ജോസഫ് മാഷിന് ഇപ്പോഴും പെന്‍ഷനില്ല, കൈവെട്ട് കേസിലെ പ്രതിക്ക് സുഖചികിത്സ
തിരുവനന്തപുരം: പ്രവാചക നിന്ദ ആരോപിച്ച് തീവ്രവാദികള്‍ കൈപ്പത്തി വെട്ടിയ ജോസഫ് മാഫ് ഇപ്പോഴും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ നരകിക്കുന്നു. കേസിലെ പ്രതിക്കാണെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ തലസ്ഥാനത്ത് സുഖ ചികിത്സ.
കൈവെട്ട് കേസിലെ പ്രതി റിയാസിനാണ് തിരുവനന്തപുരം ഗവണ്‍മെന്റ ആയുര്‍വേദ കോളേജില്‍ സുഖചികിത്സ നല്‍കുന്നത്. കാക്കനാട് ജയിലിലെ തടവ് പുള്ളിയായ റിയാസിന് 45 ദിവസത്തെ ചികിത്സയാണത്രെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

തീവ്രവാദ സ്വഭാവമുള്ള കേസ് ആയാണ് കൈവെട്ട് കേസിനെ വിലയിരുത്തുന്നത്. കേസിലെ പ്രതികള്‍ എന്‍ഡിഎഫ്-പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണ്. തേജസ് ദിനപ്പത്രവുമായും പ്രതികള്‍ക്ക് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
റിയാസിന് ചികിത്സ നല്‍കുന്നു എന്നത് മാത്രമല്ല പ്രശ്‌നം. ആശുപത്രിയിലെ സൗകര്യങ്ങള്‍ നേരിട്ട് പരിശോധിച്ചതിന് ശേഷം മാത്രമാണ് റിയാസ് ആശുപത്രിയില്‍ ചികിത്സക്ക് പ്രവേശിച്ചത്. മൂന്ന് തവണയാണ് പോലീസ് അകമ്പടിയോടെ റിയാസ് ആശുപത്രിയിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

റിയാസിനൊപ്പം സുഹൃത്തുക്കളും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. തനിക്കായി നിശ്ചയിച്ച മുറി വൃത്തിയാക്കാന്‍ റിയാസ് നിര്‍ദ്ദേശിച്ചു. കൈവെട്ട് കേസിലെ പ്രതിയുടെ നിര്‍ദ്ദേശം ആശുപത്രി അധികൃതര്‍ കൃത്യമായി പാലിച്ചു. മുറി പെയിന്റ് അടിച്ച് പുതുക്കി.
എന്നാല്‍ പെയിന്റിന്റെ മണം മാറാത്തതിനാല്‍ റിയാസ് വീണ്ടും വന്ന് തിരിച്ചുപോയത്രെ. ഒടുവില്‍ പെയിന്റിന്റെ മണമൊക്കെ മാറിയതിന് ശേഷം ജനുവരി രണ്ടിനാണ് ആശുപത്രിയില്‍ എത്തിയത്.
തടവ് പുള്ളിയായിട്ടും റിയാസിന് ആശുപത്രിയില്‍ സുഖവാസമാണ്. പോലീസ് ബന്ദവസ്സൊന്നും ഇല്ലാതെ ആശുപത്രി പരിസത്ത് കറക്കം, കാന്റീനില്‍ പോയി ഭക്ഷണം കഴിക്കല്‍ തുടങ്ങിയ കലാപരിപാടികളുമായി കൈവെട്ട് കേസിലെ പ്രതിക്ക് ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നു.












Click it and Unblock the Notifications