പുതുശ്ശേരി രാമചന്ദ്രന് വയലാർ പുരസ്കാരം നൽകുന്നതിനെച്ചൊല്ലി തർക്കം, എംകെ സാനു രാജി വെച്ചു
കൊച്ചി: വയലാര്‍ സാഹിത്യ പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫ. എംകെ സാനു രാജി വെച്ചു. പുരസ്കാര നിര്ണയത്തിന്മേലുളള ബാഹ്യ ഇടപെടലുകളില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിയുന്നതെന്ന് എംകെ സാനുവിന്റെ രാജിക്കത്തില്‍ പറയുന്നു. അര്‍ഹത ഇല്ലാത്ത കൃതിക്ക് പുരസ്ക്കാരം നല്‍കാനുളള ഇടപെടലിന് കൂട്ട് നില്‍ക്കാനാവില്ലെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ വയലാര്‍ സാഹിത്യ പുരസ്ക്കാര നിര്‍ണയം വിവാദത്തിലായിരിക്കുകയാണ്.
ഏഴാച്ചേരി രാമചന്ദ്രന്റെ 'ഇലത്തുമ്പിലെ വജ്രദാഹം' എന്ന കവിത, വിജെ ജെയിംസിന്റെ 'നിരീശ്വരന്' എന്ന നോവല്‍ എന്നീ കൃതികളാണ് വയലാര്‍ പുരസ്ക്കാരത്തിന് വേണ്ടി അവസാന റൗണ്ടില്‍ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ മറ്റൊരു കൃതിക്ക് പുരസ്ക്കാരം നല്‍കാനായിരുന്നു നീക്കം. സര്‍ഗാത്മകത മാത്രം കണക്കിലെടുത്ത് പുരസ്ക്കാരം നിര്‍ണയിച്ചിരുന്ന സമിതിക്ക് മേല്‍ ഇക്കുറി കടുത്ത ബാഹ്യസമ്മര്ദ്ദമാണുളളതെന്നും രാജിക്കത്തില്‍ എംകെ സാനു ആരോപിക്കുന്നു.

ഇടത് സഹയാത്രികനും പ്രമുഖ കവിയും അധ്യാപകനും ഭാഷാ ഗവേഷകനുമായ വ്യക്തിയുടെ ആത്മകഥയ്ക്ക് പുരസ്കാരം നല്‍കാനാണ് സമ്മര്ദ്ദമുളളത് എന്നും എംകെ സാനു വെളിപ്പെടുത്തിയിട്ടുണ്ട്. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയെ ചൊല്ലിയാണ് എംകെ സാനു കലാപമുയര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന.
പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ 'തിളച്ച മണ്ണില്‍ കാല്‍നടയായി' എന്ന പുസ്തകം കമ്മ്യൂണിസ്റ്റ് സഹന സമരങ്ങളുടെ കാലഘട്ടത്തെ കൂടി അടയാളപ്പെടുന്നതാണ്. 2017ല്‍ ചിന്ത പബ്ലിക്കേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വയലാര്‍ പുരസ്ക്കാര നിര്‍ണയ സമിതിയിലെ തന്നെ വ്യക്തി-രാഷ്ട്രീയ തര്‍ക്കങ്ങളാണ് പുതിയ വിവാദത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷക്കാരനെന്ന് അറിയപ്പെടുന്ന എംകെ സാനുവിന്റേത് ഹിന്ദു വര്‍ഗീയതയെ താലോലിക്കുന്ന നിലപാടുകളാണ് എന്ന് നേരത്തെ സക്കറിയ അടക്കമുളളവര്‍ വിമര്‍ശനം ഉയര്ത്തിയിട്ടുളളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications