം മുന്നിൽ

പ്രഥം എന്ന സർക്കാറിതര ഏജൻസി 2019 ജനുവരി 15ന് പ്രസിദ്ധീകരിച്ച ഗ്രാമീണ ഇന്ത്യയുടെ ആന്വൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് താങ്കൾ കാണേണ്ടതാണ്. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകർക്ക് ആവേശം പകരുന്ന, അഭിമാനാർഹമായ നേട്ടങ്ങളാണ് ഈ റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. സ്കൂൾ പ്രവേശനം, ഭാഷാ - ഗണിത ശേഷികളുടെ ആർജനം, ഹാജർനില, കമ്പ്യൂട്ടർ ഉപയോഗം, ഉച്ചഭക്ഷണം, കുടിവെള്ളം, ലൈബ്രറി എന്നിങ്ങനെ എല്ലാ മേഖലകളിലും കേരളം ബഹുദൂരം മുന്നിലാണെന്ന് അവർ റിപ്പോർട്ട് രേഖപ്പെടുത്തിയിരിക്കുന്നു. ഈ അവസരത്തിൽ താങ്കൾ ഇതുകൂടി പരിശോധിക്കുന്നത് നന്നാവും.

കേന്ദ്രത്തിന്റെ രേഖ

കേന്ദ്രത്തിന്റെ രേഖ

കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള നീതി ആയോഗ് രണ്ടാഴ്ച മുമ്പ് പുറത്തുവിട്ട രേഖയിലെ വിവരങ്ങൾ താങ്കൾ കണ്ടുവോ എന്നറിയില്ല. ഏതായാലും സമഗ്ര ശിക്ഷയുടെ പ്രവർത്തനങ്ങൾ ചിട്ടയായും ഫലപ്രദമായും നടപ്പിലാക്കുന്നതിൽ ഒന്നാമത് കേരളമാണെന്ന് നീതി ആയോഗ് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് എന്നു കൂടി ഓർക്കുമല്ലോ?

മികവിന്റെ കേന്ദ്രങ്ങളാക്കും

മികവിന്റെ കേന്ദ്രങ്ങളാക്കും

വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്പര്യങ്ങൾക്കനുസൃതമായി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുക എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അടച്ചുപൂട്ടിയ നാല് സ്കൂളുകൾ ഏറ്റെടുക്കാൻ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിച്ചതും, ആ തീരുമാനം വളരെ വേഗം നടപ്പിലാക്കിയതും താങ്കൾ ശ്രദ്ധിക്കേണ്ടതായിരുന്നു. പുതുമയാർന്ന പരിപാടികളിലൂടെ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തി കേരളത്തിലെ പൊതുവിദ്യാലയങ്ങളെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് നമ്മുടെ എല്ലാവരുടെയും ലക്ഷ്യം.

വീണ്ടും വരണേ

വീണ്ടും വരണേ

ജനകീയ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസത്തിലൂടെ കെട്ടിലും മട്ടിലും ഗുണമേന്മയിലും അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാനാണ് നമ്മുടെ പദ്ധതി. താങ്കൾ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിന്റെ ശ്രദ്ധയിൽ കേരളീയ വിദ്യാഭ്യാസത്തെ പ്രതിഷ്ഠിക്കാനുള്ള ജാഗ്രത്തായ പ്രവർത്തനങ്ങളിൽ നമ്മൾ കൂടുതൽ ഉത്സാഹത്തോടെ വ്യാപൃതരാകട്ടെ. അപ്പോഴും പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമായി നമ്മുടെ നേട്ടങ്ങൾ കാണാൻ താങ്കൾ വീണ്ടും എത്തണേ.

ഫേസ്ബുക്ക് പോസ്റ്റ്

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

English summary
Educational Minister Prof. C Raveendranath gives reply to Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X