കൈ വെട്ട് കേസ്: സവാദിന്റെ ഫോണുകൾ ഫോറൻസിക്ക് പരിശോധന നടത്താൻ എൻ ഐ എ
കൊച്ചി: പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയിൽ പരേഡ് വേഗത്തിൽ പൂർത്തിയാക്കാൻ എൻ ഐ എ നീക്കം. ഇതിന് വേണ്ടി മജസിട്രേറ്റ് കോടതിയിൽ എൻ ഐ എ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചരിയിൽ പരേഡ് പൂർത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ജനുവരി 24 വരെയാണ് ഇയാളുടെ റിമാന്റ്. സവാദ് ഇപ്പോൾ എറണാകുളം സബ് ജയിലിലാണ് തടവിൽ കഴിയുന്നത്. പ്രതിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ വിശദമായ ഫോറൻസിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻ ഐ എ റിപ്പോർട്ടിൽ പറയുന്നു.

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ കഴിഞ്ഞ വർഷം ജൂലായ് 13 ന് ആണ് കോടതി പ്രതികളെ ശിക്ഷിച്ചത്. മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു വിധിച്ചത്. ബാക്കിയുള്ള 3 പേർക്ക് മൂന്ന് വർഷം തടവും ആണ് വിധിച്ചത്. ഇവർക്ക് 4 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
കൊച്ചിയിലെ എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. കുറ്റകൃത്യം നടന്ന 2010 ജൂലായ് നാലിന് ആലുവയിൽ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷത്തോളം പ്രതിക്ക് വേണ്ടി രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാളെ പിടികൂടാനായില്ല.
സവാദിനെ കണ്ടെത്താൻ സാധിക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് കണ്ണൂരിൽ നിന്ന് ഇയാൾ അറസ്റ്റിലാവുന്നത്. സവാദിനെ വിദേശത്ത് കണ്ടതായുള്ള രഹസ്യം വിവരം ലഭിച്ചതിന് പിന്നാലെ എൻ ഐ എ നേരത്തെ അന്വേഷണം ശക്തമാക്കിയിരുന്നു.
ജോസഫിന്റെ കൈ വെട്ടിയ മഴുവുമായിട്ടാണ് പ്രതി കടന്നു കളഞ്ഞത്. ഇതുവരെ ഇത് കണ്ടെത്താനായില്ല. കണ്ണൂരിൽ ഇയാൾ മരപ്പണി ചെയ്ത് വരികയായിരുന്നു. 2010 ജൂലായ് നാലിനാണ് ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. മതനിന്ദ ആരോപിച്ചായിരുന്ന ആക്രമണം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications