ജോസഫ് മാഷ് വെള്ളിയാഴ്ചമുതല്‍ കോളേജിലേക്ക്
തൊടുപുഴ: വിവദാ ചോദ്യപ്പേപ്പറിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ ടിജെ ജോസഫ് മാര്‍ച്ച് 28 ന് ജോലിയില്‍ പ്രവേശിക്കും. ജോസഫ് മാഷ് എന്ന് വിദ്യാര്‍ത്ഥികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ടിജെ ജോസഫിന്റെ ഭാര്യ സലോമി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
വിവാദ ചോദ്യപേപ്പറിന്റെ പേരില്‍ ജോസഫ് മാഷുടെ വലത് കൈപ്പത്തി തീവ്രവാദികള്‍ വെട്ടി മാറ്റിയിരുന്നു. ഇതിനി ശേഷമാണ് അദ്ദേഹത്തെ കോളേജില്‍ നിന്ന് പിരിച്ചുവിട്ടത്.

ജോലിയില്ലാത്തതിനാലുള്ള സാമ്പത്തിക പരാധീനതകളും സഭയുടെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പുകളും എല്ലാം ആണ് തന്റെ ഭാര്യയുടെ ആത്മഹത്യക്ക് പിറകിലെന്ന് ജോസഫ് മാഷ് പ്രതികരിച്ചിരുന്നു. ഇത് ചര്‍ച്ചയായതോടെയാണ് ടിജെ ജോസഫിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.
മാര്‍ച്ച് 24 ന് കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിയമന ഉത്തരവ് നല്‍കാമെന്ന് അറിയിച്ചത്. മാര്‍ച്ച് 31 നാണ് ടിജെ ജോസഫ് വിരമിക്കുന്നത്.
എല്ലാ സര്‍വ്വീസ് ആനുകൂല്യങ്ങളോടും കൂടി വിരമിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കോളേജ് മാനേജ്‌മെന്റ് മുന്നോട്ട് വച്ചിരിക്കുന്നത്. പിരിച്ചു വിട്ടതിനെതിരെ ജോസഫ് മാഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ അന്തിമ വിധിയായിട്ടില്ല. കേസില്‍ കോടതി ഇദ്ദേഹത്തെ നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.
സലോമിയുടെ മരണമാണ് ട്രൈബ്യൂണലിലെ കേസ് വിധിയാകുന്നതിന് മുമ്പ് സഭയെക്കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത്.












Click it and Unblock the Notifications