പ്രൊഫ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി
കൊച്ചി: അധ്യാപകനും എഴുത്തുകാരനും ഭാഷാപണ്ഡിതനും ആയ പ്രൊഫ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു തുറവൂര്‍ വിശ്വംഭരന്‍. കെ ബാബുവിന് പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം. എന്നാലും തൃപ്പൂണിത്തുറയില്‍ ഭേദപ്പെട്ട വോട്ട് നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. വലിയ ശിഷ്യസമ്പത്തിന് ഉടമയാണ്. ജന്മഭൂമി പത്രത്തിന്റെ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. തപസ്യയുടെ അധ്യക്ഷന്‍ ആയിരുന്നു.
ആലപ്പുഴയിലെ തുറവൂരില്‍ 1943 ല്‍ ആയിരുന്നു ജനനം. ഇതിഹാസ വ്യാഖ്യാനങ്ങളാണ് തുറവൂര്‍ വിശ്വംഭരനെ ഏറെ ശ്രദ്ധേയനാക്കിയത്. കാഞ്ചനയാണ് ഭാര്യ. മക്കള്‍ സുമ, മഞ്ജു.












Click it and Unblock the Notifications